IPL 2025: ആദ്യ കളിയിലെ അഹങ്കാരം ഇതോടെ തീർന്നു കിട്ടി; വീണ്ടും ഫ്ലോപ്പായി സൺറൈസേഴ്‌സ് ഓപ്പണിങ് ബാറ്റ്‌സ്മാന്മാർ

ഐപിഎലിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ സൺറൈസേഴ്‌സ് ഹൈദരാബാദിന് മോശം തുടക്കം. സൺറൈസേഴ്സിന്റെ ഓപ്പണർമാരായ അഭിഷേക് ശർമ്മയേയും ട്രാവിസ് ഹെഡിനെയും പുറത്താക്കി ഗുജറാത്ത് താരം മുഹമ്മദ് സിറാജ്. കൂടാതെ ഇഷാൻ കിഷനെയും പ്രസിദ്ധ് കൃഷ്ണ പുറത്താക്കി. അഭിഷേക് ശർമ്മ (18) റൺസും ട്രാവിസ് ഹെഡ് (8) റൺസും ഇഷാൻ കിഷൻ (17) റൺസും നേടി.

ഈ സീസണിലെ ആദ്യ മത്സരത്തിൽ വെടിക്കെട്ട് പ്രകടനം നടത്തിയ ടീം പിന്നീട് കളിച്ച എല്ലാ മത്സരങ്ങളിലും ആരാധകർക്ക് നിരാശയാണ് സമ്മാനിച്ചത്. ഐപിഎൽ ചരിത്രത്തിലെ തന്നെ ആദ്യ 300 നേടുന്ന ടീമായി സൺറൈസേഴ്‌സ് മാറും എന്ന പ്രതീക്ഷയിലായിരുന്നു ആരാധകർ. എന്നാൽ ഇങ്ങനെയാണ് തുടർന്നും കളിക്കുന്നതെങ്കിൽ 300 പോയിട്ട് 200 പോലും ടീം അടിക്കില്ല എന്നാണ് ആരാധകരുടെ വിലയിരുത്തൽ.

സൺറൈസേഴ്‌സ് ഹൈദരാബാദ് സ്‌ക്വാഡ്:

അഭിഷേക് ശർമ്മ, ട്രാവിസ് ഹെഡ്, ഇഷാൻ കിഷൻ, നിതീഷ് കുമാർ റെഡ്‌ഡി, ഹെൻറിച്ച് ക്ലാസ്സൻ, അനികേത്ത് വർമ്മ, കാമിണ്ടു മെൻഡിസ്‌, പാറ്റ് കമ്മിൻസ്, സീഷാൻ അൻസാരി, ജയദേവ് ഉനാട്കട്ട്, മുഹമ്മദ് ഷമി

ഗുജറത്ത് ടൈറ്റൻസ് സ്‌ക്വാഡ്:

ശുഭ്മാൻ ഗിൽ, സായി സുദർശൻ, ജോസ് ബട്ലർ, ഷാരൂഖ് ഖാൻ, രാഹുൽ റ്റീവാറ്റിയ, വാഷിംഗ്‌ടൺ സുന്ദർ, റഷീദ് ഖാൻ, സായി കിഷോർ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ഇഷാന്ത് ശർമ്മ

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ