ഐപിഎൽ 2025: നിർണായക നീക്കത്തിൽ മിന്നും താരത്തെ സ്വന്തമാക്കി ചെന്നൈ

ഐപിഎൽ 2025 മെഗാ ലേലത്തിൻ്റെ രണ്ടാം ദിവസമായ തിങ്കളാഴ്ച ജിദ്ദയിൽ നടന്ന കനത്ത ലേലത്തിന് ശേഷം ചെന്നൈ സൂപ്പർ കിംഗ്‌സ് (സിഎസ്‌കെ) രഞ്ജി ട്രോഫി മിന്നും താരം അൻഷുൽ കംബോജിൻ്റെ സേവനം ഉറപ്പാക്കി.

30 ലക്ഷം രൂപ അടിസ്ഥാന വിലയിൽ തുടങ്ങിയ വലംകൈയ്യൻ പേസർ അൻഷുൽ കംബോജിനെ 3.40 കോടി രൂപയ്ക്ക് സിഎസ്‌കെ സ്വന്തമാക്കി. ഈ നീക്കത്തിൽ ചെന്നൈ മുംബൈ ഇന്ത്യൻസിനെ പിന്തള്ളി. 23 വയസ്സുള്ള കംബോജ് കഴിഞ്ഞ സീസണിൽ എംഐക്ക് വേണ്ടി ഐപിഎൽ അരങ്ങേറ്റം കുറിച്ച് ഒരു വിക്കറ്റ് വീഴ്ത്തിയിരുന്നു.

നവംബർ മധ്യത്തിൽ, ഹരിയാന പേസർ കേരളത്തിനെതിരായ രഞ്ജി ട്രോഫിയിലെ ഒരു ഇന്നിംഗ്‌സിൽ 10 വിക്കറ്റ് നേട്ടം സ്വന്തമാക്കി വാർത്തയിൽ ഇടം പിടിച്ചിരുന്നു. ബംഗാളിൻ്റെ പ്രേമാങ്‌സു ചാറ്റർജി (1956-57), രാജസ്ഥാൻ്റെ പ്രദീപ് സുന്ദരം (1985-86) എന്നിവരടങ്ങുന്ന എലൈറ്റ് പട്ടികയിൽ അദ്ദേഹം ഒരു രഞ്ജി ഇന്നിംഗ്‌സിൽ മികച്ച 10 വിക്കറ്റുമായി ചേർന്നു.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ