IPL 2025: സിക്സ് അടി മാത്രം പോരാ, ഈ കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ രക്ഷപ്പെടില്ല; യുവതാരങ്ങൾക്ക് ഉപദേശവുമായി ധോണി

ഐപിഎൽ 2025 എംഎസ് ധോണിക്കോ ചെന്നൈ സൂപ്പർ കിംഗ്സിനോ ഒരു നല്ല സീസൺ ആയിരുന്നില്ല. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും സ്ഥിരത പുലർത്തിയ ടീമുകളിൽ ഒന്നായ ചെന്നൈ സൂപ്പർ കിങ്സിന് സർവവും പിഴച്ച ഒരു സീസൺ തന്നെയാണ് കടന്നുപോയത് എന്ന് പറയാം. ഇന്നലെ നടന്ന പോരിൽ 6 വിക്കറ്റിനാണ് ചെന്നൈ പരാജയം ഏറ്റുവാങ്ങിയത്. സീസണിൽ ധോണി 13 മത്സരങ്ങളിൽ നിന്ന് 196 റൺസ് നേടിയപ്പോൾ 135.17 എന്ന സ്ട്രൈക്ക് റേറ്റ് മാത്രമേ അദ്ദേഹം നിലനിർത്തിയുള്ളു എന്നതാണ് ശ്രദ്ധിക്കേണ്ടത്.

17 പന്തിൽ ഒരു ബൗണ്ടറി മാത്രം നേടി 16 റൺസ് മാത്രം നേടിയ ധോണി തന്നെ ആയിരുന്നു ഇന്നലത്തെ ഏറ്റവും വലിയ നിരാശ. ആയുഷ് മാത്രെ 20 പന്തിൽ 43 റൺസ് നേടി ചെന്നൈക്ക് നല്ല തുടക്കം നൽകിയത് ആയിരുന്നു. എന്നാൽ അവസാനം അവസരം മുതലെടുക്കാൻ കഴിയാതെ വന്നതോടെ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 187 റൺസ് മാത്രം നേടി ചെന്നൈ ഒതുങ്ങി പോയി. 14 വയസ്സുകാരനായ വൈഭവ് സൂര്യവംശി 33 പന്തിൽ നാല് ബൗണ്ടറികളും സിക്സറുകളും ഉൾപ്പെടെ 57 റൺസ് നേടിയതോടെ രാജസ്ഥാൻ 17.1 ഓവറിൽ വിജയം നേടി.

സ്ട്രൈക്ക് റേറ്റ് ഏറ്റവും നിർണായകമായ മാറിയുകൊണ്ടിരിക്കുന്ന ടി20 ബാറ്റിംഗിലെ രീതിയെക്കുറിച്ച് സംസാരിച്ച ധോണി, സൂര്യവംശിക്കും മാത്രേക്കും വേണ്ടി ചില ഉപദേശങ്ങൾ പങ്കുവെച്ചു. യുവ താരങ്ങൾ സ്ഥിരത കൈവരിക്കേണ്ടതിന്റെ ആവശ്യകത ധോണി ഊന്നിപ്പറഞ്ഞു. സിക്‌സറുകൾ അടിക്കുന്നതിനുപകരം മത്സര സാഹചര്യങ്ങൾ വായിക്കുന്നതിൽ യുവതാരങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു.

“അവർ സ്ഥിരതയ്ക്കായി ശ്രമിക്കണം, പക്ഷേ നിങ്ങൾ 200-ലധികം സ്ട്രൈക്ക് റേറ്റാണ് തിരയുന്നതെങ്കിൽ, സ്ഥിരത നേടാൻ പ്രയാസമാണ്. ഏത് ഘട്ടത്തിലും സിക്സറുകൾ അടിക്കാനുള്ള കഴിവ് അവർക്കുണ്ട്. പ്രതീക്ഷകൾ ഉയരുമ്പോൾ സമ്മർദ്ദം ഉണ്ടാകരുത്. മുതിർന്ന കളിക്കാരിൽ നിന്നും പരിശീലക സംഘത്തിൽ നിന്നും പഠിക്കുക. കളി റീഡ് ചെയ്ത് വേണം കളിക്കാൻ. മികച്ച പ്രകടനം കാഴ്ചവച്ച എല്ലാ യുവതാരങ്ങൾക്കും ഇത് എന്റെ ഉപദേശമായിരിക്കും,” അദ്ദേഹം പറഞ്ഞു.

Latest Stories

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം