IPL 2025: നീയാണോടാ ചെക്കാ സഞ്ജുവിന് ഭീഷണി; ഇഷാൻ കിഷനെ എയറിൽ കേറ്റി ആരാധകർ

ഐപിഎലിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ സൺറൈസേഴ്സിന് വേണ്ടി വീണ്ടും ഫ്ലോപ്പായി മാറിയിരിക്കുകയാണ് യുവ താരം ഇഷാൻ കിഷൻ. ആദ്യ മത്സരത്തിൽ തകർപ്പൻ സെഞ്ച്വറി നേടിയ താരം പിന്നീടുള്ള മത്സരങ്ങളിൽ ഫ്ലോപ്പായി മാറിയിരിക്കുകയാണ്. ഇന്ന് ഗുജറാത്തിനെതിരെ 14 പന്തിൽ നിന്നായി 2 ഫോർ അടക്കം 17 റൺസാണ് താരത്തിന്റെ സംഭാവന.

ആദ്യ മത്സരത്തിൽ 47 പന്തിൽ 106 റൺസ് നേടിയ താരം പിന്നീട് കളിച്ച നാല് മത്സരങ്ങളിൽ നിന്നായി 25 പന്തിൽ നിന്ന് 21 റൺസ് നേടാനേ സാധിച്ചുള്ളൂ. ഇന്ത്യൻ ടീമിൽ നിന്ന് സഞ്ജുവിന്റെ സ്ഥാനത്തിന് ഭീഷണി ചിലതിയ താരമായിരുന്നു ഇഷാൻ കിഷൻ. എന്നാൽ മോശമായ പ്രകടനം കാരണം താരത്തിന്റെ കാര്യത്തിൽ ഉടൻ തീരുമാനമാകും എന്നാണ് ആരാധകരുടെ വിലയിരുത്തൽ. ഗുജറാത്തിനെതിരെ സൺറൈസേഴ്‌സ് 152 റൺസാണ് നേടിയത്. നിതീഷ് കുമാർ റെഡ്‌ഡി 31 റൺസും, ഹെൻറിച്ച് ക്ലാസ്സൻ 27 റൺസും, പാറ്റ് കമ്മിൻസ് 22 റൺസും നേടി.

ഈ സീസണിലെ ആദ്യ മത്സരത്തിൽ വെടിക്കെട്ട് പ്രകടനം നടത്തിയ സൺറൈസേഴ്‌സ് പിന്നീട് കളിച്ച എല്ലാ മത്സരങ്ങളിലും ആരാധകർക്ക് നിരാശയാണ് സമ്മാനിച്ചത്. ഐപിഎൽ ചരിത്രത്തിലെ തന്നെ ആദ്യ 300 നേടുന്ന ടീമായി സൺറൈസേഴ്‌സ് മാറും എന്ന പ്രതീക്ഷയിലായിരുന്നു ആരാധകർ. എന്നാൽ ഇങ്ങനെയാണ് തുടർന്നും കളിക്കുന്നതെങ്കിൽ 300 പോയിട്ട് 200 പോലും ടീം അടിക്കില്ല എന്നാണ് ആരാധകരുടെ വിലയിരുത്തൽ.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ