IPL 2025: രോഹിത് ക്രിമിനൽ കുറ്റം ഒന്നും ചെയ്തിട്ടില്ല, പക്ഷെ....; ഇന്ത്യൻ നായകനെക്കുറിച്ച് അഞ്ജും ചോപ്ര പറഞ്ഞത് ഇങ്ങനെ

2025 ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസ് അത്ര നല്ല അവസ്ഥയിലൂടെ അല്ല കടന്നുപോകുന്നതെന്ന് പറയാം. ഇതുവരെ നാല് മത്സരങ്ങൾ തോറ്റപ്പോൾ രണ്ട് മത്സരങ്ങൾ മാത്രം ജയിച്ച അവർ പോയിന്റ് പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്താണ് നിൽക്കുന്നത്. ടൂർണമെന്റിൽ ഇതുവരെ ഒരു അർദ്ധസെഞ്ച്വറി പോലും നേടാൻ കഴിയാത്ത രോഹിത് ശർമ്മയാണ് അവരുടെ ഏറ്റവും വലിയ ആശങ്ക. എന്തായാലും താരത്തിന്റെ ഫോമില്ലായ്മ ഒരു കുറ്റമല്ലെന്ന് പറഞ്ഞുകൊണ്ട് മുൻ ഇന്ത്യൻ വനിതാ ബാറ്റ്സ്മാൻ അഞ്ജും ചോപ്ര ഇതിഹാസ ക്രിക്കറ്ററെ പിന്തുണച്ച് രംഗത്തെത്തി. മുംബൈ ഇന്ത്യൻസ് ആക്രമണാത്മകമായ ഒരു ക്രിക്കറ്റ് ബ്രാൻഡ് കളിക്കണമെങ്കിൽ അവർക്ക് രോഹിത്തിൽ നിന്ന് റൺസ് ആവശ്യമാണെന്ന് അവർ പരാമർശിച്ചു.

2025 ലെ ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ മികച്ച സംഭാവന നൽകിയതിന് ശേഷമാണ് ഇന്ത്യൻ ഏകദിന ക്യാപ്റ്റൻ ക്യാപ്റ്റൻ ലീഗിലേക്ക് എത്തിയത്. എന്നിരുന്നാലും, സീസണിൽ ഇതുവരെ മികവിലേക്ക് വരാൻ താരത്തിനായിട്ടില്ല. ടൂർണമെന്റിൽ ഇതുവരെ 0, 8, 13, 17, 18 എന്നിങ്ങനെയാണ് താരത്തിന്റെ സ്‌കോറുകൾ.

“ ഫോമിലല്ല എന്നത് ഒരു കുറ്റമല്ല. എന്നിരുന്നാലും, രോഹിത് പരാജയപ്പെടുമ്പോൾ മുംബൈയെ അത് ബാധിക്കുന്നു. അവർക്ക് നല്ല തുടക്കം ലഭിക്കുന്നില്ല,” അഞ്ജും പി‌ടി‌ഐ വീഡിയോസിനോട് പറഞ്ഞു. 246 റൺസ് പിന്തുടർന്ന് പഞ്ചാബ് കിംഗ്സിനെ പരാജയപ്പെടുത്തിയ സൺ‌റൈസേഴ്‌സ് ഹൈദരാബാദിനെയാണ് മുംബൈ അടുത്തതായി നേരിടുക.

കഴിഞ്ഞ മത്സരത്തിൽ മുംബൈ ഡൽഹി ക്യാപിറ്റൽസിനെ 12 റൺസിന് തോൽപ്പിച്ചു വിജയട്രാക്കിൽ എത്തിയിരുന്നു എങ്കിലും അവരുടെ നില ഇപ്പോഴും സേഫ് ആയിട്ടില്ല. രോഹിത് ഓപ്പണിങ്ങിൽ ബുദ്ധിമുട്ടുന്നുണ്ടെങ്കിൽ, ബാറ്റിംഗ് ഓർഡറിൽ അദ്ദേഹത്തെ താഴോട്ട് ഇറക്കുന്നത് ഫ്രാഞ്ചൈസിക്ക് ഗുണം ചെയ്യുമെന്ന് അഞ്ജും അഭിപ്രായപ്പെട്ടു.

“രോഹിത് ശർമ്മയെ ബാറ്റിംഗ് ഓർഡറിൽ താഴേക്ക് ഇറക്കാനുള്ള ഓപ്ഷൻ മുംബൈക്ക് ഉണ്ട്. ടൂർണമെന്റിൽ മികച്ച തുടക്കം കുറിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല, അത് അദ്ദേഹത്തെ ബാധിക്കുന്നു. ഐ‌പി‌എല്ലായാലും ലോകകപ്പായാലും ഒരു ടീം തങ്ങളുടെ ബാറ്റർ മികച്ച ഫോമിലായിരിക്കണമെന്ന് ആഗ്രഹിക്കും. ഉയർന്ന തലത്തിൽ പ്രകടനം നടത്താൻ വളരെയധികം ഊർജ്ജം ആവശ്യമാണ്, ”അവർ കൂട്ടിച്ചേർത്തു.

ബുധനാഴ്ച മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ ഹൈദരാബാദിനെതിരെ ഇറങ്ങുമ്പോൾ അവർക്ക് ജയം അത്യാവശ്യമാണ്.

Latest Stories

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി