IPL 2025: ഓഹോ അപ്പോൾ അതാണ് സംഭവം, വൈകി ഇറങ്ങിയതിന് പിന്നിലെ കാരണം പറഞ്ഞ് ഋഷഭ് പന്ത്; പറഞ്ഞത് ഇങ്ങനെ

ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് ഡൽഹി ക്യാപിറ്റൽസിനോട് സീസണിൽ ഏറ്റുമുട്ടിയ 2 മത്സരങ്ങളിലും പരാജയപ്പെട്ട് അതിദയനീയ അവസ്ഥയിലൂടെ കടന്നുപോകുക ആണ്. സീസണിന്റെ തുടക്കത്തിൽ തോൽപ്പിച്ച ശേഷം, ഇന്നലെ എൽഎസ്ജിയെ സ്വന്തം മൈതാനത്ത് അക്‌സർ പട്ടേലിന്റെ ടീം 8 വിക്കറ്റിന് പരാജയപ്പെടുത്തി. എന്തായാലും ടീം സമ്മർദ്ദത്തിലായിരുന്നപ്പോൾ ഏഴാം നമ്പറിൽ ഇറങ്ങി ബാറ്റിംഗ് നടത്തിയതിന് എൽഎസ്ജി ക്യാപ്റ്റൻ ഋഷഭ് പന്ത് വിമർശിക്കപ്പെട്ടു. മത്സരത്തിന് ശേഷം ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് പന്ത് ഉത്തരം പറഞ്ഞിരിക്കുകയാണ്.

സീസണിൽ സാധാരണ നാലാം നമ്പറിൽ ബാറ്റ് ചെയ്യുന്ന പന്ത് ഇത്തവണ ഏഴാം നമ്പറിൽ അതും ഇന്നിങ്സിൽ വെറും 2 പന്തുകൾ ബാക്കി ഉള്ളപ്പോഴാണ് ബാറ്റിംഗിന് ഇറങ്ങിയത്. അബ്ദുൾ സമദ്, ഡേവിഡ് മില്ലർ തുടങ്ങിയ താരങ്ങൾ പന്തിന് മുന്നിലാണ് ബാറ്റ് ചെയ്തത്. ഇത് കൂടാതെ ഇംപാക്റ്റ് സബ് ആയുഷ് ബദോണിയും പന്തിന് മുന്നിലെത്തി എൽഎസ്ജിയെ രക്ഷിക്കാൻ ശ്രമിച്ചു. എന്നാൽ ഈ നീക്കങ്ങൾ ഒന്നും ഫലം കണ്ടില്ല.

ആദ്യ ഇന്നിംഗ്സിൽ ബോളിങ് അനുകൂല സാഹചര്യം ഉള്ള പിച്ചിൽ അബ്‌ദുൾ സമദിന് മികച്ച ഇന്നിംഗ്സ് കളിക്കാൻ പറ്റും എന്നാണ് താൻ പ്രതീക്ഷിച്ചത് എന്നും അതുകൊണ്ടാണ് അങ്ങനെ ഒരു നീക്കം നടത്തിയതെന്നും പന്ത് പറഞ്ഞു.

“അത്തരമൊരു വിക്കറ്റ് മുതലെടുക്കാൻ ഞങ്ങൾ സമദിനെ അയച്ചു. അതിനുശേഷം, മില്ലർ വന്നു. പക്ഷെ അവന് കാര്യമായ ഒന്നും ചെയ്യാൻ ആയില്ല. ടീമിന് ഏറ്റവും ആവശ്യം വിജയ കോമ്പിനേഷൻ കണ്ടെത്തുക എന്നുള്ളതാണ് പ്രധാനം” മത്സരശേഷം ഋഷഭ് പന്ത് പറഞ്ഞു.

കളിയുടെ അവസാന ഓവറിൽ ബാറ്റ് ചെയ്യാൻ ഇറങ്ങിയ പന്ത് വെറും രണ്ട് പന്തുകൾ മാത്രമാണ് കളിച്ചത്. രണ്ട് പന്തിൽ പൂജ്യത്തിന് പുറത്തായ അദ്ദേഹത്തിന്റെ ഈ സീസണിൽ ഡിസിക്കെതിരെയുള്ള രണ്ടാമത്തെ പരാജയമാണിത്. മത്സരത്തിന്റെ ആദ്യ പാദത്തിൽ തന്റെ മുൻ ഫ്രാഞ്ചൈസിനെതിരെ പന്ത് 6 പന്തിൽ പൂജ്യത്തിന് പുറത്തായിരുന്നു.

“ലഖ്‌നൗവിൽ ടോസ് ഒരു വലിയ പങ്കു വഹിക്കുന്നതിനാൽ ഞങ്ങൾ നേടിയത് 20 റൺസ് കുറവാണെന്ന് ഞങ്ങൾക്കറിയാമായിരുന്നു. ആദ്യം ബൗൾ ചെയ്യുന്നതാരായാലും, അവർക്ക് വിക്കറ്റിൽ നിന്ന് ധാരാളം സഹായം ലഭിക്കുന്നു. ഞങ്ങൾക്ക് ആകട്ടെ പിച്ച് നോക്കി കളിക്കാൻ ആയില്ല.”

“ലഖ്‌നൗവിൽ എപ്പോഴും ഇത് സംഭവിക്കാറുണ്ട്. രണ്ടാമത് ബാറ്റ് ചെയ്യുമ്പോൾ വിക്കറ്റ് മികച്ചതാകുന്നു. കളി അങ്ങനെയാണ് പോകുന്നത്, നിങ്ങൾക്ക് പരാതിപ്പെടാൻ കഴിയില്ല. അതെ, ടോസ് ഇവിടെ ഒരു വലിയ പങ്ക് വഹിക്കുന്നു, പക്ഷേ ഞങ്ങൾ ഒഴികഴിവുകൾ തേടുന്നില്ല, അതിൽ നിന്ന് പഠിക്കാൻ നോക്കുന്നു,” പന്ത് പറഞ്ഞു.

Latest Stories

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു