ആരാധകർ ഒന്നടങ്കം കാത്തിരുന്ന ആ വർത്തയെത്തി. മലയാളി താരം സഞ്ജു സാംസൺ ഇനി ചെന്നൈ സൂപ്പർ കിങ്സിന് സ്വന്തം. ഔദ്യോഗീകമായി കരാറിൽ ഒപ്പു വെച്ച് എന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതോടെ രവീന്ദ്ര ജഡേജ, സാം കരൻ എന്നിവർ രാജസ്ഥാൻ റോയൽസിലേക്കും പോകും.
ബിസിസിയിൽ നിന്നും ഉത്തരവ് ലഭിക്കുന്നതോടെ ഇരു ടീമുകളിൽ ഉടൻ തന്നെ പ്രഖ്യാപനം നടത്തും. നായകസ്ഥാനം നൽകാമെന്ന ഉറപ്പിലാണ് ജഡേജ രാജസ്ഥാനിലേക്ക് മാറാൻ തയ്യാറാകുന്നതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ അദ്ദേഹത്തിന്റെ ക്യാപ്റ്റൻസി റെക്കോർഡുകൾ മോശമാണ്. 2022 ൽ നടന്ന ഐപിഎലിൽ ചെന്നൈ നായകനായ ജഡേജ വെറും രണ്ട് മത്സരങ്ങൾ മാത്രമാണ് വിജയിപ്പിച്ചത്.
അടുത്ത സീസണിൽ സഞ്ജു ചെന്നൈയിൽ എത്തുന്നതോടെ എം എസ് ധോണി തന്റെ വിരമിക്കൽ പ്രഖ്യാപിക്കുമോയെന്നാണ് ആരാധകരുടെ ചോദ്യം. എന്തായാലും അടുത്ത സീസണിൽ സഞ്ജു ചെന്നൈ നായകനായേക്കില്ല. സിഎസ്കെയെ ഋതുരാജ് ഗെയ്ക്‌വാദ് തന്നെ നയിക്കും.