IPL 2025: അപ്രതീക്ഷിതം ഈ തീരുമാനങ്ങൾ, ടീം വിടാനൊരുങ്ങി അഞ്ച് സൂപ്പർതാരങ്ങൾ; ആരാധകർക്ക് നിരാശ

ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2025 മെഗാ ലേലം ഉടൻ തന്നെ ആരംഭിക്കും. ലേലത്തിന് മുമ്പ്, ഫ്രാഞ്ചൈസികൾക്ക് കളിക്കാരെ നിലനിർത്താനുള്ള ഓപ്ഷൻ ഉണ്ടായിരിക്കും, എന്നാൽ ഇത് ഒരു നിശ്ചിത നമ്പറിലേക്ക് പരിമിതപ്പെടുത്തും. ഐപിഎൽ 2025 ലേലത്തിന് മുന്നോടിയായി അതാത് ഫ്രാഞ്ചൈസികൾ വിടാൻ സാധ്യതയുള്ള അനേകം താരങ്ങളിൽ ഏറ്റവും പ്രമുഖരായ 5 താരങ്ങളെ നോക്കാം:

രോഹിത് ശർമ്മ

രോഹിത് ശർമ്മ ഐപിഎല്ലിൻ്റെ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായി നിൽക്കുന്നു. എന്നിരുന്നാലും, ഐപിഎൽ 2024 സീസണിന് മുമ്പ്, എംഐ ഹാർദിക് പാണ്ഡ്യയെ ട്രേഡ് ചെയ്യുകയും ക്യാപ്റ്റൻ സ്ഥാനം അദ്ദേഹത്തിന് കൈമാറുകയും ചെയ്തു. ഇത് ഫ്രാഞ്ചൈസിക്കും ആരാധകർക്കും ഗുണകരമായി കലാശിച്ചില്ല. ഹാർദികിന്റെ കീഴിൽ മറ്റൊരു സീസൺ കൂടി രോഹിത് കളിക്കാൻ സാധ്യതയില്ല. കരിയറിന്റെ അവസാന ഭാഗത്ത് ഏതെങ്കിലും ഒരു ടീമിന്റെ നായകൻ ആയിട്ടാകും രോഹിത് തുടരാൻ ആഗ്രഹിക്കുക.

കെ എൽ രാഹുൽ

ഐപിഎൽ 2024 എൽഎസ്‌ജിക്ക് വേണ്ടി രാഹുലിന് തിളങ്ങാനായില്ല. കെ എൽ രാഹുലിൻ്റെ ശാന്തമായ ബാറ്റിംഗ് സമീപനത്തിനും അത്ര കാര്യക്ഷമമല്ലാത്ത ക്യാപ്റ്റൻസിക്കും ഏറെ വിമർശനം കേട്ടുകൊണ്ട് ഇരിക്ക് ആയിരുന്നു. ഗെയിമിന് ശേഷം ടീമിൻ്റെ ഉടമ രാഹുലിനോടുള്ള തൻ്റെ നിരാശ പരസ്യമായി പ്രകടിപ്പിക്കുന്നത് കണ്ടു. ഈ കാര്യങ്ങൾ മനസ്സിൽ വെച്ചുകൊണ്ട്, ഐപിഎൽ 2025 മെഗാ ലേലത്തിന് മുന്നോടിയായി എൽഎസ്ജി രാഹുലിനെ വിടാൻ സാധ്യതയുണ്ട്.

ഋഷഭ് പന്ത്

ഋഷഭ് പന്ത് എന്ന യുവനായകനിലൂടെ ഡൽഹി ഒരുപാട് സ്വപ്‌നങ്ങൾ കണ്ടിരുന്നു. അദ്ദേഹത്തിലൂടെ ഒത്തിരി പ്രതീക്ഷകൾ കണ്ടിട്ടും അതൊന്നും ഫലം കണ്ടില്ല. ഭേദപ്പെട്ട പ്രകടനം എന്നൊക്കെ പറയാം എങ്കിലും കിരീട ലക്‌ഷ്യം നടപ്പായില്ല. തൽഫലമായി, ഐപിഎൽ 2025 ലേലത്തിന് മുമ്പ് ക്യാപിറ്റൽസ് പന്തിനെ വിട്ടയച്ചേക്കാം.

ഗ്ലെൻ മാക്സ്വെൽ

ഗ്ലെൻ മാക്സ്വെൽ – ഇന്ത്യൻ പ്രീമിയർ ലീഗ് കണ്ട ഏറ്റവും വലിയ വെടിക്കെട്ട് വീരനായ താരങ്ങളിൽ ഒരാളായ മാക്സിയെ സംബന്ധിച്ച് ആർസിബിക്ക് വേണ്ടി റീ കാലയളവിൽ മികച്ച പ്രകടനം ധാരാളം നടത്തിയിട്ടുണ്ട്. എന്നാൽ കഴിഞ്ഞ സീസൺ അത്ര മികച്ചത് അല്ല. കന്നി കിരീടം നോക്കി നിൽക്കുന്ന ടീമിന് താരത്തെ കൊണ്ട് വലിയ പ്രയോജനം ഇല്ല. താരം ഇൻസ്റ്റാഗ്രാമിൽ ആർസിബിയെ പിന്തുടരുന്നില്ല എന്നതുകൊണ്ട് തന്നെ ടീം വിടാനുള്ള സാധ്യത കൂടുതലാണ്.

ഭുവനേശ്വർ കുമാർ

ഭുവി എന്ന പേരിൽ അറിയപ്പെടുന്ന താരം ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ്. പവർ പ്ലേ ഓവറുകളിൽ പലപ്പോഴും മികവ് കാണിച്ച ഭുവി ടൂർണമെന്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയവരുടെ പട്ടികയിൽ മുന്നിൽ ഉള്ള ആളാണ്. കഴിഞ്ഞ 2 സീസണായി ഹൈദരാബാദിനായി അത്ര മികവിൽ പ്രകടനം കാണിക്കാത്ത താരം ടീം വിട്ടേക്കും എന്ന് ഉറപ്പാണ്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ