IPL 2026: അപ്രതീക്ഷിത തിരിച്ചടി, ജഡേജ ചെന്നൈയിൽ തുടരും, സഞ്ജുവിനെ വിട്ട് കൊടുക്കാനുള്ള നീക്കം രാജസ്ഥാൻ നിർത്തിവെച്ചു- റിപ്പോർട്ട്

രവീന്ദ്ര ജഡേജയും സഞ്ജു സാംസണും ഉൾപ്പെട്ട വ്യാപാര കരാറിന് തിരിച്ചടി. രാജസ്ഥാൻ റോയൽസിന്റെ വിദേശ ക്വാട്ട പൂർത്തിയായതാണ് അപ്രതീക്ഷിത തിരിച്ചടിയ്ക്ക് കാരണമായിരിക്കുന്നത്. കെെമാറ്റ കരാറിലെ അംഗമായ സാം കറനെ ടീമിൽ ഉൾപ്പെടുത്താൻ അവരുടെ പക്കൽ പണമില്ല.

ചെന്നൈ സൂപ്പർ കിംഗ്സും രാജസ്ഥാനും രണ്ട് ദിവസം മുമ്പ് സ്വാപ്പിനായി താൽപ്പര്യം കാണിച്ച് ശ്രമം ആരംഭിച്ചിരുന്നു. എന്നാൽ ബിസിസിഐക്ക് ഔദ്യോഗിക അഭ്യർത്ഥന ലഭിച്ചിട്ടില്ല. സഞ്ജുവിനെ വിട്ടുകൊടുക്കുന്നതിന് പകരമായി ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ (CSK) രവീന്ദ്ര ജഡേജയുമായി ഒരു സ്വാപ്പ് ഡീൽ (കൈമാറ്റം) ചർച്ചയിലായിരുന്നു. ഈ ഡീലിൽ ഇംഗ്ലണ്ട് ഓൾറൗണ്ടർ സാം കറനെയും ഉൾപ്പെടുത്താൻ ആലോചനയുണ്ടായിരുന്നു.

ജഡേജയെയും സാം കറനെയും ടീമിലെടുത്ത് സഞ്ജുവിനെ വിട്ടുകൊടുക്കാൻ രാജസ്ഥാൻ റോയൽസ് തയ്യാറായിരുന്നു. ഡീലിന്റെ നടപടിക്രമങ്ങൾ അന്തിമഘട്ടത്തിലായിരുന്നു എന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, ഏറ്റവും പുതിയ വിവരങ്ങൾ അനുസരിച്ച് ഈ ഡീൽ തടസ്സപ്പെട്ടിരിക്കുകയാണ്.

സാം കറനെ ടീമിൽ ഉൾപ്പെടുത്താൻ രാജസ്ഥാന് സാധിക്കാത്തതാണ് ഡീൽ വഴിമുട്ടാനുള്ള പ്രധാന കാരണം. ഐപിഎൽ നിയമപ്രകാരം ഒരു ടീമിൽ പരമാവധി എട്ട് വിദേശ താരങ്ങളെ മാത്രമേ ഉൾപ്പെടുത്താൻ കഴിയൂ. നിലവിൽ ജോഫ്ര ആർച്ചർ, ഷിമ്രോൺ ഹെറ്റ്മയർ, വാനിന്ദു ഹസരങ്ക, മഹീഷ് തീക്ഷണ, ഫസൽഹഖ് ഫറൂഖി, ക്വന മഫക്ക, നാന്ദ്രെ ബർഗർ, പ്രിട്ടോറിയസ് എന്നിവർ ഉൾപ്പെടെ എട്ട് വിദേശ താരങ്ങൾ രാജസ്ഥാൻ സ്‌ക്വാഡിലുണ്ട്.

കൂടാതെ, സാം കറനുവേണ്ടി ചെലവഴിക്കേണ്ട തുകയുടെ കാര്യത്തിലും രാജസ്ഥാന് പരിമിതികളുണ്ട്. ടീമിന് നിലവിൽ ചെലവിടാൻ കഴിയുന്നത് 30 ലക്ഷം രൂപ മാത്രമാണ്. എന്നാൽ കറന്റെ ലേലത്തുക 2.4 കോടിയാണ്. അതിനാൽ, സാം കറനെ ടീമിലെടുക്കണമെങ്കിൽ ഏതെങ്കിലും വിദേശ താരത്തെ ഒഴിവാക്കിയാൽ മാത്രമേ രാജസ്ഥാന് സാധിക്കുകയുള്ളൂ. ഇതാണ് നിർണായകമായ സ്വാപ്പ് ഡീലിന് തടസ്സമായത്.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി