IPL 2025: അന്ന് അവന്റെ ഒരു പന്ത് പോലും എനിക്ക് നന്നായി കളിക്കാൻ കഴിഞ്ഞില്ല, എന്നെ നിരന്തരം സ്ലെഡ്ജ് ചെയ്ത അയാളോട് അങ്ങനെ പറയേണ്ടതായി വന്നു; മുൻ സഹതാരത്തെക്കുറിച്ച് വിരാട് കോഹ്‌ലി പറഞ്ഞത് ഇങ്ങനെ

2025 ലെ ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനായി മുംബൈ ഇന്ത്യൻസിനെതിരെ 42 പന്തിൽ 67 റൺസ് നേടിയതോടെ വിരാട് കോഹ്‌ലി ഈ സീസണിലും താൻ പർപ്പിൾ ക്യാപ് മത്സരത്തിൽ ഉണ്ടാകുമെന്ന് സിഗ്നൽ നൽകിയിരിക്കുകയാണ്. 2025 ലെ ഐപിഎല്ലിന്റെ ആദ്യ മത്സരത്തിൽ കോഹ്‌ലി 59* റൺസും ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെ 31 ഉം ഗുജറാത്ത് ടൈറ്റൻസിനെതിരെ 7 ഉം റൺസ് കോഹ്‌ലി നേടി. 18 പതിപ്പുകളിലും ഒരേ ടീമിനായി കളിച്ച ഏക താരം എന്ന നിലയിൽ കോഹ്‌ലി ഒരുപാട് ഇന്ത്യൻ പ്രീമിയർ ലീഗ് റെക്കോഡുകൾ സ്വന്തമായിട്ട് ഉണ്ട്.

ജിയോ ഹോട്ട്സ്റ്റാറിലെ വിരാട് കോഹ്‌ലി സ്പെഷ്യലിൽ, തന്റെ ദീർഘകാല ഇന്ത്യ-ഡൽഹി സഹതാരം ഇഷാന്ത് ശർമ്മ ഉൾപ്പെട്ട ഒരു സ്ലെഡ്ജിംഗ് സംഭവം താരം പരാമർശിച്ചു. വർഷങ്ങൾക്ക് മുമ്പ് കൊൽക്കത്തയിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ 223 റൺസ് പിന്തുടരുന്ന മത്സരത്തിൽ, ഇഷാന്ത് പന്തെറിയുന്ന രീതി കണ്ട് താൻ ഭയന്നുപോയതായി കോഹ്‌ലി പറഞ്ഞു.

“ഞാൻ ഒരിക്കലും പറഞ്ഞിട്ടില്ലാത്ത രസകരമായ കാര്യം, ഇഷാന്തും ഞാനും ഞങ്ങളുടെ മുഴുവൻ ക്രിക്കറ്റും ഒരുമിച്ച് കളിച്ചു എന്നതാണ്, അതിനാൽ ഞാൻ അദ്ദേഹത്തെ ഒരുപാട് നേരിട്ടിട്ടുണ്ട്. എന്നാൽ ആ മത്സരത്തിൽ, അദ്ദേഹം വ്യത്യസ്തമായ ഒരു തലത്തിലാണ് പന്തെറിയുന്നതെന്ന് എനിക്ക് തോന്നി, അതായിരുന്നു സമ്മർദ്ദം. എന്നെ അവൻ ബുദ്ധിമുട്ടിച്ചു. നെറ്റ്സിൽ ഞാൻ അദ്ദേഹത്തെ നേരിട്ടിരുന്നെങ്കിൽ, ഞാൻ ഭയപ്പെടുമായിരുന്നില്ല, പക്ഷേ ആ ദിവസം, അദ്ദേഹത്തിന്റെ ഒരു പന്തും എനിക്ക് അടിക്കാൻ കഴിയില്ലെന്ന് എനിക്ക് തോന്നി, അത് അന്തരീക്ഷവും സമ്മർദ്ദവുമാണ്,” അദ്ദേഹം പറഞ്ഞു.

ഓസ്‌ട്രേലിയയിൽ മുമ്പ് നടന്ന ബോർഡർ-ഗവാസ്കർ ട്രോഫി പരമ്പരയിൽ സാക്ഷാൽ റിക്കി പോണ്ടിങ്ങിനെ വരെ ഞെട്ടിച്ച ഇഷാന്ത് അവിടെ നിന്ന് എത്തിയ ശേഷം താനുമായി നടത്തിയ സംസാരത്തെക്കുറിച്ച് കോഹ്‌ലി പറഞ്ഞത് ഇങ്ങനെ:

“ഞങ്ങൾ വ്യത്യസ്ത ഹോട്ടലുകളിലാണ് താമസിച്ചിരുന്നത്, അതിനാൽ ഗെയിമിനെക്കുറിച്ച് ഒരു സംഭാഷണവും ഉണ്ടായിരുന്നില്ല. പക്ഷേ അതെ, അദ്ദേഹം എന്നെ തളർത്തി. ഞാൻ ഉദ്ദേശിച്ചത്, ഗൗരവമായി… അദ്ദേഹം ഓസ്‌ട്രേലിയയിൽ നിന്ന് തിരിച്ചെത്തിയതേയുള്ളൂ, ആ പുതിയ ഹെയർസ്റ്റൈൽ ആയിട്ടാണ് അവൻ വന്നത്. അവസാനം ഞാൻ അവനോട്- ” കുറച്ച് അങ്ങോട്ട് മാറി നിൽക്ക്, നിന്നോട് പിന്നെ മറുപടി പറയാം ” കോഹ്‌ലി പറഞ്ഞു.

ആർ‌സി‌ബി ഒടുവിൽ ആ മത്സരം തോറ്റു എന്നതും ശ്രദ്ധിക്കണം.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ