IPL 2025: ഞാൻ പൊന്നുപോലെ കൊണ്ടുനടക്കുന്ന വണ്ടി അല്ലേടാ ചെക്കാ ഇത്, റിവേഴ്‌സ് എടുത്തപ്പോൾ കാർ ഉരഞ്ഞതിന് സഹോദരനോട് കലിപ്പായി രോഹിത് ശർമ്മ; വീഡിയോ കാണാം

ഇന്ത്യയുടെ ഏകദിന ടീമിന്റെ നായകനായ രോഹിത് ശർമയ്‌ക്ക് ആദരവുമായി മുംബൈ ക്രിക്കറ്റ് അസോസിയേഷൻ. വാങ്കഡെ സ്റ്റേഡിയത്തിൽ സ്റ്റാൻഡിന് രോഹിത്തിന്റെ പേര് നൽകിയാണ് ആദരവ്. ഇന്നലെ നടന്ന മനോഹരമായ ചടങ്ങിൽ രോഹിത്തിന്റെ മാതാപിതാക്കൾ തന്നെയാണ് സ്റ്റാൻഡ് അനാവരണം ചെയ്തത്. എന്തായാലും ദിവേച്ച പവലിയൻ ലെവൽ 3 ഇനി രോഹിത് ശർമ്മ സ്റ്റാൻഡ് എന്ന പേരിൽ അറിയപ്പെടും.

2011 മുതൽ താൻ മുംബൈ ഇന്ത്യൻസ് (MI) ടീമിനൊപ്പം കളിച്ചുവരുന്ന തന്റെ ക്രിക്കറ്റ് യാത്രയിൽ പങ്കാളികളായ എല്ലാവർക്കും 38 കാരനായ താരം നന്ദി പറഞ്ഞു. തന്റെ പ്രസംഗം അവസാനിക്കുന്നതുവരെ മുംബൈ ടീം കാത്തിരിക്കുകയാണെന്നും പരിശീലനം ആരംഭിക്കാൻ അവർ ആഗ്രഹിക്കുന്നു എന്നും രോഹിത് പറഞ്ഞു.

എന്തായാലും ചടങ്ങിൽ മനോഹരമായി സംസാരിച്ചരോഹിത് ശർമ്മ സ്റ്റേഡിയത്തിന് പുറത്തേക്ക് നടന്നത് അത്ര സന്തോഷിച്ച് അല്ല എന്ന് പറയാം. റിവേഴ്‌സ് ഇറക്കുന്നതിനിടെ തന്റെ വണ്ടി സഹോദരൻ ഉരച്ചതാണ് രോഹിത്തിന്റെ ചൊടിപ്പിച്ചത്. കാറിന്റെ ഒരു ഭാഗത്തേക്ക് കാണിച്ച് ഇത് എന്താണ് സംഭവിച്ചതെന്ന് രോഹിത് ചോദിച്ചു. റിവേഴ്‌സ് എടുത്തപ്പോൾ സംഭവിച്ചത് ആണെന്നാണ് രോഹിത്തിന്റെ സഹോദരൻ മറുപടി പറഞ്ഞത്. ഉടൻ തന്നെ രോഹിത് സഹോദരനെ കലിപ്പിൽ നോക്കുന്നതും വിഡിയോയിൽ കാണാം.

അതേസമയം ഇന്ത്യൻ പ്രീമിയർ ലീഗിൽ മികച്ച പ്രകടനം നടത്തുന്ന മുംബൈ ഇന്ത്യൻസ് പ്ലേ ഓഫ് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് മത്സരങ്ങൾക്ക് ഇറങ്ങുന്നത്. അതിർത്തിയിലെ സംഘർഷങ്ങൾ കാരണം നിർത്തിവെച്ച ലീഗ് ഇനി പുനരാരംഭിക്കും. അടുത്തിടെ ടെസ്റ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച രോഹിത് ഇനി മുതൽ ഏകദിനത്തിലും ഇന്ത്യൻ പ്രീമിയർ ലീഗിലും മാത്രമാകും കളത്തിൽ ഇറങ്ങുക.

Latest Stories

വലിയ വിമാനങ്ങൾ ഉപയോഗിച്ചുള്ള അന്താരാഷ്ട്ര സർവീസുകൾ 15 ശതമാനം കുറച്ച് എയർ ഇന്ത്യ

നിലമ്പൂർ വിധിയെഴുതി തുടങ്ങി, ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിര; ആദ്യമേ എത്തി നിലമ്പൂർ ആയിഷ, അരമണിക്കൂറിൽ വോട്ടുശതമാനം നാല്

'മിൽമ'യെ അനുകരിച്ച് 'മിൽന'യുടെ വിൽപ്പന; കമ്പനിക്ക് 1 കോടി രൂപ പിഴയിട്ട് കോടതി

'സഹകരിച്ചത് ജനതാ പാര്‍ട്ടിയുമായി, പരാമര്‍ശം വളച്ചൊടിച്ചു'; വിശദീകരണവുമായി എം വി ഗോവിന്ദന്‍

സംസ്ഥാനത്ത് കനത്ത മഴ തുടരും; അഞ്ച് ദിവസം വ്യാപക മഴ, ഇന്നും നാളേയും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യത

കാനഡയില്‍ മോദിയ്‌ക്കെതിരെ കനത്ത പ്രതിഷേധം; ഖാലിസ്ഥാന്‍ വിഘടനവാദികളുടെ പ്രതിഷേധം ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങളോടെ

ഒമാന്‍ ഉള്‍ക്കടലില്‍ കപ്പല്‍ അപകടം; മൂന്ന് കപ്പലുകള്‍ കൂട്ടിയിടിച്ചതായി റിപ്പോര്‍ട്ടുകള്‍

അപകടത്തിന് ശേഷമുള്ള ആദ്യ യാത്ര മുടങ്ങി, അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിന് സാങ്കേതിക തകരാര്‍; ടേക്ക് ഓഫ് ചെയ്തില്ല

'ധനുഷിനോട് ഇനിയും മെലിയണമെന്നാണ് ഞാൻ ആവശ്യപ്പെട്ടത്, അദ്ദേഹം ഒരു സൂപ്പർമാനാണ്: കുബേര സംവിധായകൻ

ഭക്ഷണത്തിനായി കാത്തുനിന്നവര്‍ക്ക് നേരെ ഷെല്ലാക്രമണം; ഗാസ മുനമ്പില്‍ കൊല്ലപ്പെട്ടത് 45 പലസ്തീനികള്‍