IPL 2025: ഞാൻ ഉള്ളപ്പോൾ നീയൊക്കെ 300 അടിക്കുമെന്ന് തോന്നുന്നുണ്ടോ; മിച്ചൽ സ്റ്റാർക്കിന്റെ സംഹാരതാണ്ഡവം

ഇപ്പോൾ നടക്കുന്ന ഐപിഎലിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ സൺ റൈസേഴ്‌സ് അടി പതറുന്നു. ആദ്യ അഞ്ച് ഓവർ ആയപ്പോൾ തന്നെ സൺ റൈസേഴ്‌സ് 50 നു നാല് വിക്കറ്റ് നഷ്ടപ്പെട്ടു. ഐപിഎലിലെ ഏറ്റവും മികച്ച ടീം എന്ന ലേബൽ കിട്ടിയ ടീം ഈ അവസ്ഥയിൽ കാണുന്നതിൽ ആരാധകർ നിരാശരാണ്.

ഇപ്പോൾ നടക്കുന്ന മത്സരത്തിൽ സൺ റൈസേഴ്സിന്റെ പ്രധാന മൂന്നു വിക്കറ്റുകളും സ്വാന്തമാക്കിയത് ഓസ്‌ട്രേലിയൻ താരം മിച്ചൽ സ്റ്റാർക്കാണ്. ട്രാവിസ് ഹെഡ്, ഇഷാൻ കിഷൻ, നിതീഷ് കുമാർ റെഡ്‌ഡി എന്നിവരുടെ വിക്കറ്റുകളാണ്‌ താരം സ്വന്തമാക്കിയത്.

ഓപ്പണിങ് ബാറ്റ്‌സ്മാനായ അഭിഷേക് ശർമ്മ 1 റൺ നേടി റൺ ഔട്ട് ആയി. തുടർന്ന് ഇഷാൻ കിഷൻ 5 പന്തിൽ 2 റൺസ് നേടി പുറത്തായി. ഇതോടെ ഡൽഹിക്കെതിരെ മികച്ച ഇന്നിങ്‌സ് പടുത്തുയർത്താൻ ടീമിന് സാധിക്കാതെയായി. ആരാധകർ ഒരുപാട് പ്രതീക്ഷ അർപ്പിച്ച താരമാണ് ട്രാവിസ് ഹെഡ്. എന്നാൽ 12 പന്തിൽ 4 ഫോർ നേടി 22 റൺസ് സംഭാവന ചെയ്തു അദ്ദേഹവും നിരാശ സമ്മാനിച്ചു. ഹെൻറിച്ച് ക്ലാസ്സൻ 19 പന്തിൽ 32 റൺസ് നേടി.

സൺ റൈസേഴ്‌സ് ഹൈദരാബാദ് സ്‌ക്വാഡ്:

” അഭിഷേക് ശർമ്മ, ട്രാവിസ് ഹെഡ്, ഇഷാൻ കിഷൻ, ഹെൻറിച്ച് ക്ലാസ്സൻ, നിതീഷ് കുമാർ റെഡ്‌ഡി, അങ്കിത് വർമ്മ, അഭിനവ് മനോഹർ, പാറ്റ് കമ്മിൻസ്, സീഷാൻ അൻസാരി, ഹർഷൽ പട്ടേൽ, മുഹമ്മദ് ഷമി.

ഡൽഹി ക്യാപിറ്റൽസ് സ്‌ക്വാഡ്:

” ഫാഫ് ടു പ്ലെസിസ്, ജെക്ക് ഫ്രേസർ, അഭിഷേക് പോറൽ, കെ എൽ രാഹുൽ, അക്‌സർ പട്ടേൽ, ട്രിസ്റ്റൻ സ്റ്റബ്ബ്സ്, വിപ്രാജ് നിഗം, മിച്ചൽ സ്റ്റാർക്ക്, കുൽദീപ് യാദവ്, മോഹിത് ശർമ്മ, മുകേഷ് കുമാർ.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ