ഐപിഎല്‍ 2025 ലേലം: ആര്‍സിബി നിലനിര്‍ത്തുക ഒരെയൊരു താരത്തെ, മറ്റുള്ളവരെ വിട്ടയക്കും!

ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് ഐപിഎല്‍ ലേല നിയമങ്ങള്‍ ഞായറാഴ്ച പുറത്തിറക്കി. ഇതനുസരിച്ച് ഓരോ ഫ്രാഞ്ചൈസിക്കും റൈറ്റ് ടു മാച്ച് (ആര്‍ടിഎം) ഓപ്ഷന്‍ ഉള്‍പ്പെടുത്തിയാല്‍ 6 കളിക്കാരെ വരെ നിലനിര്‍ത്താം. ഐപിഎല്‍ 2025 ലേലത്തിന് മുന്നോടിയായി ടീമുകള്‍ അവരുടെ തിരഞ്ഞെടുക്കലുകള്‍ക്ക് അന്തിമരൂപം നല്‍കാന്‍ തുടങ്ങിയപ്പോള്‍, മുന്‍ ഇന്ത്യന്‍ പേസര്‍ ആര്‍പി സിംഗ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളുരുവിനെതിരെ വലിയ വിധി പുറപ്പെടുവിച്ചു.

ആര്‍ടിഎമ്മിനെ ആശ്രയിച്ച് വിരാട് കോഹ്ലിയെ മാത്രമേ ടീം നിലനിര്‍ത്തുകയുള്ളൂവെന്നും മറ്റെല്ലാവരെയും വിട്ടയക്കുമെന്നും അദ്ദേഹം പറഞ്ഞു. ഐപിഎല്‍ ഉദ്ഘാടന സീസണ്‍ മുതല്‍ കോഹ്‌ലി ആര്‍സിബിക്ക് വേണ്ടി കളിക്കുന്നത് ശ്രദ്ധേയമാണ്. 2

52 മത്സരങ്ങളില്‍ നിന്ന് 8004 റണ്‍സുമായി കോഹ്ലി ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമാണ്. 8 സെഞ്ച്വറികളും 55 അര്‍ധസെഞ്ചുറികളും അദ്ദേഹം നേടിയിട്ടുണ്ട്.

അവര്‍ക്ക് പ്രശ്നമൊന്നുമില്ലെന്ന് എനിക്ക് തോന്നുന്നു. അവര്‍ വിരാട് കോഹ്ലിയെ നിലനിര്‍ത്തുകയും മറ്റെല്ലാവരെയും വിട്ടയക്കുകയും ആര്‍ടിഎം ഉപയോഗിക്കുകയും ചെയ്യും- ആര്‍പി സിംഗ് പറഞ്ഞു.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം