ആരാധകർ ഒന്നടങ്കം കാത്തിരുന്ന ആ സന്തോഷ വർത്തയെത്തി. മലയാളി താരം സഞ്ജു സാംസൺ ഇനി ചെന്നൈ സൂപ്പർ കിങ്സിന് സ്വന്തം. അടുത്ത വർഷം നടക്കാൻ പോകുന്ന ഐപിഎലിൽ എം എസ് ധോണിയോടൊപ്പം സഞ്ജു സാംസണും ചെന്നൈക്കായി കുപ്പായം അണിയും.
സഞ്ജു ചെന്നൈയിൽ എത്തിയതോടെ രാജസ്ഥാൻ റോയൽസിലേക്ക് ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ ചേക്കേറി. കൂടാതെ സാം കാരനെയും രാജസ്ഥാൻ റോയൽസ് സ്വന്തമാക്കി. മൂന്ന് താരങ്ങളും കൈമാറ്റ കരാറിൽ ഔദ്യോഗികമായി ഒപ്പുവെച്ചു. തന്റെ ആദ്യ ക്ലബ് കൂടിയായ രാജസ്ഥാൻ റോയൽസിനോട് ജഡേജ ക്യാപ്റ്റൻ സ്ഥാനവും ആവശ്യപ്പെട്ടിട്ടുണ്ട്.
ജഡേജയുടെയും സാം കരന്റെയും അഭാവം ചെന്നൈ സൂപ്പർ കിങ്സിൽ നന്നായി ബാധിക്കുമെന്നാണ് ആരാധകരുടെ വിലയിരുത്തൽ. രാജസ്ഥാൻ റോയൽസ് ഔദ്യോഗീകമായി സഞ്ജുവിന് നന്ദി അറിയിച്ച പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. കൂടാതെ ചെന്നൈ സൂപ്പർ കിങ്‌സും സഞ്ജുവിന്റെ വരവ് ഔദ്യോഗീകമായി സ്ഥിരീകരിച്ചു.