IPL 2025: എയറിലായി ഹർഭജൻ സിംഗ്; കമന്ററി ബോക്സിൽ പറഞ്ഞ പ്രസ്താവനയിൽ ഞെട്ടലോടെ ക്രിക്കറ്റ് ആരാധകർ

ഐപിഎലിൽ സൺ റൈസേഴ്സിനെതിരെ രാജസ്ഥാൻ റോയൽസിന് 44 റൺസ് തോൽവി. സൺ റൈസേഴ്സിന്റെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനത്തിൽ 286 എന്ന കൂറ്റൻ സ്കോറാണ് താരങ്ങൾ നേടിയത്. ഇഷാൻ കിഷന്റെ സെഞ്ച്വറി മികവിലാണ് എസ്ആർഎച് 286 എന്ന റെക്കോഡ് സ്‌കോറിൽ എത്തിയത്.

ഐപിഎലിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു ബോളർ നാല് ഓവറിൽ 76 റൺസ് കൊടുക്കുന്നത്. ഒരിക്കലും മറക്കാനാവാത്ത മത്സരമായിരുന്നു ജോഫ്ര അർച്ചറിന് സൺ റൈസേഴ്‌സ് ബാറ്റ്‌സ്മാന്മാർ നൽകിയത്. ഇതിനു മുൻപ് ഗുജറാത്ത് ടൈറ്റൻസിൽ വെച്ച് മോഹിത് ശർമ്മ 73 റൺസ് വഴങ്ങിയതായിരുന്നു ഏറ്റവും വലിയ റെക്കോർഡ്. ഇന്നലെ നടന്ന മത്സരം കൊണ്ട് ആ റെക്കോർഡ് ജോഫ്രാ ആർച്ചർ സ്വന്തമാക്കി.

എന്നാൽ മത്സരത്തിനിടയിൽ മുൻ ഇന്ത്യൻ താരം ഹർഭജൻ സിംഗ് കമെന്ററി പറഞ്ഞു കൊണ്ടിരുന്നപ്പോൾ ആർച്ചറിനെതിരെ വംശീയ അധിക്ഷേപം നടത്തിയെന്ന് പറഞ്ഞ് ആരോപണം ഉയരുകയാണ്. മത്സരത്തിൽ 76 റൺസ് കൊടുത്ത ആർച്ചറിന്റെ ഇക്കോണമി 19 ആയിരുന്നു. ആ സമയത്താണ് ഹർഭജൻ കമന്ററിയിലൂടെ അധിക്ഷേപം നടത്തിയത്. ” ലണ്ടനിലെ കറുത്ത ടാക്സികളുടെ മീറ്ററിനെപ്പോലെ, ആർച്ചറിന്റെ മീറ്ററും ഉയർന്ന വശത്തായിരുന്നു” ഇതാണ് ഹർഭജൻ പറഞ്ഞത്. എന്നാൽ ഇത് വൻതോതിൽ ചർച്ചയാവുകയും, താരത്തിന് നേരെ രൂക്ഷ വിമർശനങ്ങളും ഉയർന്നു വരികയാണ്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ