IPL 2025: കോഹ്‌ലിയും രോഹിതും അല്ല, ടി20 യിലെ ഗോട്ട് ആ താരമാണ്: അജയ് ജഡേജ

പ്രായം വെറും 26 വയസ്, പക്ഷെ അർശ്ദീപ് സിങിന്റെ സിവി കണ്ടാൽ ആരാണെങ്കിലും ഒന്ന് ഞെട്ടും. ഈ കൊച്ച് പ്രായത്തിൽ അത്രമാത്രം നേട്ടങ്ങളാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യക്കായി ടി 20 യിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തിയ താരമായ അർശ്ദീപ് ഇന്ത്യൻ പ്രീമിയർ ലീഗിൽ പഞ്ചാബിനായിട്ടും ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ ബോളർ ആയി.

ഇന്ത്യൻ പ്രീമിയർ ലീഗിൽ 2019 മുതൽ പഞ്ചാബിന്റെ ഭാഗമായ അർശ്ദീപ് 72 മത്സരങ്ങളിൽ നിന്നായി 86 വിക്കറ്റുകളാണ്‌ വീഴ്ത്തിയിരിക്കുന്നത്. ഇതുവരെ ഒന്നാം സ്ഥാനം പങ്കിടുക ആയിരുന്നു സ്പിന്നർ പിയുഷ് ചൗളയെ താരം ഇന്ന് മറികടക്കുക ആയിരുന്നു. പഞ്ചാബിന്റെ ബാംഗ്ലൂരിനെതിരായ മത്സരത്തിൽ 3 ഓവറിൽ റൺ വഴങ്ങിയ താരം 2 വിക്കറ്റുകൾ നേടുക ആയിരുന്നു.

പഞ്ചാബിൽ 2019 ൽ എത്തിയിട്ടാണ് ഈ റെക്കോഡ് കിട്ടിയതെന്ന് എതിരാളികൾക്ക് പറയാമെങ്കിലും ഇന്ത്യക്ക് ആയിട്ടുള്ള കണക്കുകളാണ് കൂടുതൽ ഞെട്ടിച്ചത്. അവിടെ 2022 ൽ മാത്രം അരങ്ങേറ്റം കുറിച്ച താരം വെറും 63 മത്സരങ്ങളിൽ നിന്നായിട്ട് നേടിയത് 99 വിക്കറ്റുകൾ ആണ്. 9 റൺ മാത്രം വഴങ്ങി 4 വിക്കറ്റുകൾ നേടിയതാണ് മികച്ച പ്രകടനം. എന്തായാലും ഇന്നലത്തെ പ്രകടനത്തിന് പിന്നാലെ മുൻ ഇന്ത്യൻ താരം അജയ് ജഡേജ താരത്തെ പുകഴ്ത്തി രംഗത്ത് എത്തിയിരിക്കുകയാണ്.

“എനിക്ക്, ടി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച കളിക്കാരനാണ് അർഷ്ദീപ് സിംഗ്. ആർസിബിക്കെതിരെ അദ്ദേഹം നന്നായി പന്തെറിഞ്ഞു, വിരാട് കോഹ്‌ലിയുടെയും ഫിൽ സാൾട്ടിന്റെയും രൂപത്തിൽ രണ്ട് പ്രധാന വിക്കറ്റുകൾ വീഴ്ത്തി. അവർക്ക് ഏത് ടീമിൽ നിന്നും മത്സരം തട്ടിയെടുക്കാൻ കഴിയും. അവനാണ് ടി 20 യിലെ ഗോട്ട് ” ജഡേജ പറഞ്ഞു.

ഇന്നലെ ബാംഗ്ലൂരിനെതിരായ മത്സരത്തിൽ കോഹ്‌ലി, ഫിൽ സാൾട്ട് തുടങ്ങിയവരുടെ അതിനിർണായക വിക്കറ്റാണ് അർശ്ദീപ് വീഴ്ത്തിയത്.

Latest Stories

വോഡഫോണ്‍ ഐഡിയ അടച്ചുപൂട്ടലിന്റെ വക്കിലോ? കുടിശിക എഴുതി തള്ളിയില്ലെങ്കില്‍ മുന്നോട്ട് പോകാനാകില്ലെന്ന് കമ്പനി സിഇഒ

കോഴിക്കോട് ആയുധങ്ങളുമായെത്തി വീട്ടില്‍ നിന്ന് വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി; സംഭവത്തിന് പിന്നില്‍ സാമ്പത്തിക ഇടപാടുകളെന്ന് നിഗമനം; അന്വേഷണം ആരംഭിച്ച് പൊലീസ്

ഇന്ത്യയ്ക്ക് എത്ര യുദ്ധ വിമാനങ്ങള്‍ നഷ്ടപ്പെട്ടു? സൈനിക നീക്കം പാകിസ്ഥാനെ അറിയിച്ചത് കുറ്റകരം; കേന്ദ്ര സര്‍ക്കാരിനെതിരെ ചോദ്യങ്ങളുമായി രാഹുല്‍ ഗാന്ധി

പാകിസ്ഥാന് നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തി നല്‍കി; പ്രമുഖ യൂട്യൂബര്‍ ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍

മെസിയും സംഘവും നിശ്ചയിച്ച സമയത്ത് തന്നെ കേരളത്തിലെത്തുമെന്നാണ് പ്രതീക്ഷയെന്ന് കായികമന്ത്രി; സ്‌പോണ്‍സര്‍മാര്‍ പണമടയ്ക്കുമെന്ന പ്രത്യാശയുമായി വി അബ്ദുറഹ്‌മാന്‍

കേന്ദ്രത്തോട് വിയോജിപ്പുണ്ട്, സര്‍വകക്ഷി സംഘത്തില്‍ സിപിഎമ്മും ഭാഗമാകും; ദേശീയ താത്പര്യമാണ് പ്രധാനമെന്ന് എംഎ ബേബി

ഇനി ഇലക്ട്രിക് ബുള്ളറ്റും! ഇലക്ട്രിക് ബൈക്കുകൾ പുറത്തിറക്കാൻ ഒരുങ്ങി റോയൽ എൻഫീൽഡ്

രാജ്യതലസ്ഥാനത്ത് ആം ആദ്മി പാര്‍ട്ടിയ്ക്ക് വന്‍ തിരിച്ചടി; മുകേഷ് ഗോയലിന്റെ നേതൃത്വത്തില്‍ പുതിയ പാര്‍ട്ടി

പേരിലും പോസ്റ്ററിലും നിഗൂഢത ഒളിപ്പിച്ച ‘ഡീയസ് ഈറേ’

തൊഴിലുറപ്പ് പദ്ധതിയില്‍ വന്‍ അഴിമതി; ഗുജറാത്ത് കൃഷിവകുപ്പ് മന്ത്രിയുടെ മകന്‍ അറസ്റ്റില്‍