IPL 2025: രോഹിതും ധോണിയും അല്ല, എന്റെ ഏറ്റവും പ്രിയപ്പെട്ട മൂന്ന് താരങ്ങൾ അവരാണ്: റാഷിദ് ഖാൻ

വിരാട് കോഹ്‌ലി ഒരുപക്ഷേ എക്കാലത്തെയും ഏറ്റവും ജനപ്രിയനായ ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരനാണ് എന്ന് യാതൊരു സംശയവും കൂടാതെ പറയാൻ സാധിക്കും. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ അദ്ദേഹത്തെ ആരാധിക്കുന്നു. ആധുനിക ക്രിക്കറ്റ് യുഗത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനായി എല്ലായിടത്തുനിന്നുമുള്ള കളിക്കാർ അദ്ദേഹത്തെ പ്രശംസിക്കുന്നതിനാൽ അദ്ദേഹത്തിന് ഇന്ത്യയിൽ മാത്രമല്ല, ലോകമെമ്പാടും ആരാധകരുണ്ട്.

വിരാട് കോഹ്‌ലിയുടെ അത്തരമൊരു ആരാധകനാണ് അഫ്ഗാനിസ്ഥാന്റെയും ഗുജറാത്ത് ടൈറ്റൻസിന്റെയും ഓൾറൗണ്ടർ റാഷിദ് ഖാൻ. വിരാടിനോടുള്ള തന്റെ ആരാധന പലപ്പോഴും പറഞ്ഞിട്ടുള്ള അഫ്ഗാൻ താരം ജിടിയുടെ എലിമിനേറ്റർ മത്സരത്തിന് മുന്നോടിയായി വൈറലായ ഒരു വീഡിയോയിൽ, തന്റെ പ്രിയപ്പെട്ട ബാറ്റ്സ്മാൻ ആരാണെന്ന് ഉള്ള ചോദ്യം നേരിട്ടു. അഫ്ഗാൻ ഇതിഹാസത്തിന് ലളിതമായ ഉത്തരം ഇങ്ങനെയായിരിന്നു- “വിരാട് ഭായ്.”

കോഹ്‌ലിയെ കൂടാതെ, ജസ്പ്രീത് ബുംറയെ തന്റെ പ്രിയപ്പെട്ട ബൗളറായി റാഷിദ് തിരഞ്ഞെടുത്തു, കൂടാതെ ഹാർദിക് പാണ്ഡ്യയെ മികച്ച ഓൾറൗണ്ടറായിട്ടും തിരഞ്ഞെടുത്തു. എന്തായാലും ഇഷ്ട താരങ്ങൾ മൂന്ന് പേരും ഇന്ത്യക്കാർ ആണെന്നുള്ളത് ഇന്ത്യൻ ആരാധകർക്കും സന്തോഷം നൽകുന്ന കാര്യമായി .

അതേസമയം റാഷിദ് ഖാൻ ഭാഗമായ ഗുജറാത്ത് ടൈറ്റൻസ് ഇന്ന് നടക്കുന്ന എലിമിനേറ്റർ പോരിൽ മുംബൈയെ നേരിടും. തോൽക്കുന്ന ടീം പുറത്താകുമ്പോൾ ജയിക്കുന്നവർ ക്വാളിഫയർ രണ്ടിൽ പഞ്ചാബിനെ നേരിടും.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ