IPL 2025: അന്ന് ഹിറ്റ്മാൻ ഇന്ന് മെന്റലിസ്റ്റ് രോഹിത്, കണക്കിലെ കളിയിലെ രാജാവായി രോഹിത് ശർമ്മ; ഇങ്ങനെ വെറുപ്പിക്കാതെ ഒന്ന് പോയി തരൂ എന്ന് ആരാധകർ

പണ്ടൊക്കെ രോഹിത് ശർമ്മ എന്ന നായകൻ മുംബൈ ജേഴ്സിയണിഞ് ക്രീസിലെത്തിയാൽ അയാളുടെ സാന്നിദ്ധ്യം ഉള്ളതിനാൽ തന്നെ മുംബൈ ആരാധകർ അത്ഭുതങ്ങൾ വിശ്വസിച്ചിരുന്നു. ഫോമിൽ ഉള്ള അയാളുടെ ബാറ്റിംഗ് കാണുമ്പോൾ എതിരാളികൾ പോലും കൈയടിച്ചിരുന്നു. ആ രോഹിത് ഇന്ന് ഒരുപാട് മാറിയിരിക്കുന്നു, അയാൾ ഇന്ന് ഇന്ത്യൻ ടീമിനെ മൂന്ന് ഫോര്മാറ്റിലും നയിക്കുന്ന നായകനാണ്, കൂടുതൽ ഉത്തരവാദിത്വങ്ങൾ ഉള്ള ആളാണ്. എന്നാൽ ഈ തിരക്കിനും സമ്മർദ്ദത്തിനും ഇടയിൽ അയാളിലെ ബാറ്റ്സ്മാന്റെ ഗ്രാഫ് വളരെയധികം താഴ്ന്നിരിക്കുന്നു.

ഇന്ത്യൻ പ്രീമിയർ ലീഗ് കിരീടം 5 തവണ നേടിയ താരമാണ് രോഹിത് . അയാളുടെ വരവിന് ശേഷമാണ് മുംബൈ കിരീടങ്ങൾ എന്നത് ശരിതന്നെയാണ്. എന്നാൽ ചരിത്രം പറഞ്ഞുകൊണ്ട് ഇരുന്നിട്ട് കാര്യമില്ല? ഒരു ചാമ്പ്യൻ ടീമിന് വേണ്ട രീതിയിൽ അല്ല കുറച്ചുവര്ഷങ്ങളായി മുംബൈയുടെ പ്രകടനം. രോഹിത് ശർമയുടെ ക്യാപ്റ്റൻസിയുടെ മികവാണ് ടീമിൻ്റെ ഏറ്റവും വലിയ ശക്തി എന്ന തോന്നലാണ് മുംബൈ ഇന്ത്യൻസിൻ്റെ ശക്തിക്ഷയത്തിനു കാരണം പറയാം. രോഹിത് ശർമ എന്ന താരം മുംബൈക്ക് ഒരു ബാധ്യതയായി മാറുകയാണോ? പൂർണമായി ഇതിനെ തള്ളി കളയാൻ സാധിക്കില്ല.

ടി 20 ഫോർമാറ്റിൽ നിന്ന് വിരമിച്ച രോഹിതിനെ സംബന്ധിച്ച് ഈ സീസണിൽ മികവ് കാണിക്കുമെന്നാണ് കരുതിയത് എങ്കിൽ ആദ്യ മത്സരത്തിൽ തന്നെ ആ തോന്നൽ തെറ്റിയിരുന്നു. ആദ്യ മത്സരത്തിൽ പൂജ്യനായി പുറത്തായിരുന്ന രോഹിത് രണ്ടാം മത്സരത്തിൽ ഗുജറാത്തിനെതിരെ 8 റൺസിന് മാത്രം നേടി പുറത്തായി. ശേഷം കൊൽക്കത്തയ്ക്ക് എതിരെ ടീം തകർപ്പൻ ജയം നേടിയിട്ടും അന്ന് രോഹിത് 13 റൺസ് മാത്രമാണ് നേടിയത്. കുറഞ്ഞ സ്കോർ പിന്തുടർന്നപ്പോൾ രോഹിത്തിന്റെ മികവ് പ്രതീക്ഷിച്ചത് ആണെങ്കിലും അത് ഉണ്ടായില്ല.

ശേഷം ലക്നൗവിനെതിരെ നടന്ന മത്സരത്തിൽ പരിക്ക് മൂലം താരം കളിച്ചിരുന്നില്ല. പുറത്തൊക്കെ ഇരുന്ന് റെസ്റ്റിന് ശേഷം എത്തിയാൽ രോഹിത് പവറിൽ തിരിച്ചുവരുമെന്ന് കരുതിയവർക്ക് തെറ്റി. ആർസിബി ഉയർത്തിയ 222 റൺ ലക്‌ഷ്യം പിന്തുടർന്ന മുംബൈക്കായി 2 ബൗണ്ടറിയും ഒരു സിക്‌സും ഒകെ അടിച്ച് നല്ല രീതിയിൽ തുടങ്ങിയ രോഹിത്തിന് ആ തുടക്കം മുതലാക്കാനായില്ല. യാഷ് ദയാലിന്റെ പന്തിൽ ക്‌ളീൻ ബൗൾഡ് ആയി മടങ്ങുമ്പോൾ താരം നേടിയത് 17 റൺ മാത്രം.

എന്തായാലും ഓരോ കളിയിലും കൂടുമ്പോൾ ഹിറ്റ്മാൻ കണക്കിലെ കളികൾ കളിക്കുക ആണെന്നും അടുത്ത കളിയിൽ 20 കടക്കും എന്നും പിന്നെ ശേഷം വരുന്ന കളിയിൽ 30 ആകുമെന്നും പറഞ്ഞുള്ള ട്രോളുകൾ സജീവമായി വന്നിരുന്നു. 0, 8, 13, 17 എന്നിങ്ങനെ പോകുന്ന സ്കോർ അടുത്ത കളിയിൽ ആകുമ്പോൾ എത്രയാകും എന്ന് ഊഹിച്ചപ്പോൾ ആരാധകർ 20 – 30 നും ഇടയിൽ ഉള്ള സ്കോറാണ് പറഞ്ഞത്. എന്നാൽ ബാംഗ്ലൂരിനെതിരായ മത്സരത്തിലെ സ്കോറിന് ഒരു റൺ അധികം ചേർത്ത് ഡൽഹിക്ക് എതിരായ മത്സരത്തിൽ അദ്ദേഹം മടങ്ങിയിരുന്നു.

12 പന്തിൽ 2 ബൗണ്ടറിയും ഒരു സിക്‌സും അടിച്ച ഇന്നിംഗ്സ് നന്നായി തുടങ്ങി എങ്കിലും 18 റണ്ണിൽ നിൽക്കെ വിപ്രാജ് നിഗത്തിന്റെ പന്തിൽ മുൻ നായകൻ വിക്കറ്റിന് മുന്നിൽ കുടുങ്ങുക ആയിരുന്നു. എന്തായാലും രോഹിത് ഇപ്പോൾ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ്. ഇപ്പോൾ ഹൈദരാബാദിനെതിരെ സ്വന്തം മണ്ണിൽ നടന്ന പോരിൽ മുംബൈ 163 റൺ പിന്തുടർന്നപ്പോൾ രോഹിത് 26 റൺ മാത്രമാണ് നേടിയത്. മൂന്ന് സിക്സുകൾ നേടി നല്ല ഫോമിൽ ആണെന്ന് തോന്നിച്ച സമയത്ത് അദ്ദേഹം ഒരിക്കൽക്കൂടി നിരാശപ്പെടുത്തി മടങ്ങി. ഇത്തവണ കമ്മിൻസിന്റെ പന്തിൽ ഹെഡിന് ക്യാച്ച് നൽകി താരം മടങ്ങുക ആയിരുന്നു.

ചുരുക്കി പറഞ്ഞാൽ 0, 8, 13, 17 , 18 , 27 എന്നിങ്ങനെ ഓരോ മത്സരത്തിലും അദ്ദേഹം കാണിക്കുന്നത് പുരോഗതിക്ക് ആരാധകർ കൈയടി നൽകുന്നു. ഒരു മെന്റലിസ്റ്റോ കണക്കിലെ ഏറ്റവും വലിയ വിദഗ്ദനോ ചിലപ്പോൾ ഇത്ര മികവ് കാണിക്കാൻ പറ്റിയേക്കില്ല എന്നാണ് ആരാധകർ പറയുന്നത്.

Latest Stories

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി