IPL 2025: സഞ്ജു രാജസ്ഥാൻ വിടാനൊരുങ്ങുന്നു, തെളിവായി പുതിയ വീഡിയോ; ചർച്ചയാക്കി ആരാധകർ

എന്താണ് രാജാസ്ഥൻ റോയൽസ് ഈ സീസണിൽ നേരിടുന്ന പ്രധാന പ്രശ്നം? കഴിഞ്ഞ നാളുകളിലൊക്കെ ഇന്ത്യൻ പ്രീമിയർ ലീഗിൽ സ്ഥിരതയോടെ പ്രകടനം കാഴ്ചവെച്ച ടീം ഈ സീസണിൽ ഇതുവരെ താളം കണ്ടെത്തിയിട്ടില്ല. നായകൻ സഞ്ജുവിന്റെ പരിക്കും, റിയാൻ പരാഗ് അടക്കം ഉള്ള പല മുൻനിര താരങ്ങളുടെ മോശം ഫോമും, ലേലത്തിൽ സംഭവിച്ച പാളിച്ചകളും ഒകെ ഇതിന് കാരണമായി നമുക്ക് പറയാം.

എന്തായാലും സാധാരണ ടീമുകൾക്ക് ഉണ്ടാകുന്ന ഇത്തരം പരിക്കും മോശം ഫോമിന്റെ പ്രശ്നവും മാത്രമല്ല ടീമിനെ കുഴപ്പിക്കുന്നത്. അവിടെ മാനേജ്മെന്റും ടീം നായകനായ സഞ്ജു സാംസണും തമ്മിൽ ഉള്ള തർക്കങ്ങളും ഈഗോ പ്രശ്നവും അടക്കം ഒരു വലിയ രീതിയിൽ ഉള്ള വിവാദങ്ങളാണ് ഉണ്ടായിരിക്കുന്നത്.

സീസണിൽ ആദ്യ മൂന്ന് മത്സരങ്ങളിൽ ഇമ്പാക്ട് താരമായ ഇറങ്ങിയ സഞ്ജു വീണ്ടും നായകനായി തിരിച്ചെത്തി. അതിനിടയിൽ തുടർ തോൽവിയുമായി മുമ്പോട്ട് പോയ രാജസ്ഥാൻ നിരാശപെടുത്തിയെങ്കിലും സഞ്ജു ഭേദപ്പെട്ട് നിന്നിരുന്നു. അപ്പോഴാണ് വീണ്ടും പരിക്കുപറ്റി സഞ്ജു പുറത്തായത്. അതോടെ വീണ്ടും പരാഗ് നായകനായി. എന്തായാലും പ്ലേ ഓഫ് എത്താതെ പുറത്തായ രാജസ്ഥാൻ ഇന്ന് അഭിമാന പോരിൽ കൊൽക്കത്തയെ നേരിടും. അതേസമയം ടീമിലെ പടലപ്പിണക്കങ്ങളും ഈഗോ പ്രശ്നങ്ങളിലും അസ്വസ്ഥനായ സഞ്ജു ഇരിക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്.

മൽസരത്തിനായി യാത്ര തിരിക്കുന്ന ടീമിന്റെ വിമാനത്തിൽ നിന്നുള്ള വീഡിയോയാണ് രാജസ്ഥാൻ റോയൽസ് ടീം പങ്കുവച്ചിരിക്കുന്നത്. ഗ്രൂപ്പ് ഫോട്ടോയ്ക്കായി ടീമിനോടു തയ്യാറാവാൻ ഫോട്ടോഗ്രാഫർ ആവശ്യപ്പെടുമ്പോൾ വളരെ ദുഖിതനും നിരാശനുമായാണ് സഞ്ജു സാംസൺ കാണപ്പെടുന്നത്. താരങ്ങൾ എല്ലാം ഒരേ ഭാഗത്ത് നോക്കി ഇരിക്കാനും ചിരിക്കാനുമൊക്കെ ഫോട്ടോഗ്രാഫർ പറയുമ്പോൾ ബാക്കി രാജസ്ഥാൻ റോയൽസ് താരങ്ങൾ അത് കേൾക്കുന്നുണ്ട്.

എന്നാൽ സഞ്ജു ഒന്നിലും താത്പ്പര്യം ഇല്ലാതെ ചിരിക്കാതെ തന്നെ ഇരിക്കുകയാണ്. രാജസ്ഥാനിൽ സഞ്ജു അസ്വസ്ഥൻ ആണെന്നും സമീപകാലത്ത് ടീമിന്റെ പല രീതികളിലും ഒന്നും പറയാൻ പറ്റാത്തതിന്റെ നിരാശയാണ് പ്രകടമായി മനസിലാക്കുന്നത് എന്നും ആരാധകർ പറയുന്നു.

ദ്രാവിഡ് മുഖ്യ പരിശീലകനായി ചുമതലയേറ്റതിനുശേഷം, കളിക്കാരെ നിലനിർത്തുന്നത് ഉൾപ്പെടെ എല്ലാ ക്രിക്കറ്റ് തീരുമാനങ്ങളും അദ്ദേഹം ഒറ്റയ്ക്ക് എടുക്കാൻ തുടങ്ങി. അതിന്റെ തെളിവായിരുന്നു ഒരിക്കൽ സൂര്യകുമാർ യാദവ് സഞ്ജുവമായിട്ടുള്ള സംഭാഷണത്തിനിടെ എന്തായി രാജസ്ഥാന്റെ റീടെൻഷൻ തീരുമാനം എന്ന് ചോദിച്ചപ്പോൾ -” ദ്രാവിഡ് സർ തീരുമാനിക്കും” എന്ന് സഞ്ജു മറുപടി നൽകി. ആ മറുപടിയിൽ എല്ലാം ഉണ്ടായിരുന്നു.

എന്തായാലും അടുത്ത സീസണിൽ സഞ്ജു ടീം വിടുമെന്നും അതോടെ താരത്തിന് സന്തോഷം തിരികെ ലഭിക്കും എന്ന് ആരാധകർ പറയുന്നു.

Latest Stories

കീം പരീക്ഷാഫലം റദ്ദാക്കിയ ഹൈക്കോടതി നടപടി; സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി കേരള സിലബസ് വിദ്യാർത്ഥികൾ

കാർത്തിയുടെ നായികയായി കല്യാണി പ്രിയദർശൻ; മാർഷൽ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്

2026 നിയമസഭ തിരഞ്ഞെടുപ്പില്‍ കേരളം ബിജെപി പിടിക്കുമെന്ന് അമിത് ഷാ; തദ്ദേശതിരഞ്ഞെടുപ്പില്‍ 25 ശതമാനത്തിലേറെ വോട്ട് നേടി വിജയക്കൊടി പാറിക്കുമെന്നും പുത്തരിക്കണ്ടം മൈതാനിയില്‍ പ്രഖ്യാപനം

IND vs ENG: ലോർഡ്‌സ് ഓണേഴ്‌സ് ബോർഡിൽ തന്റെ പേര് ചേർക്കപ്പെട്ടത് എന്തുകൊണ്ട് ആഘോഷിച്ചില്ല? കാരണം വെളിപ്പെടുത്തി ബുംറ

IND vs ENG: “ഇന്ത്യയോട് സഹതാപമില്ല, ബുംറയോടൊന്ന് ചോദിക്കാമായിരുന്നു”: പന്ത് മാറ്റത്തിലെ ഇന്ത്യയുടെ പരാജയത്തെ വിമശിച്ച് ഇംഗ്ലണ്ട് മുൻ താരം

'എഞ്ചിനിലേക്കുള്ള ഇന്ധന സ്വിച്ചുകൾ ഓഫായി, രണ്ട് എഞ്ചിനുകളും പ്രവർത്തന രഹിതമായി'; അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്ത്

IND vs ENG: : 'ആരുടെയോ ഭാര്യ വിളിക്കുന്നു'; പത്രസമ്മേളനത്തിനിടെ ഫോൺ റിംഗ് ചെയ്തപ്പോൾ ബുംറയുടെ രസകരമായ പ്രതികരണം

IND VS ENG: 'താൻ നിൽക്കുന്നത് അവന്മാരെ സഹായിക്കാനാണോ'; കളിക്കളത്തിൽ അമ്പയറോട് കയർത്ത് ഗിൽ; സംഭവം ഇങ്ങനെ

IND VS ENG: വീണ്ടും ചരിത്ര നേട്ടം സ്വന്തമാക്കി ജസ്പ്രീത് ബുംറ; തിരുത്തിയത് ആ ഇതിഹാസത്തിന്റെ റെക്കോഡ്

ശശി തരൂരിനെതിരെ അച്ചടക്കനടപടി വേണ്ട; അവഗണിക്കാന്‍ തീരുമാനിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്