IPL 2025: ഇതിലും ഭേദം ചെന്നൈയുടെ ഉടമയാകുന്നതായിരുന്നു, നിങ്ങളെക്കാളും നന്നായി അവർ കളിക്കും; താരങ്ങൾക്കെതിരെ രോക്ഷത്തോടെ കാവ്യ മാരൻ

ഐപിഎലിൽ ഇന്നലെ നടന്ന മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ നാണംകെട്ട തോൽവി കരസ്ഥമാക്കിയിരിക്കുകയാണ് സൺറൈസേഴ്‌സ് ഹൈദരാബാദ്. 7 വിക്കറ്റിനാണ് പാറ്റ് കമ്മിൻസും സംഘവും പരാജയം ഏറ്റുവാങ്ങിയത്. ഇതോടെ താരങ്ങൾക്ക് നേരെ വൻ വിമർശനങ്ങളാണ് ഉയർന്നു വരുന്നത്. ആദ്യ മത്സരത്തിൽ നേടിയ വെടിക്കെട്ട് സ്കോർ പോലെ തുടർന്നും പ്രതീക്ഷിച്ച ആരാധകർക്ക് നിരാശയാണ് താരങ്ങൾ സമ്മാനിച്ചത്. മത്സരത്തിൽ താരങ്ങളുടെ പ്രകടനം കണ്ടു നിരാശ പ്രകടിപ്പിച്ച ടീം ഉടമ കാവ്യ മാരന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.

ഇന്നലെ ബാറ്റിംഗിൽ വന്ന പിഴവുകൾ കൊണ്ടാണ് സൺറൈസേഴ്സിന് വിജയം അസാധ്യമായത് എന്നാണ് മുൻ താരങ്ങളുടെ വിലയിരുത്തൽ. ഇന്നലെ സൺറൈസേഴ്സിനായി ബാറ്റിംഗിൽ ഭേദപ്പെട്ട പ്രകടനംകാഴ്ച വെച്ചത് നിതീഷ് കുമാർ റെഡ്‌ഡി 31 റൺസും, ഹെൻറിച്ച് ക്ലാസ്സൻ 27 റൺസും, പാറ്റ് കമ്മിൻസ് 22 റൺസും മാത്രമാണ്. ഓപ്പണർമാരായ അഭിഷേക് ശർമ്മ (18), ട്രാവിസ് ഹെഡ് (8) എന്നിവർ നേരത്തെ മടങ്ങി. കൂടാതെ ഇഷാൻ കിഷൻ 17 റൺസും നേടി പൊരുതാൻ ശ്രമിച്ചെങ്കിലും ഫലം ഉണ്ടായില്ല.

ഗുജറാത്തിനായി ബോളിങ്ങിൽ മുഹമ്മദ് സിറാജ് മികച്ച പ്രകടനം കാഴ്ച വെച്ചു. 4 ഓവറിൽ 17 റൺസ് വഴങ്ങി 4 വിക്കറ്റുകളാണ്‌ അദ്ദേഹം പോക്കറ്റിലാക്കിയത്. കൂടാതെ പ്രസിദ്ധ് കൃഷ്ണ, സായി കിഷോർ എന്നിവർ രണ്ട് വിക്കറ്റുകൾ വീതവും വീഴ്ത്തി.

ബാറ്റിംഗിൽ ഗുജറാത്തിനു തുടക്കം രണ്ട് വിക്കറ്റുകൾ നഷ്ടമായെങ്കിലും പിന്നീട് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ (61*) വാഷിംഗ്‌ടൺ സുന്ദർ (49) ഷെർഫെയ്ൻ റൂഥർഫോർഡ് (35) എന്നിവർ ടീമിനെ വിജയത്തിലെത്തിച്ചു. പോയിന്റ് പട്ടികയിൽ ഗുജറാത്ത് ടൈറ്റൻസാണ് രണ്ടാം സ്ഥാനത്ത്. ഇന്നലത്തെ തോൽവി കൊണ്ട് സൺറൈസേഴ്‌സ് ഹൈദരാബാദ് അവസാന സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ