IPL 2025: 1435 ദിവസങ്ങൾ ആയില്ലേ, ഇനി അൽപ്പം റെസ്റ്റ് ആകാം; ഒടുവിൽ സുനിൽ നരേയ്ന് ആ കാര്യം സംഭവിച്ചു

ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെ കെകെആർ ഇന്നലെ നടന്ന മത്സരത്തിൽ സുനിൽ നരേയ്ന് ഒരു റെക്കോഡ്. 1435 ദിവസങ്ങളുടെ ഇടവേളയിൽ സുനിൽ ഒരു ഐപിഎൽ മത്സരം നഷ്ടമാക്കിയിരുന്നു. 2021ൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെയുള്ള മത്സരം നഷ്ടമായ സുനിൽ ഈ നാളുകളിൽ എല്ലാ കെകെആർ മത്സരങ്ങളുടെയും ഭാഗമായിരുന്നു. എങ്കിലും ഇന്നലെ നടന്ന മത്സരം താരത്തിന് നഷ്ടമായി.

സുഖം ഇല്ലാത്തതിനാൽ ആണ് താരത്തിന് ഇലവനിൽ സ്ഥാനം കിട്ടാതെ പോയത്. എന്തായാലും നരേയ്ൻ ഇല്ലെങ്കിലും കൊൽക്കത്തയ്ക്ക് അത് ഒരു നഷ്ടം ഉണ്ടായില്ല. താരത്തിന് പകരം ടീമിലെത്തിയ മോയിൻ അലി മികച്ച രീതിയിൽ പന്തെറിയുകയും ടീമിന്റെ ജയത്തിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്തു.

എന്തായാലും 2025 ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ വിജയവഴിയിലേക്ക് തിരിച്ചെത്താൻ രാജസ്ഥാൻ റോയൽസിന് വളരെയധികം പരിശ്രമിക്കേണ്ടിവരും എന്ന് കാണിക്കുന്നതായിരുന്നു സീസണിലെ അവരുടെ രണ്ടാം മത്സരം. ആദ്യ മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനോട് പരാജയപ്പെട്ട ശേഷം, 2008 ലെ ചാമ്പ്യന്മാരായ രാജസ്ഥാൻ റോയൽസിനെ ഇന്നലെ നടന്ന ഏകപക്ഷീയമായ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് പരാജയപ്പെടുത്തി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് നേടാനായത് 151 റൺ മാത്രമായിരുന്നു.

കെകെആറിന് ആകട്ടെ ബോളർമാർ കാര്യങ്ങൾ വൃത്തിയായി ചെയ്തതിന് പിന്നാലെ ബാറ്റർമാരും അവസരത്തിനൊത്ത് ഉയർന്നപ്പോൾ ജയം എളുപ്പമായി. 17.3 ഓവറിൽ എട്ട് വിക്കറ്റുകൾ ശേഷിക്കെ ഫ്രാഞ്ചൈസി വിജയത്തിലെത്തി. വരുൺ ചക്രവർത്തിയും മോയിൻ അലിയും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തിയപ്പോൾ ക്വിന്റൺ ഡി കോക്ക് 97 റൺസ് നേടി പുറത്താകാതെ നിന്നു.

Latest Stories

സ്വകാര്യ ബസ് സമരത്തില്‍ ലാഭം കൊയ്യാന്‍ കെഎസ്ആര്‍ടിസി; എല്ലാ ബസുകളും സര്‍വീസ് നടത്താന്‍ നിര്‍ദ്ദേശിച്ച് സര്‍ക്കുലര്‍

ടികെ അഷ്‌റഫിന്റെ സസ്‌പെന്‍ഷന്‍ റദ്ദാക്കി; നടപടി പുനഃപരിശോധിക്കാന്‍ ആവശ്യപ്പെട്ട് കോടതി

എംഎസ്സി എല്‍സ-3 കപ്പല്‍ അപകടം; നഷ്ടപരിഹാരം ആവശ്യപ്പെട്ട് സര്‍ക്കാര്‍ കോടതിയില്‍

"അങ്ങനെയൊരു കാര്യം അവൻ പറയുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല, കാരണം...": ആകാശ് ദീപിന്റെ പ്രസ്താവനയോട് പ്രതികരിച്ച് സഹോദരി

താന്‍ രക്ഷപ്പെട്ടത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയതുകൊണ്ട്; ആരോഗ്യ വകുപ്പിനെയും സര്‍ക്കാരിനെയും വെട്ടിലാക്കി സജി ചെറിയാന്‍

22 വർഷങ്ങൾക്ക് ശേഷം ജയറാമും കാളിദാസും മലയാളത്തിൽ ഒരുമിക്കുന്നു, ആശകൾ ആയിരം ടൈറ്റിൽ പോസ്റ്റർ പുറത്ത്

മുംബൈ ഭീകരാക്രമണത്തില്‍ പാക് ചാരസംഘടനയ്ക്ക് പങ്ക്; താന്‍ പാകിസ്താന്‍ സൈന്യത്തിന്റെ വിശ്വസ്ത ഏജന്റെന്നും തഹവൂര്‍ റാണയുടെ വെളിപ്പെടുത്തല്‍

ത്രില്ലടിപ്പിക്കാൻ വിഷ്ണു വിശാലിന്റെ രാക്ഷസൻ വീണ്ടും, രണ്ടാം ഭാ​ഗം എപ്പോൾ വരുമെന്ന് പറഞ്ഞ് താരം

മുൾഡർ അല്ല ഇത് മർഡർ!!, കഷ്ടിച്ച് രക്ഷപ്പെട്ട് ലാറ, ഇളകാതെ സെവാഗ്; ഇത് നായകന്മാരുടെ കാലം!

തീരുവ യുദ്ധങ്ങളില്‍ ആരും വിജയിക്കില്ല, പുതുതായി ഒരു വഴിയും തുറക്കില്ല; യുഎസിന്റെ അധിക നികുതിയില്‍ പ്രതികരിച്ച് ചൈന