IPL 2025: അവനെ എന്തിനാണ് മ്യൂസിയത്തിലേത് പോലെ ചുമ്മാ ഷോക്ക് ഇരുത്തിയിരിക്കുകയാണോ? അങ്ങനെ ഒരു താരം ടീമിൽ ഉള്ളപ്പോഴാണ് ഈ മണ്ടത്തരങ്ങൾ കാണിക്കുന്നത്; കെകെആറിനെതിരെ അനിൽ കുംബ്ലെ

2025 ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് പ്ലേഓഫ് യോഗ്യത കിട്ടാനുള്ള സാധ്യത നിലവിൽ വളരെ കുറവാണ് എന്നത് ഇന്നലത്തെ തോൽവിയോടെ ആരാധകർക്ക് മനസിലായി. നിലവിലെ ചാമ്പ്യന്മാരായ ടീം എട്ട് മത്സരങ്ങളിൽ അഞ്ചെണ്ണത്തിൽ പരാജയപ്പെട്ടു, പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്താണ് നിൽക്കുന്നത്. കഴിഞ്ഞ സീസണിലെ കിരീട നേട്ടത്തിൽ സംഭാവന നൽകിയ ആറ് കളിക്കാരെ നിലനിർത്തിയിട്ടും, അവരിൽ പലരും ഇതുവരെ അവസരത്തിനൊത്ത് ഉയർന്നില്ല എന്ന് തന്നെ പറയാം. എന്തായാലും തുടർ തോൽവിക്ക് പിന്നാലെ ആൻഡ്രെ റസ്സലിനെ ടീം മാനേജ്‌മെന്റ് ഉപയോഗിക്കുന്ന രീതി ശരിയല്ല എന്ന് മുൻ ഇന്ത്യൻ താരം അനിൽ കുംബ്ലെ അത്ഭുതപ്പെട്ടു.

അദ്ദേഹത്തിന്റെ ബാറ്റിംഗ് ഓർഡർ നിരവധി ചർച്ചകൾക്ക് കാരണമായിട്ടുണ്ട്. വെടിക്കെട്ട് പ്രകടനം കൊണ്ട് തോൽവി ഉറപ്പിച്ച പല മത്സരത്തിലും ടീമിന് ജയം ഒരുക്കിയ താരത്തെ എന്തുകൊണ്ട് ബാറ്റിംഗ് ഓർഡറിൽ നേരത്തെ അയക്കുന്നില്ല എന്നതാണ് എല്ലാവരും ചോദിക്കുന്ന ചോദ്യം. താരം ഇതുവരെ 50 പന്തുകളിൽ താഴെ മാത്രമാണ് നേരിട്ടത് എന്നതും ശ്രദ്ധിക്കണം.

ഈഡൻ ഗാർഡൻസിൽ നടന്ന കെകെആർ vs ജിടി മത്സരത്തിനിടെ കുംബ്ലെ അഭിപ്രായം പറയുക ആയിരുന്നു . ആവശ്യമായ റൺ റേറ്റ് 12 റൺസ് കടന്നിരുന്നപ്പോളും റസലിനെ ടീം നേരത്തെ അയച്ചില്ല എന്നതാണ് കുംബ്ലെ ചോദിച്ചത്. സാഹചര്യം കൈവിട്ടപ്പോൾ പോലും അത്തരത്തിൽ ഒരു തീരുമാനം എടുക്കാത്ത കെകെആർ തോൽവി ഉറപ്പിച്ച സമയത്ത് റസലിനെ ഇറക്കിയിട്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്നും മുൻ താരം ചോദിച്ചു.

“ആൻഡ്രെ റസ്സലിനെ ഡഗൗട്ടിൽ നിലനിർത്താൻ കഴിയില്ല. അദ്ദേഹത്തിന് ഇതുവരെ ഒരുപാട് പന്തുകൾ നൽകാനും കഴിഞ്ഞിട്ടില്ല . കെകെആർ അദ്ദേഹത്തെ ശരിയായി ഉപയോഗിച്ചിട്ടില്ല. ഡെത്ത് ഓവറുകളിൽ അദ്ദേഹത്തെ ഇറക്കാൻ അവർ ആഗ്രഹിക്കുന്നുവെന്ന് എനിക്ക് മനസ്സിലായി, പക്ഷേ മത്സരം ഇതിനകം തന്നെ ടീമിന്റെ പിടി വിട്ടുപോയപ്പോൾ അത് ചെയ്യുന്നതിന്റെ പ്രയോജനം എന്താണ്,” അനിൽ കുംബ്ലെ പറഞ്ഞു.

“കഴിഞ്ഞ വർഷത്തെ വിജയിച്ച ടീമിൽ നിന്ന് ശ്രേയസ് അയ്യർ, മിച്ചൽ സ്റ്റാർക്ക്, ഫിൽ സാൾട്ട് എന്നിവർ മാത്രമാണ് പ്രധാന കളിക്കാരായി ഇല്ലാത്തത്. വെങ്കിടേഷ് അയ്യറുടെ പ്രകടനമാണ് അവരുടെ മറ്റൊരു പ്രശ്നം, അദ്ദേഹം ഇതുവരെ തിളങ്ങിയിട്ടില്ല” അദ്ദേഹം കൂട്ടിച്ചേർത്തു.

വെങ്കിടേഷിനെ 23.75 കോടി രൂപയ്ക്ക് വാങ്ങിയെങ്കിലും ഫ്രാഞ്ചൈസിയുടെ വിശ്വാസം ന്യായീകരിക്കുന്നതിൽ അദ്ദേഹം പരാജയപ്പെട്ടു.

Latest Stories

പാകിസ്ഥാന് നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തി നല്‍കി; പ്രമുഖ യൂട്യൂബര്‍ ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍

മെസിയും സംഘവും നിശ്ചയിച്ച സമയത്ത് തന്നെ കേരളത്തിലെത്തുമെന്നാണ് പ്രതീക്ഷയെന്ന് കായികമന്ത്രി; സ്‌പോണ്‍സര്‍മാര്‍ പണമടയ്ക്കുമെന്ന പ്രത്യാശയുമായി വി അബ്ദുറഹ്‌മാന്‍

കേന്ദ്രത്തോട് വിയോജിപ്പുണ്ട്, സര്‍വകക്ഷി സംഘത്തില്‍ സിപിഎമ്മും ഭാഗമാകും; ദേശീയ താത്പര്യമാണ് പ്രധാനമെന്ന് എംഎ ബേബി

ഇനി ഇലക്ട്രിക് ബുള്ളറ്റും! ഇലക്ട്രിക് ബൈക്കുകൾ പുറത്തിറക്കാൻ ഒരുങ്ങി റോയൽ എൻഫീൽഡ്

രാജ്യതലസ്ഥാനത്ത് ആം ആദ്മി പാര്‍ട്ടിയ്ക്ക് വന്‍ തിരിച്ചടി; മുകേഷ് ഗോയലിന്റെ നേതൃത്വത്തില്‍ പുതിയ പാര്‍ട്ടി

പേരിലും പോസ്റ്ററിലും നിഗൂഢത ഒളിപ്പിച്ച ‘ഡീയസ് ഈറേ’

തൊഴിലുറപ്പ് പദ്ധതിയില്‍ വന്‍ അഴിമതി; ഗുജറാത്ത് കൃഷിവകുപ്പ് മന്ത്രിയുടെ മകന്‍ അറസ്റ്റില്‍

ശത്രുവിന്റെ ശത്രു മിത്രം, പാകിസ്ഥാനെ ഒറ്റപ്പെടുത്താന്‍ പുതിയ തന്ത്രങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍; അഫ്ഗാനിസ്ഥാനുമായി വ്യാപാരം വര്‍ദ്ധിപ്പിക്കുന്നു; അതിര്‍ത്തി കടന്നെത്തിയത് 160 ട്രക്കുകള്‍

ആ വിഖ്യാത ചിത്രം നിക് ഉട്ടിന്റേതല്ല? ക്രെഡിറ്റിൽ നിന്ന് പേര് ഒഴിവാക്കി വേൾഡ് പ്രസ് ഫോട്ടോ

കിലി പോള്‍ ഇനി മലയാള സിനിമയില്‍; 'ഉണ്ണിയേട്ടനെ' സ്വീകരിച്ച് ആരാധകര്‍, വീഡിയോ