IPL 2025: എന്റെ പൊന്ന് മക്കളെ ആ ടീം ചുമ്മാ തീ, ലേലത്തിൽ നടത്തിയ നീക്കങ്ങൾ ഒകെ ചുമ്മാ പൊളി; അഭിനന്ദനവുമായി ക്രിസ് ശ്രീകാന്ത്

സൗദി അറേബ്യയിലെ ജിദ്ദയിൽ നടക്കുന്ന ഐപിഎൽ 2025 ലേലത്തിൽ രവിചന്ദ്രൻ അശ്വിനെയും നൂർ അഹമ്മദിനെയും പോലുള്ളവരെ വാങ്ങിയതിന് മുൻ ഇന്ത്യൻ താരം ക്രിസ് ശ്രീകാന്ത് അഞ്ച് തവണ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്‌സിനെ (സിഎസ്‌കെ) അഭിനന്ദിച്ചു. ചിദംബരം സ്റ്റേഡിയത്തിലെ സ്പിന്നർമാർക്ക് അനുകൂലമായ സാഹചര്യത്തിൽ രണ്ട് സ്പിന്നർമാരും ഓൾറൗണ്ടർ രവീന്ദ്ര ജഡേജയും മറ്റ് ടീമുകൾക്ക് നാശം സൃഷ്ടിക്കുമെന്ന് മുൻ താരം പറഞ്ഞു.

മറ്റ് ഫ്രാഞ്ചൈസികളുമായുള്ള കഠിന പോരാട്ടത്തിന് ശേഷം അശ്വിനെയും, അഹമ്മദിനെയും യഥാക്രമം 9.75 കോടി രൂപയ്ക്കും 10 കോടി രൂപയ്ക്കും വാങ്ങി. ഇരുവരും യഥാക്രമം ഓഫ്, ലെഗ് സ്പിൻ എന്നിവ ടീമിന്വാ ഗ്ദാനം ചെയ്യുന്നു.

ക്രിസ് ശ്രീകാന്ത് എക്‌സിൽ ഇങ്ങനെ എഴുതി:

“ചെന്നൈ മികച്ച ടീമാണ്. ഈ ഐപിഎൽ, നൂർ, ജദ്ദു, ചെപ്പോക്കിലെ അശ്വിൻ എന്നിവ എതിരാളികൾക്ക് നാശം സൃഷ്ടിക്കും! ഇതുവരെയുള്ള മികച്ച താരങ്ങളാണ് ചെന്നൈയിൽ എത്തിയിരിക്കുന്നത്.”

2015 സീസണിന് ശേഷം സൂപ്പർ കിങ്സിൽ അശ്വിന്റെ  തിരിച്ചുവരവ് കാണാൻ ലേലത്തിലൂടെ സാധിച്ചു. 7.12 എന്ന എക്കോണമി റേറ്റിൽ 212 മത്സരങ്ങളിൽ നിന്ന് 180 വിക്കറ്റുകളുമായി ഐപിഎല്ലിലെ മുൻനിര വിക്കറ്റ് വേട്ടക്കാരിൽ ഒരാളാണ് ഇതിഹാസ ഓഫ് സ്പിന്നർ. ചെപ്പോക്കിൽ 43 മത്സരങ്ങളിൽ നിന്ന് 6.26 എന്ന എക്കോണമി റേറ്റിൽ 50 വിക്കറ്റുകളാണ് അശ്വിൻ്റെ സമ്പാദ്യം.

താരം മൂന്നാം നമ്പറിലും ലോവർ ഓർഡറിലും മികച്ച ബാറ്റർ കൂടിയാണ്. ടൂർണമെൻ്റിൽ റൈസിംഗ് പൂനെ സൂപ്പർജയൻ്റ്‌സ് (ഇപ്പോൾ പ്രവർത്തനരഹിതമായത്), പഞ്ചാബ് കിംഗ്‌സ്, ഡൽഹി ക്യാപിറ്റൽസ്, രാജസ്ഥാൻ റോയൽസ് എന്നിവരോടൊപ്പം താരം കളിച്ചിട്ടുണ്ട്.

23 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 8.03 എന്ന എക്കോണമി റേറ്റിൽ 24 വിക്കറ്റുകൾ അഹമ്മദ് നേടിയിട്ടുണ്ട്. 2024 സീസണിൽ ഗുജറാത്ത് ടൈറ്റൻസിനായി (ജിടി) 10 മത്സരങ്ങളിൽ നിന്ന് എട്ട് വിക്കറ്റ് താരം വീഴ്ത്തി. നേരത്തെ രവീന്ദ്ര ജഡേജയെ 18 കോടി രൂപയ്ക്ക് സിഎസ്‌കെ നിലനിർത്തിയിരുന്നു. 7.62 എന്ന എക്കോണമി റേറ്റിൽ 240 ഗെയിമുകളിൽ നിന്ന് 160 വിക്കറ്റുകൾ ഇടംകൈയ്യൻ സ്പിന്നറിനുണ്ട്. ബാറ്റിംഗിൽ 2959 റൺസാണ് അദ്ദേഹത്തിൻ്റെ സമ്പാദ്യം. കഴിഞ്ഞ വർഷം 267 റൺസും എട്ട് വിക്കറ്റും നേടിയിരുന്നു.

Latest Stories

'ലക്ഷ്‌മി പ്രിയക്കും ഭർത്താവിനും തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്‌മക്കുമെതിരെ കേസ് എടുക്കണം'; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി

'പ്രിയദര്‍ശിനി പദ്ധതി ഉണ്ടാക്കുന്ന മാറ്റം എല്ലാ വീടുകളിലുമുണ്ടാകും, ടിക്കറ്റിന് വേണ്ടി മുടക്കിയിരുന്ന പണം അവരുടെ ചെറിയൊരു സമ്പാദ്യമായി മറട്ടെ'; മുഖ്യമന്ത്രി