IPL 2025: ഇവനെയാണോ ബുംറയുമായി താരതമ്യം ചെയ്യുന്നത്; സ്കൂൾ കുട്ടി നിലവാരത്തിലും താഴെ ആർച്ചർ; രാജസ്ഥാന് റെഡ് അലേർട്ട്

ഐപിഎലിൽ രണ്ടാം മത്സരത്തിൽ രാജസ്ഥാനെതിരെ കൂറ്റൻ സ്കോർ നേടി സൺ റൈസേഴ്‌സ് ഹൈദരാബാദ്. ആദ്യ ഇന്നിങ്‌സ് അവസാനിക്കുമ്പോൾ ഹൈദരാബാദ് 20 ഓവറിൽ 286 റൺസ് നേടി. രാജസ്ഥാന് വിജയ ലക്ഷ്യം 287 റൺസ്. ഹൈദരാബാദിന് വേണ്ടി ഇഷാൻ കിഷൻ (106) വെടിക്കെട്ട് സെഞ്ചുറിയാണ് നേടിയത്. കൂടാതെ വന്നവനും നിന്നവനും പോയവനും എല്ലാം തകർപ്പൻ പ്രകടനമാണ് സൺ റൈസേഴ്സിനായി കാഴ്ച വെച്ചതും.

ഐപിഎലിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു ബോളർ നാല് ഓവറിൽ 76 റൺസ് കൊടുക്കുന്നത്. ഒരിക്കലും മറക്കാനാവാത്ത മത്സരമായിരുന്നു ജോഫ്ര അർച്ചറിന് സൺ റൈസേഴ്‌സ് ബാറ്റ്‌സ്മാന്മാർ നൽകിയത്. ഇന്നത്തെ മത്സരത്തിൽ ഒട്ടുമിക്ക രാജസ്ഥാൻ ബോളർമാരും അർദ്ധ സെഞ്ചുറി നേടി. തുഷാർ ദേശ്പാണ്ഡെ 44 റൺസ് വഴങ്ങി 3 വിക്കറ്റുകൾ നേടി, മഹേഷ് തീക്ഷണ 52 റൺസ് വഴങ്ങി 2 വിക്കറ്റുകളും, സന്ദീപ് ശർമ്മ 51 റൺസ് വഴങ്ങി 1 വിക്കറ്റ് നേടി.

ഇഷാൻ കിഷനെ കൂടാതെ ട്രാവിസ് ഹെഡ് 26 പന്തിൽ 6 ഫോറും 3 സിക്സറുമടക്കം 58 റൺസാണ് താരം നേടിയത്, അഭിഷേക് ശർമ്മ (24), നിതീഷ് കുമാർ റെഡ്‌ഡി (30) ഹെൻറിച്ച് ക്ലാസ്സൻ (34), അഭിഷേക് ശർമ്മ (24) എന്നിവരുടെ മികവിലാണ് സൺ റൈസേഴ്‌സ് 286 റൺസ് എന്ന കൂറ്റൻ സ്‌കോറിൽ എത്തിയത്. ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സ്കോർ നേടുന്ന ടീമായി മാറിയിരിക്കുകയാണ് ഹൈദരാബാദ്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ