IPL 2025: തോൽവികളിൽ നിന്ന് തിരിച്ചുവരാൻ ഇതേ ഉള്ളു ഒരു വഴി, സഹതാരങ്ങൾക്ക് ആ വിജയമന്ത്രം പറഞ്ഞ് കൊടുത്ത് ധോണി; പറഞ്ഞത് ഇങ്ങനെ

മറ്റൊരു മത്സരം, സി‌എസ്‌കെയ്ക്ക് മറ്റൊരു തോൽവി, ഇത്തവണ സ്വന്തം മൈതാനത്ത് കെ‌കെ‌ആറിനോട്, അതും എട്ട് വിക്കറ്റിന്റെ വ്യത്യാസത്തിൽ. ചുരുക്കി പറഞ്ഞാൽ എതിരാളികളും തോൽവിയുടെ മാർജിനും മാത്രമാണ് മാറിയത്. ടീമിന്റെ അവസ്ഥ അതിദയനീയമായി തുടരുകയാണ്. ഋതുരാജ് ഗെയ്ക്‌വാദിന് പരിക്കേറ്റതിന് ശേഷം എം‌എസ് ധോണി ചെന്നൈ ടീമിന്റെ ക്യാപ്റ്റനായി ചുമതലയേറ്റപ്പോൾ, ആരാധകർ ടീമിന്റെ മികച്ച പ്രകടനം പ്രതീക്ഷിച്ചിരുന്നു, പക്ഷേ ഇന്നലത്തെ തോൽവി അവരെ എല്ലാം സങ്കടപ്പെടുത്തി.

ഇപ്പോഴിതാ ചെന്നൈയുടെ ബാറ്റിംഗ് പ്രശ്‌നങ്ങൾ വീണ്ടും ഉയർന്നുവന്നു. 103 റൺസ് മാത്രമാണ് ചെന്നൈക്ക് 20 ഓവറിൽ ഇന്നലെ ആദ്യം ബാറ്റ് ചെയ്ത് നേടാനായത് . ശേഷം കൊൽക്കത്ത 11-ാം ഓവറിൽ തന്നെ സ്‌കോർ പിന്തുടർന്നു. പവർപ്ലേയിലെ ചെന്നൈയുടെ ബാറ്റിംഗ് ടെസ്റ്റ് കളിക്കുന്ന പോലെയായിരുന്നു എന്ന് പറയാം. മത്സരത്തിലെ തോൽവിക്ക് പിന്നാലെ ധോണി പറഞ്ഞത് ഇങ്ങനെ “നമ്മുടെ വഴിക്ക് പോകാത്ത നിരവധി രാത്രികളുണ്ട്. വെല്ലുവിളി ഉണ്ടായിരുന്നു, നമ്മൾ വെല്ലുവിളി സ്വീകരിക്കണം. ഇന്ന് നമുക്ക് ബോർഡിൽ ആവശ്യത്തിന് റൺസ് ഇല്ലെന്ന് എനിക്ക് തോന്നി,” തോൽവിക്ക് ശേഷം 43-കാരൻ പറഞ്ഞു.

“രണ്ടാം ഇന്നിംഗ്സിൽ ഞങ്ങൾ പന്തെറിഞ്ഞപ്പോൾ ഒന്നും ചെയ്യാനായില്ല. അവർക്ക് ആകട്ടെ നന്നായി ചെയ്യാനും സാധിച്ചു. ഞങ്ങളുടെ ആദ്യ ഇന്നിങ്സിൽ ഞങ്ങൾക്ക് നല്ല കൂട്ടുകെട്ടുകൾ ഒന്നും ഉണ്ടാക്കാൻ സാധിച്ചില്ല. പിന്നെ അവരുടെ സ്പിന്നർമാർ കൂടി ചേർന്നതോടെ ഞങ്ങൾ പുറൽകിൽ പോയി.”

ടോപ്പ് ഓർഡർ കൂടുതൽ ക്ഷമ കാണിക്കണമെന്നും ധോണി ഓർമിപ്പിച്ചു “സാഹചര്യങ്ങൾ കാണുക എന്നതാണ് പ്രധാനം, രണ്ട് മത്സരങ്ങളിൽ ഞങ്ങൾ നന്നായി ചെയ്തിട്ടുണ്ട്. നിങ്ങളുടെ ശക്തികളെ പിന്തുണയ്ക്കുക, നിങ്ങൾക്ക് കളിക്കാൻ കഴിയുന്ന ഷോട്ടുകൾ കളിക്കുക. മറ്റാരെങ്കിലും കളിക്കുന്നതുപോലെയല്ല സാഹചര്യം നോക്കി കളിക്കുക. ഞങ്ങളുടെ ഓപ്പണർമാർ നല്ല ഓപ്പണർമാരാണ്, യഥാർത്ഥ ക്രിക്കറ്റ് ഷോട്ടുകൾ ആണ് അവർ കളിക്കുന്നത്.”

“സ്കോർകാർഡ് കണ്ട് നിരാശപ്പെടാതിരിക്കേണ്ടത് പ്രധാനമാണ്. ഒരുപാട് വലിയ സ്കോർ ഒകെ ലക്ഷ്യമാക്കി ആ സമ്മർദ്ദത്തിൽ കളിച്ചാൽ അത് ദോഷം ചെയ്യും. തുടക്കത്തിൽ നല്ല കൂട്ടുകെട്ട് ഉണ്ടാക്കുക എന്നാണ് ടോപ് ഓർഡർ ചെയ്യേണ്ടത്. മിഡിൽ ഓവറിൽ വരുമ്പോൾ മധ്യനിര അത് മുതലെടുത്താൽ നല്ല സ്കോർ നേടാം.” ധോണി പറഞ്ഞു

പക്ഷേ, എം.എസ്. ധോണി ഇന്നലെ മത്സരത്തിൽ എടുത്ത ചില തീരുമാനങ്ങളെ ആരാധകരെ കുറ്റപ്പെടുത്തുന്നുണ്ട്. ഒന്ന്, അത്രയും മോശം അവസ്ഥയിൽ ടീം പോയിട്ടും ഒമ്പതാം നമ്പറിൽ ബാറ്റ് ചെയ്യാൻ ഇറങ്ങിയതും അതുപോലെ കൊൽക്കത്ത അബാറ്റിങ്ങിന്റെ സമയത്ത് വളരെ വൈകി സൂപ്പർ ബോളർ നൂർ അഹമ്മദിനെ കളത്തിലേക്ക് ഇറക്കിയതും.

Latest Stories

INDIAN CRICKET: ഐപിഎല്‍ പ്രകടനം നോക്കിയിട്ടല്ല അവനെ ടീമിലെടുത്തത്, ആ യുവതാരം ടെസ്റ്റില്‍ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്‌, അവന്‍ ഇംഗ്ലണ്ടിനെതിരെ തകര്‍ക്കും, മനസുതുറന്ന് അജിത് അഗാര്‍ക്കര്‍

രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ ബിജെപി ഒറ്റക്കെട്ടായാണ് മുന്നോട്ട് പോകുന്നത്; ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് പികെ കൃഷ്ണദാസ്

കേരള തീരത്ത് കപ്പല്‍ അപകടത്തില്‍പ്പെട്ടു; അപകടരമായ വസ്തുക്കള്‍ അടങ്ങിയ കാര്‍ഗോ കടലില്‍; തീരത്ത് കണ്ടെയ്നറുകള്‍ കണ്ടാല്‍ സ്പര്‍ശിക്കരുതെന്ന് കര്‍ശന നിര്‍ദ്ദേശം

മണിച്ചിത്രത്താഴിന് ശേഷം നിരവധി മലയാള സിനിമകളിൽ അഭിനയിച്ചു, എന്നാൽ മോഹൻലാലിനൊപ്പം അഭിനയിച്ചില്ല; കാരണം.. : വെളിപ്പെടുത്തി വിനയ പ്രസാദ്

IPL 2025: ആ ഇന്ത്യന്‍ താരത്തിന്റെ വലിയ ഫാനാണ് ഞാന്‍, അദ്ദേഹത്തിന്റെ കളി കണ്ട് അത്ഭുതപ്പെട്ടുപോയിട്ടുണ്ട്, തുറന്നുപറഞ്ഞ് ജോസ് ബട്‌ലര്‍

ഒടിപി നല്‍കിയതും ചിത്രങ്ങള്‍ അയച്ചതും അതിഥി ഭരദ്വാജിന്; ലഭിച്ചത് പാക് ഏജന്റിന്, ഗുജറാത്ത് സ്വദേശിയായ ആരോഗ്യപ്രവര്‍ത്തകന്‍ പിടിയില്‍

സംസ്ഥാനത്ത് പകർച്ചവ്യാധി സാധ്യത, മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്; ജാഗ്രത പാലിക്കണമെന്ന് നിർദേശം

ആലിയ വീണ്ടും ഗർഭിണിയോ? ആകാംഷയോടെ ആരാധകർ; കാനിലെ നടിയുടെ ലുക്ക് ചർച്ചയാകുന്നു..

INDIAN CRICKET: ഷമിയെ ഉള്‍പ്പെടുത്താത്ത താനൊക്കെ എവിടുത്തെ സെലക്ടറാടോ, അവനുണ്ടായിരുന്നെങ്കില്‍ ഇംഗ്ലണ്ടിനെ തകര്‍ത്തേനെ, എന്നാലും ഈ ചതി ഭായിയോട് വേണ്ടായിരുന്നു.

വാട്‌സാപ്പ് വഴി സിനിമ ടിക്കറ്റ്; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്ന പോസ്റ്ററിന്റെ പിന്നിലെ യാഥാര്‍ത്ഥ്യമെന്ത്?