IPL 2025: അന്ന് മെഗാ ലേലത്തിന് മുമ്പ് ആ ടീം ചെയ്തത് മണ്ടത്തരമാണെന്ന് കരുതി ഞാൻ പുച്ഛിച്ചു, പക്ഷെ അവനെ അവർ; തനിക്ക് പറ്റിയ തെറ്റ് തുറന്നുപറഞ്ഞ് വിരേന്ദർ സെവാഗ്

കഴിഞ്ഞ വർഷത്തെ മെഗാ ലേലത്തിന് മുന്നോടിയായി സായ് സുദർശനെ നിലനിർത്താൻ ഗുജറാത്ത് ടൈറ്റൻസ് 8.50 കോടി രൂപ ചെലവഴിച്ചു. തന്നെ വിശ്വസിച്ച ടീമിനും ആരാധകർക്കും, 2025 ലെ ഇന്ത്യൻ പ്രീമിയർ ലീഗിലെ 12 മത്സരങ്ങളിൽ നിന്ന് 617 റൺസ് നേടി താരം അർപ്പിച്ച വിശ്വാസത്തെ ന്യായീകരിച്ചു. ഒരു സെഞ്ചുറിയും അഞ്ച് അർദ്ധസെഞ്ച്വറികളുമായി, 18-ാം സീസണിൽ നിലവിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ കളിക്കാരനാണ് അദ്ദേഹം. പേസർമാർക്കും സ്പിന്നർമാർക്കുമെതിരെ ഒരുപോലെ തിളങ്ങാനും താരത്തിന് സാധിക്കുന്നുണ്ട്.

കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ ടീമിലെ ഏറ്റവും സ്ഥിരത പുലർത്തിയ താരമായ സായി, ശുഭ്മാൻ ഗില്ലുമായുള്ള അദ്ദേഹത്തിന്റെ ഓപ്പണിംഗ് കൂട്ടുകെട്ട് ഈ സീസണിൽ ഫ്രാഞ്ചൈസിയുടെ വിജയത്തിന് കാരണമായി. ഇതുവരെ 12 മത്സരങ്ങളിൽ ഒമ്പത് വിജയങ്ങൾ നേടിയ ജിടി പ്ലേഓഫിൽ ഇടം നേടി.

എന്നിരുന്നാലും, മെഗാ ലേലത്തിന് മുമ്പ് വലിയ തുകക്ക് താരത്തെ നിലനിർത്തിയ ജിടിയുടെ ബുദ്ധി സെവാഗിന് അത്ര ഇഷ്ടപ്പെട്ടിരുന്നില്ല. 23 വയസ്സുള്ള താരത്തെ ലേലത്തിന് വിട്ടിരുന്നെങ്കിൽ ഗുജറാത്തിന് വളരെ കുറഞ്ഞ വിലയ്ക്ക് അദ്ദേഹത്തെ സ്വന്തമാക്കാമായിരുന്നുവെന്ന് അദ്ദേഹം കരുതി.

“ഗുജറാത്ത് അദ്ദേഹത്തെ ഒഴിവാക്കിയിരുന്നെങ്കിൽ മെഗാ ലേലത്തിൽ സായ് സുദർശന് കുറഞ്ഞ വിലയ്ക്ക് ലഭിക്കുമായിരുന്നു എന്ന് എനിക്ക് തോന്നി. അതിനാൽ തന്നെ അദ്ദേഹത്തെ നിലനിർത്തുന്നതിനെക്കുറിച്ച് ഞാൻ ആശിഷ് നെഹ്‌റയോട് സംസാരിച്ചു. അടുത്ത വർഷം ഇന്ത്യയ്ക്കായി എല്ലാ ഫോർമാറ്റുകളിലും സായ് കളിക്കുമെന്ന് നെഹ്‌റ എന്നോട് പറഞ്ഞു. എന്റെ സുഹൃത്ത് നെഹ്‌റ പറഞ്ഞത് ശരിയാണ്, ഇപ്പോൾ അവർ എന്തിനാണ് സായിയിൽ നിക്ഷേപിച്ചതെന്ന് എനിക്ക് മനസ്സിലായി. അദ്ദേഹം ഒരു മികച്ച ബാറ്ററായി കാണപ്പെടുന്നു, ഈ വർഷത്തെ ഐ‌പി‌എല്ലിൽ അദ്ദേഹം ബാറ്റ് ചെയ്ത രീതി, അദ്ദേഹത്തിന് ഒരു നീണ്ട കരിയർ മുന്നിലുണ്ടെന്ന് കാണിക്കുന്നു,” വീരേന്ദർ സെവാഗ് സ്റ്റാർ സ്പോർട്സിൽ പറഞ്ഞു.

ജൂണിൽ ആരംഭിക്കുന്ന ടെസ്റ്റ് മത്സരങ്ങൾക്കായി ഇംഗ്ലണ്ടിലേക്ക് പോകുന്ന ടെസ്റ്റ് ടീമിന്റെ ഭാഗമാകാൻ സായ് സാധ്യത ലിസ്റ്റിൽ ഉണ്ട്. രോഹിത് ശർമ്മയ്ക്ക് പകരം ഓപ്പണർ സ്ഥാനത്തേക്ക് പറഞ്ഞ് കേൾക്കുന്ന പേരും അദ്ദേഹത്തിന്റെ ആണ്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ