IPL 2025: ഓഹോ അപ്പോൾ അതാണ് തീരുമാനം, ധോണിയുടെ വിരമിക്കൽ അപ്ഡേറ്റ് എന്നെന്ന് പറഞ്ഞ് സുരേഷ് റെയ്ന

2025 ലെ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) സീസണിൽ നിരാശപ്പെടുത്തുന്ന പ്രകടനമാണ് ചെന്നൈ സൂപ്പർ കിംഗ്‌സ് നടത്തിയത് . ഒമ്പത് മത്സരങ്ങളിൽ നിന്ന് രണ്ട് വിജയങ്ങൾ മാത്രമുള്ള അവർ പോയിന്റ് പട്ടികയിൽ ഏറ്റവും താഴെയാണ്. പ്ലേ ഓഫ് യോഗ്യത നേടാനുള്ള സാധ്യത കുറഞ്ഞെങ്കിലും അടുത്ത സീസണിന് മുന്നോടിയായി ഫ്രാഞ്ചൈസിയിൽ വലിയ മാറ്റങ്ങൾ വരുത്തുമെന്ന ചർച്ചയ്ക്ക് തുടകമായിട്ടുണ്ട്. എം‌എസ് ധോണിയുടെ ഭാവിയെക്കുറിച്ചും ചോദ്യങ്ങളുണ്ട്, പക്ഷേ സി‌എസ്‌കെയുടെ ‘ചിന്ന തല’ സുരേഷ് റെയ്‌ന അത് സംബന്ധിച്ച ചില ഉത്തരങ്ങൾ എന്തായാലും ഇപ്പോൾ നൽകിയിരിക്കുകയാണ്.

സി‌എസ്‌കെയുടെ പ്രചാരണം വിശകലനം ചെയ്ത റെയ്‌ന, ഫീൽഡിംഗ്, ബാറ്റിംഗ്, ബൗളിംഗ് എന്നിങ്ങനെ എല്ലാ മേഖലകളിലും ടീം എത്രത്തോളം മോശം പ്രകടനം കാഴ്ചവച്ചുവെന്ന് എടുത്തുകാണിച്ചു. റെയ്‌നയെ സംബന്ധിച്ചിടത്തോളം, അടുത്ത സീസണിനുള്ള ഒരുക്കങ്ങളിലാണ് ഇപ്പോൾ ടീമിന്റെ ശ്രദ്ധ.

“അടുത്ത സീസണിൽ, അവർ (സി‌എസ്‌കെ) മികച്ച ആസൂത്രണത്തോടെ വരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. തീർച്ചയായും ധോണി ഒരു സീസൺ കൂടി കളിക്കും,” റെയ്‌ന തന്റെ യൂട്യൂബ് ചാനലിലെ വീഡിയോയിൽ സ്‌പോർട്‌സ് അവതാരകൻ ജതിൻ സപ്രുവുമായുള്ള ചാറ്റിൽ പറഞ്ഞു.

സി‌എസ്‌കെയുടെ മെഗാ ലേലത്തെ വിലയിരുത്തിയ റെയ്‌ന, പതിനെട്ടാം പതിപ്പിന് മുമ്പ് മാനേജ്‌മെന്റ് തിരഞ്ഞെടുത്ത താരങ്ങളുടെ കാര്യത്തിൽ ഒരു പങ്കും ധോണിക്ക് ഇല്ലെന്നും റെയ്ന പറഞ്ഞു.

“എം‌എസ് ധോണി അന്തിമ തീരുമാനം എടുക്കുമെന്ന് പലരും പറയാറുണ്ട്. എന്നാൽ വളരെ സത്യം പറഞ്ഞാൽ, അയാൾ ഒരിക്കലും ലേലങ്ങളിൽ പങ്കെടുത്തിട്ടില്ല. അയാൾ ഒരിക്കലും ആ ചർച്ചകളിൽ പങ്കെടുത്തിരുന്നില്ല. നിലനിർത്തി. ഒരു കളിക്കാരനായി ഒരുപാട് മുന്നോട്ട് പോകണോ വേണ്ടയോ എന്ന് മാത്രം ധോണിക്ക് കോൾ ലഭിച്ചേക്കാം” അദ്ദേഹം പറഞ്ഞു.

“പണം മുടങ്ങുന്ന ആളുകളാണ് ഇതൊക്കെ തീരുമാനിക്കുന്നത്. തനിക്ക് താത്പര്യം ഉള്ള കുറച്ചു താരങ്ങളുടെ പേരുകൾ ധോണിക്ക് പറയാൻ സാധിക്കും എന്നെ ഉള്ളു. അവരെ മേടിക്കാനോ അതോ അവർക്കായി ശ്രമിക്കണോ എന്നൊക്കെ ടീം തീരുമാനിക്കും.” റെയ്ന പറഞ്ഞു അവസാനിപ്പിച്ച്.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്