IPL 2025: ആരാധക സ്നേഹമൊക്കെ ഗ്രൗണ്ടിൽ, അത് എയർപോർട്ടിൽ വേണ്ട; സ്റ്റാർക്ക് ഉൾപ്പെട്ട വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

2025 ലെ ഐ‌പി‌എൽ സീസൺ നാളെ തുടങ്ങാൻ ഇരിക്കെ , ഡൽഹി ക്യാപിറ്റൽസ് (ഡിസി) ഇരട്ട വെല്ലുവിളികളെ നേരിടുകയാണ്. സ്റ്റാർ പേസർ മിച്ചൽ സ്റ്റാർക്കിന്റെ അനിശ്ചിതമായ തിരിച്ചുവരവും മുസ്തഫിസുർ റഹ്മാനെ പകരക്കാരനാക്കാരനായി എടുക്കുന്നതിൽ ഉള്ള ലോജിസ്റ്റിക് തർക്കവും. എന്തായാലും പ്ലേ ഓഫ് ഇതുവരെ ഉറപ്പിച്ചിട്ടില്ലാത്ത ഡൽഹിക്ക് എന്തായാലും ഈ വിഷയത്തിൽ വ്യക്തത വളരെ അത്യാവശ്യമാണ്.

ഈ തർക്കത്തിനിടയിൽ, വിമാനത്താവളത്തിൽ വെച്ച് മിച്ചൽ സ്റ്റാർക്കിന്റെ വീഡിയോ എടുക്കാൻ പോകുന്ന ആരാധകനോട് അദ്ദേഹം പറയുന്ന വാക്കുകൾ വൈറലാണ്. സ്റ്റാർക്കിന്റെയും വ്ലോഗർ ആയ ആരാധകന്റെയും വീഡിയോയിൽ വ്ലോഗർ ഇങ്ങനെ പറഞ്ഞു. “സുഹൃത്തുക്കളെ, ഐ‌പി‌എല്ലിലെ ഏറ്റവും മികച്ച കളിക്കാരൻ നമ്മുടെ മുന്നിലുണ്ട്, മിച്ചൽ സ്റ്റാർക്ക്.”

എന്തായാലും വ്ലോഗർ തന്റെ അടുത്തേക്ക് വരുന്നതിൽ അസ്വസ്ഥനായ സ്റ്റാർക്ക് അദ്ദേഹത്തോട് ” മാറി പോകാനും ” പറയുന്നത് കാണാൻ സാധിക്കും. വലിയ തുകക്ക് ഡിസിയിൽ ചേർന്ന സ്റ്റാർക്ക്, ഇനി തിരിച്ചുവരാൻ സാധ്യത ഇല്ലെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, മോശം പ്രകടനത്തിന് ശേഷം ഓപ്പണർ ജെയ്ക്ക് ഫ്രേസർ-മക്ഗുർ ടീമിൽ നിന്ന് പുറത്ത് പോകുമെന്ന് ഫ്രാഞ്ചൈസി സ്ഥിരീകരിച്ചു, അദ്ദേഹത്തിന് പകരം ബംഗ്ലാദേശിന്റെ ഇടംകൈയ്യൻ സീമർ മുസ്തഫിസുർ റഹ്മാനെ അവർ തിരഞ്ഞെടുക്കുക ആയിരുന്നു.

എന്തായാലും ലീഗ് മനോഹരമായി തുടങ്ങിയു ഡൽഹി തുടക്കത്തിൽ മികച്ച മുന്നേറ്റം നടത്തി എങ്കിലും പിന്നെ ഫോം നഷ്ടപ്പെടുക ആയിരുന്നു.

Latest Stories

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി