IPL 2025: മത്സരം തോറ്റെങ്കിലും ഞാൻ ഹാപ്പിയാ, കാരണം....: സഞ്ജീവ് ഗോയങ്ക

ഐപിഎലിൽ ഇന്നലെ നടന്ന മത്സരത്തിൽ ആവേശകരമായ പോരാട്ടത്തിനായിരുന്നു ആരാധകർ സാക്ഷിയായത്. ലക്‌നൗ സൂപ്പർ ജയന്റസിനെതിരെ ഡൽഹി ക്യാപിറ്റൽസ് ഒരു വിക്കറ്റിന് വിജയിച്ചു. തുടക്കം മുതൽ വിജയിക്കുമെന്ന ഉറപ്പിച്ചത് ലക്‌നൗ സൂപ്പർ ജയന്റ്‌സായിരുന്നു. എന്നാൽ അവസാന നിമിഷം ഡൽഹി താരം അശുതോഷ് ശർമ്മ നേടിയ തകർപ്പൻ അർദ്ധ സെഞ്ചുറിയിൽ ഡൽഹി വിജയിക്കുകയായിരുന്നു.

ഇന്നലെ നടന്ന മത്സരത്തിൽ ലക്‌നൗവിൽ ഏറ്റവും മോശമായ പ്രകടനം കാഴ്ച വെച്ച താരം അത് ക്യാപ്റ്റൻ റിഷബ് പന്ത് തന്നെയായിരുന്നു. ബാറ്റിംഗിൽ താരം 6 പന്തുകളിൽ നിന്നായി ഗോൾഡൻ ഡക്കായി. കൂടാതെ അവസാന നിമിഷം മോഹിത് ശർമ്മയുടെ നിർണായകമായ സ്റ്റമ്പിങ്ങും താരം പാഴാക്കി. ഇതോടെ ഡൽഹിയുടെ വിജയവാതിൽ തുറന്നു.

മത്സരശേഷം സഞ്ജീവ് ഗോയങ്ക ഗ്രൗണ്ടിൽ ചെന്ന് ക്യാപ്റ്റൻ റിഷബ് പന്തുമായി സംസാരിച്ചിരുന്നു. പണ്ട് രാഹുലിനെ ഗ്രൗണ്ടിൽ വെച്ച് അദ്ദേഹം ശകാരിക്കുന്നതും അപമാനിക്കുന്നതുമായ വീഡിയോ വൈറലായിരുന്നു. അത്തരം സാമ്യം തോന്നുന്ന സംഭവ വികാസങ്ങളാണ് ഗ്രൗണ്ടിൽ കണ്ടത്. മത്സര ശേഷം സഞ്ജീവ് ഗോയങ്ക സംസാരിച്ചു.

സഞ്ജീവ് ഗോയങ്ക പറയുന്നത് ഇങ്ങനെ:

” ഈ മത്സരത്തില്‍ ലഖ്‌നൗവിനെ സംബന്ധിച്ച് പോസിറ്റീവായ പല കാര്യങ്ങളുമുണ്ട്. ബാറ്റിങ്ങിലും ബൗളിങ്ങിലും പവര്‍പ്ലേ നമ്മള്‍ മനോഹരമായി ഉപയോഗിച്ചു. ഇതെല്ലാം സംഭവിക്കുന്ന കാര്യങ്ങളാണ്. ഞങ്ങളൊരു ചെറിയ ടീമാണ്. ഈ മത്സരത്തിലെ പോസിറ്റീവുകള്‍ ഉള്‍ക്കൊണ്ട് മുന്നോട്ട് പോകാനും അടുത്ത് മത്സരം ജയിക്കാനുമുള്ള പദ്ധതികളാണ് മനസിലുള്ളത്. നിരാശപ്പെടുത്തുന്ന മത്സരഫലമാണ് എന്നാല്‍ മികച്ചൊരു മത്സരമായിരുന്നു” സഞ്ജീവ് ഗോയങ്ക പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ