IPL 2025: എല്ലാവരെയും തകർക്കുന്ന ഗെയ്‌ലിന് അയാളെ പേടിയായിരുന്നു, അവൻ പന്തെറിയുമ്പോൾ ക്രിസിന്റെ കാലുകൾ വിറച്ചു; ഇന്ത്യൻ താരത്തെക്കുറിച്ച് കൃഷ്ണമാചാരി ശ്രീകാന്ത്

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും വിനാശകാരിയായ ബാറ്റ്സ്മാൻമാരിൽ ഒരാളായിരുന്നു ക്രിസ് ഗെയ്ൽ. ടി 20 യിൽ അദ്ദേഹം ഈ കാലഘട്ടത്തിൽ ഒരുപാട് താരങ്ങളുടെ കരിയർ നശിപ്പിച്ചിട്ടുണ്ട്. ഒരു ബൗളർക്കും അദ്ദേഹത്തെ വളരെക്കാലം തടഞ്ഞ് നിർത്താൻ സാധിച്ചില്ല എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. എന്നാൽ ഈ കാര്യത്തിൽ രവിചന്ദ്രൻ അശ്വിൻ ഒരു അപവാദമായിരുന്നു.

ഇപ്പോഴിതാ ആർ അശ്വിൻ പന്തെറിയാൻ തുടങ്ങിയപ്പോൾ ക്രിസ് ഗെയ്‌ലിന്റെ കാലുകൾ വിറയ്ക്കാൻ തുടങ്ങിയെന്ന് കണ്ടതായി പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ താരം കൃഷ്ണമാചാരി ശ്രീകാന്ത് . ചെന്നൈയിൽ നടന്ന ഒരു പുസ്തക പ്രകാശന ചടങ്ങിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

“ക്രിസ് ഗെയ്‌ലിന് ബൗണ്ടറികളും സിക്‌സറുകളും അടിക്കാൻ കഴിയും, പക്ഷേ അദ്ദേഹത്തിന് ആർ അശ്വിനെ നേരിടാൻ കഴിഞ്ഞില്ല. അദ്ദേഹത്തെ പുറത്താക്കാൻ അയാൾക്ക് നാല് പന്തുകൾ മാത്രമേ വേണ്ടിവന്നുള്ളൂ. അശ്വിൻ അദ്ദേഹത്തിന് പന്തെറിയുമ്പോൾ ഗെയ്‌ലിന്റെ കാലുകൾ വിറയ്ക്കാൻ തുടങ്ങി,” ശ്രീകാന്ത് പറഞ്ഞു. ഐപിഎല്ലിൽ അഞ്ച് തവണ ഗെയ്‌ലിനെ അശ്വിൻ പുറത്താക്കിയിട്ടുണ്ട്. ഇതിഹാസ സ്പിന്നറിൽ നിന്ന് നേരിട്ട 64 പന്തിൽ നിന്ന് 53 റൺസ് അദ്ദേഹം നേടി.

അശ്വിനെ ഒരു ചാമ്പ്യൻ ബൗളറാക്കിയതിന് എം.എസ്. ധോണിയെ ശ്രീകാന്ത് പ്രശംസിച്ചു. “ടി20 ക്രിക്കറ്റിലെ തന്റെ കഴിവ് ധോണി തിരിച്ചറിഞ്ഞു, അത് അദ്ദേഹത്തെ മാച്ച് വിന്നിംഗ് ബൗളറാക്കി. പിന്നീട് ഏകദിനത്തിലും ടെസ്റ്റ് ക്രിക്കറ്റിലും അദ്ദേഹം തന്റെ ക്ലാസ് കാണിച്ചു. മികച്ച ബാറ്റ്‌സ്മാനും കൂടിയായിരുന്നു അദ്ദേഹം,” അദ്ദേഹം കൂട്ടിച്ചേർത്തു.

മെഗാ ലേലത്തിൽ 9.75 കോടി രൂപയ്ക്ക് ആണ് ചെന്നൈ താരത്തെ ടീമിൽ എടുത്തത്. മാർച്ച് 23 ന് മുംബൈ ഇന്ത്യൻസിനെതിരെയാണ് ചെന്നൈ സൂപ്പർ കിംഗ്‌സ് ഐപിഎൽ 2025 സീസണിന് തുടക്കം കുറിക്കുന്നത്.

Latest Stories

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി