IPL 2025: പറയുമ്പോൾ പക്ഷപാതം ഉണ്ടെന്ന് നിങ്ങൾക്ക് തോന്നാം, പക്ഷെ ഇത്തവണ ഇന്ത്യൻ പ്രീമിയർ ലീഗ് കിരീടം ആ ടീം തൂക്കും: മൈക്കിൾ ക്ലാർക്ക്

മാർച്ച് 22 ന് ഈഡൻ ഗാർഡൻസിൽ, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മിലുള്ള മത്സരത്തോടെയാണ് ഇന്ത്യൻ പ്രീമിയർ ലീഗ് 2025 ആരംഭിക്കുന്നത്. കഴിഞ്ഞ സീസണിലെ ഫൈനലിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെ പരാജയപ്പെടുത്തിയാണ് കെകെആർ കിരീടം നേടിയത്. ടൂർണമെന്റിൽ മികച്ച പ്രകടനമാണ് കമ്മിൻസും സംഘവും നടത്തിയത്.

കമ്മിൻസ്, അഭിഷേക് ശർമ്മ, ട്രാവിസ് ഹെഡ്, ഹെൻറിച്ച് ക്ലാസൻ, നിതീഷ് കുമാർ റെഡ്ഡി എന്നിവരെ നിലനിർത്തിയ ശേഷം, മെഗാ ലേലത്തിൽ മുഹമ്മദ് ഷമി, ഇഷാൻ കിഷൻ, മറ്റ് നിരവധി മികച്ച താരങ്ങളെയടക്കം ടീം സ്വന്തമാക്കുക ആയിരുന്നു. ഇപ്പോഴിതാ പതിനെട്ടാം സീസണിൽ കിരീടം നേടാൻ സാധ്യതയുള്ള ടീമായി സൺറൈസേഴ്‌സ് ഹൈദരാബാദിനെ മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ മൈക്കൽ ക്ലാർക്ക് തിരഞ്ഞെടുത്തു. കമ്മിൻസ് ഇത്തവണ കഴിഞ്ഞ സീസണിനെക്കാൾ മികവ് കാണിക്കുമെന്നും അതിനാൽ തന്നെ അദ്ദേഹത്തിന്റെ മികവിൽ ടീം കിരീടം നേടുമെന്നും പറഞ്ഞിരിക്കുകയാണ്.

“എനിക്ക് പക്ഷപാതം ഉണ്ടെന്ന് നിങ്ങൾക്ക് തോന്നാം. പക്ഷപാതം നോക്കി ഒരു കളിക്കാരനെ തിരഞ്ഞെടുക്കുകയാണെങ്കിൽ, ഞാൻ പാറ്റ് കമ്മിൻസ് നായകനായ സൺറൈസേഴ്‌സ് ഹൈദരാബാദ് കിരീടം നേടുമെന്നാണ് പറയുന്നത്. വരാനിരിക്കുന്ന സീസണിൽ ബൗളിംഗ് ഹൈദരാബാദിനെ സഹായിക്കും” അദ്ദേഹം പറഞ്ഞു.

“അവരുടെ ബാറ്റിംഗ് യൂണിറ്റ് ശക്തമാണ്, ഒരു ക്യാപ്റ്റനെന്ന നിലയിൽ പാറ്റി കഴിഞ്ഞ സീസണിൽ നിന്ന് ധാരാളം കാര്യങ്ങൾ പഠിച്ചിട്ടുണ്ടാകും. അത് അവരുടെ ബൗളിംഗാണ്. പരിക്കുകൾ കാരണം ഫാസ്റ്റ് ബൗളർമാരെ നഷ്ടപ്പെടുന്നത് അവർക്ക് താങ്ങാനാവില്ല. കാരണം ബോളിങ് ആണ് ടീമിന്റെ ശക്തി. ” അദ്ദേഹം കൂട്ടിച്ചേർത്തു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ