IPL 2025: നിനക്ക് അടിപൊളി ഒരു ബാറ്റ് ഉണ്ടല്ലോ, എന്നിട്ടും...റിങ്കു സിങിനെ കളിയാക്കി മുംബൈ ഇന്ത്യൻ ഇന്ത്യൻസ് താരങ്ങൾ; വീഡിയോ കാണാം

ചൊവ്വാഴ്ച നടന്ന ഐപിഎൽ മത്സരത്തിന് ശേഷം കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് (കെകെആർ) താരം റിങ്കു സിങ്ങിനെ മുംബൈ ഇന്ത്യൻസ് താരങ്ങൾ കളിയാക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നു. രണ്ട് തോൽവികൾക്ക് ശേഷം മുംബൈ ഇന്ത്യൻസ് കെകെആറിനെ എട്ട് വിക്കറ്റിന് തോൽപ്പിച്ച് സീസണിലെ ആദ്യ വിജയം നേടുക ആയിരുന്നു.

മുംബൈ ഇന്ത്യൻസ് അവരുടെ എക്സ് ഹാൻഡിൽ അപ്‌ലോഡ് ചെയ്ത ഒരു വീഡിയോയിൽ, മത്സരത്തിന് ശേഷം റിങ്കു സിംഗ് മുംബൈയുടെ ഡ്രസ്സിംഗ് റൂമിൽ രോഹിത് ശർമ്മയുടെ ബാറ്റ് ആവശ്യപ്പെടുന്നത് കാണാൻ സാധിക്കും. തുടർന്ന് ബാറ്റ് ആവശ്യപ്പെട്ടതിന് തിലക് വർമ്മ അടക്കമുള്ള താരങ്ങൾ റിങ്കുവിനെ കളിയാക്കുന്നത് കാണാം.

റിങ്കുവിന് സ്വന്തം പേരിൽ ഒരു ബാറ്റ് ഉണ്ടെന്നും ഇപ്പോഴും രോഹിത്തിൽ നിന്ന് ഒന്ന് എന്തിനാണ് ചോദിക്കുന്നതെന്നും തിലക് വർമ്മ വീഡിയോയിൽ പറയുന്നത് കേൾക്കാം. “അദ്ദേഹത്തിന്റെ പേരിൽ ഒരു ബാറ്റ് ഉണ്ട്, കൂടാതെ നല്ല ഒരു ബാഡ്‌ജും താരത്തിന് ഉണ്ട്. എന്നിട്ടും അദ്ദേഹം രോഹിത്തിൽ നിന്ന് ഒരു ബാറ്റ് ചോദിക്കുന്നു,” അദ്ദേഹം പറഞ്ഞു.

അതേസമയം, ഈ കാര്യങ്ങൾ ഒകെ നടക്കുന്നതിനിടെ ഹാർദിക് എത്തി റിങ്കുവിനോട് ചോദ്യങ്ങൾ ചോദിക്കുന്നതും വിഡിയോയിൽ കാണാം. ഒടുവിൽ, രോഹിത്തിൽ നിന്ന് ബാറ്റ് വാങ്ങിയത് റിങ്കുവിന്റെ കെകെആർ സഹതാരം അങ്കൃഷ് രഘുവംശിയാണ്.

ഫ്രാഞ്ചൈസി അവരുടെ ഔദ്യോഗിക എക്സ് (മുമ്പ് ട്വിറ്റർ) ഹാൻഡിൽ പോസ്റ്റ് ചെയ്ത വീഡിയോ എന്തായാലും ഇപ്പോൾ വൈറലാണ്.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി