IPL 2025: സഞ്ജു മോനെ നീ ഒറ്റയ്ക്കല്ല, സ്ഥിരത കുറവിന്റെ കാര്യത്തിൽ നമ്മൾ ഒപ്പത്തിനൊപ്പം; ബാറ്റിംഗിൽ ഫ്ലോപ്പായി ഇഷാൻ കിഷനും അഭിഷേക് ശർമ്മയും

ഐപിഎലിൽ ഇപ്പോൾ നടക്കുന്ന മത്സരത്തിൽ ലക്‌നൗ സൂപ്പർ ജയന്റസിനെതിരെ സൺ റൈസേഴ്‌സ് ഹൈദരബാദ് അടി പതറുന്നു. വെടിക്കെട്ട് ബാറ്റിംഗിലൂടെ സൺ റൈസേഴ്‌സ് 300 റൺസ് സ്കോർ കാർഡിൽ കേറ്റും എന്ന് പ്രതീക്ഷിച്ച ആരാധകർക്ക് നിരാശ. കഴിഞ്ഞ മത്സരത്തിൽ സെഞ്ചുറി നേടിയ ഇന്ത്യൻ താരം ഇഷാൻ കിഷൻ ഗോൾഡൻ ഡക്കായി പുറത്തായി.

ലക്‌നൗ താരം ശ്രാദുൽ താക്കൂറാണ് ഇഷാൻ കിഷന്റെ വിക്കറ്റ് നേടിയത്. കൂടാതെ യുവ താരം അഭിഷേക് ശർമ്മയും ബാറ്റിംഗിൽ നിരാശയാണ് സമ്മാനിച്ചത്. 6 പന്തിൽ 6 റൺസ് നേടി പുറത്തായി. ഓപണർ ട്രാവിസ് ഹെഡ് മികച്ച പ്രകടനം നടത്തിയെങ്കിലും അർദ്ധ സെഞ്ചുറിക്ക് അരികിൽ താരത്തിന് കാലിടറി വീഴേണ്ടി വന്നു. താരം 28 പന്തിൽ 5 ഫോറും 3 സിക്സറുമടക്കം 47 റൺസ് നേടി.

9 ഓവർ ആയപ്പോൾ തന്നെ ടീം മൂന്നു വിക്കറ്റ് നഷ്ടത്തിൽ 89 റൺസ് എന്ന നിലയിൽ നിൽക്കുകയാണ്. ലക്ക്നൗവിനായി ശ്രദൂൽ താക്കൂർ 2 വിക്കറ്റുകളും, പ്രിൻസ് യാദവ് ഒരു വിക്കറ്റും നേടി.

Latest Stories

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി