IPL 2025: ഞങ്ങൾ തോറ്റതിന്റെ പ്രധാന കാരണം അവന്മാരുടെ പിഴവുകളാണ്: പാറ്റ് കമ്മിൻസ്

ഇപ്പോൾ നടക്കുന്ന ഐപിഎലിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ സൺ റൈസേഴ്‌സ് 7 വിക്കറ്റിന് പരാജയപെട്ടു. ബാറ്റിംഗിൽ ഹൈദരാബാദ് 163 നു ഓൾ ഔട്ട് ആയിരുന്നു. 300 റൺസ് അടിക്കാൻ കെല്പുള്ള ടീം എന്ന് പലരും വിധിയെഴുതിയ ഹൈദരാബാദ് ഓൾ ഔട്ട് ആയതിൽ നിരാശരാണ് ആരാധകർ. ബാറ്റിംഗിൽ സൺ റൈസേഴ്‌സ് താരങ്ങളിൽ അനികേത് വർമ്മ 41 പന്തിൽ 6 ഫോറും 5 സിക്സറുമടക്കം 71 റൺസ് നേടി മികച്ച പ്രകടനം കാഴ്ച വെച്ചു. എന്നാൽ ബാക്കി താരങ്ങൾ ആരും തന്നെ മികച്ച പിന്തുണ നൽകിയില്ല.

ഇന്നലത്തെ മത്സരത്തിൽ അനികേത് വർമ്മ മാത്രമാണ് മികച്ച പ്രകടനം കാഴ്ച വെച്ചത്. ഐപിഎലിൽ ആദ്യ മത്സരത്തിൽ തകർപ്പൻ ജയം നേടിയ ടീം, ഓരോ മത്സരങ്ങൾ കഴിയുംതോറും താഴേക്ക് പോകുന്നതിൽ ആരാധകർക്ക് നിരാശയാണുള്ളത്. മത്സരം തോറ്റതിൽ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് സൺ റൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസ്.

പാറ്റ് കമ്മിൻസ് പറയുന്നത് ഇങ്ങനെ:

” അനികേത് വർമയുടെ മികച്ച ബാറ്റിങ്ങാണ് സൺറൈസേഴ്സിന് ഭേദപ്പെട്ട സ്കോർ നേടി നൽകിയത്. ഇന്നിം​ഗ്സിന്റെ തുടക്കത്തിൽ തന്നെ സൺറൈസേഴ്സിന് വിക്കറ്റുകൾ നഷ്ടമായി. മോശം ഷോട്ടുകൾ അല്ല, റൺഔട്ട് ഉൾപ്പെടെ നിർഭാ​ഗ്യമാണ് വിനയായത്. സൺറൈസേഴ്സിന്റെ ബാറ്റിങ് ശൈലിവെച്ച് ഈ സ്കോർ കുറവാണ്”

പാറ്റ് കമ്മിൻസ് തുടർന്നു:

” കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ സൺറൈസേഴ്സിന്റെ പദ്ധതികൾ നടപ്പിലായില്ല. ഒന്ന്, രണ്ട് കാര്യങ്ങളിൽ മാറ്റം വരുത്തിയാൽ സൺറൈസേഴ്സിന് വിജയങ്ങൾ ഉണ്ടാകും. അനികേത് അത്രമേൽ അറിയപ്പെടുന്ന ഒരു താരമല്ല. എന്നാൽ ഈ ടൂർണമെന്റിൽ അനികേതിന്റെ പ്രകടനം ഏറെ മികച്ചതാണ്. അനികേത് ക്രീസിലുണ്ടായിരുന്നപ്പോൾ സൺറൈസേഴ്സിന് വിജയപ്രതീക്ഷയുണ്ടായിരുന്നു. മറ്റ് താരങ്ങളും നല്ല പ്രകടനത്തിന് ശ്രമിച്ചിട്ടുണ്ട്. അതിനാൽ ടീമിൽ ഒരുപാട് മാറ്റങ്ങൾ വരുത്തണമെന്ന് തോന്നുന്നില്ല” പാറ്റ് കമ്മിൻസ് പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ