IPL 2025: എന്റെ അടുത്ത ലക്ഷ്യം അതാണ്, രണ്ടാം മത്സരത്തിന് മുമ്പ് രോഹിത്തിന്റെ അഭിമുഖത്തിലെ വാക്കുകൾ വൈറൽ; ഇനി കളികൾ മാറും

രോഹിത് ശർമ്മയെ സംബന്ധിച്ച് കരിയറിൽ കയറ്റിറക്കങ്ങൾ നിരാഞ്ഞ ഒരു കാലഘട്ടമാണ് കടന്നുപോയതെന്ന് പറയാം. സ്വന്തം മണ്ണിൽ ടെസ്റ്റ് പരമ്പര കൈവിട്ടതും , ഓസ്‌ട്രേലിയയോട് ബോർഡർ ഗവാസ്‌ക്കർ പരമ്പരയിൽ തോറ്റതും എല്ലാം വിമർശനങ്ങൾക്ക് കരണമായപ്പോൾ കഴിഞ്ഞ വര്ഷം നടന്ന ടി 20 ലോകകപ്പും ഈ വർഷത്തെ ചാമ്പ്യൻസ് ട്രോഫിയും ജയിപ്പിച്ച രോഹിത് ഇന്ത്യയെ 2023 ലോകകപ്പിന്റെ ഫൈനലിലും എത്തിയിരുന്നു. ഈ മൂന്ന് ഐസിസി ട്രോഫിയിലും നോക്കിയാൽ ആ ഫൈനൽ മത്സരത്തിൽ മാത്രമാണ് ഇന്ത്യ ഒരു പരാജയം ഏറ്റുവാങ്ങിയത് എന്നതിൽ ഉണ്ട് താരത്തിന്റെ ക്യാപ്റ്റൻസി മികവ്.

ടി 20 ലോകകപ്പിന് ശേഷം ഫോർമാറ്റിൽ നിന്ന് രാജിവെച്ച രോഹിത് നിലവിൽ മുംബൈ ഇന്ത്യൻസിന്റെ ഭാഗമായി ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കുന്നു. വർഷങ്ങൾ കിരീടം കിട്ടാതെ പോയ മുംബൈയെ 5 ഇന്ത്യൻ പ്രീമിയർ ലീഗ് കിരീടത്തിലേക്ക് നയിച്ച രോഹിത് ടീമിനെ ഏറ്റവും മികച്ച ഇന്ത്യൻ പ്രീമിയർ ലീഗ് ടീമാക്കി മാറ്റി. എന്തായാലും കഴിഞ്ഞ സീസണോടെ മുംബൈ നായകസ്ഥാനം ഒഴിഞ്ഞ രോഹിത് പുതിയ സീസണിലേക്കുള്ള തന്റെ പ്രതീക്ഷ പങ്കുവെച്ചിരിക്കുകയാണ്.

“എന്റെ ഉടനടി ലക്ഷ്യം മുംബൈയെ കിരീട വിജയങ്ങളിലേക്ക് വീണ്ടും എത്തിക്കുക എന്നതാണ്”

2020 ലാണ് ടീം അവസാനമായി ഇന്ത്യൻ പ്രീമിയർ ലീഗ് കിരീടത്തിൽ മുത്തമിട്ടത്. എന്തായാലും മികച്ച ടീമുള്ള മുംബൈക്ക് വിജയം ആവർത്തിക്കാൻ സാധിക്കും ന്നാണ് ആരാധക പ്രതീക്ഷ.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ