IPL 2025: അണ്ണൻ ഈ സൈസ് എടുക്കാത്തത് ആണല്ലോ, ഇപ്പോഴത്തെ പിള്ളേരുടെ കൂടെ മുട്ടി നിൽക്കാൻ ഇതേ ഉള്ളു വഴി; ഞെട്ടിച്ച് കോഹ്‌ലിയുടെ പുതിയ വീഡിയോ; പരിശീലന സെക്ഷനിൽ നടന്നത് പതിവില്ലാത്ത കാര്യങ്ങൾ

ഇന്ന് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആർസിബി) വെറ്ററൻ ബാറ്റ്‌സ്മാൻ വിരാട് കോഹ്‌ലി, ഇടംകൈയ്യൻ സ്പിന്നർ സാത്വിക് ദേശ്‌വാളിനെതിരെ നേടിയ ഒരു കൂറ്റൻ സിക്സ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. പഞ്ചാബ് കിംഗ്‌സിനെതിരെ (പിബികെഎസ്) ആർസിബിയുടെ ഐപിഎൽ 2025 പോരാട്ടത്തിന് മുന്നോടിയായി നടന്ന നടന്ന പരിശീലന സെഷനിലാണ് ഈ ശക്തമായ ഷോട്ട് ആരാധകർ കണ്ടത്. ഇന്ന് ബെംഗളൂരുവിലെ എം. ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.

പരിശീലന സെഷനിൽ സാത്വികിനെ നേരിടുമ്പോൾ, കോഹ്‌ലി അടിച്ച ഷോട്ട് കുതിച്ചുയർന്ന് സ്റ്റേഡിയത്തിന്റെ മേൽക്കൂരയിൽ കിടക്കുന്ന വിഡിയോയാണ് നിമിഷങ്ങൾക്കകം വൈറലായത്. സാധാരണ അങ്ങനെ ഇങ്ങനെ ഒന്നും വമ്പൻ ഷോട്ടുകൾ കളിക്കാറില്ലാത്ത കോഹ്‌ലി കളിച്ചു തുടങ്ങിയാൽ വേറെ ലെവൽ ആയിരിക്കും എന്നാണ് ആരാധകർ പറയുന്നത്.

അതേസമയം, ആർസിബിയും പിബികെഎസും അവരുടെ ഐപിഎൽ 2025 ൽ മികച്ച പ്രകടനമാണ് നടത്തുന്നത്. ആറ് മത്സരങ്ങളിൽ നിന്ന് എട്ട് പോയിന്റുമായി റോയൽ ചലഞ്ചേഴ്‌സ് പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. അതേസമയം, ആറ് മത്സരങ്ങളിൽ നിന്ന് എട്ട് പോയിന്റുമായി കിംഗ്‌സ് നാലാം സ്ഥാനത്താണ് നിൽക്കുന്നത് .

നേർക്കുനേർ ഏറ്റുമുട്ടലുകളുടെ കാര്യത്തിൽ, ഇരു ടീമുകളും ഐപിഎല്ലിൽ 33 തവണ ഏറ്റുമുട്ടിയിട്ടുണ്ട്. 17 വിജയങ്ങളുമായി പിബികെഎസ് നേരിയ ലീഡ് നേടിയപ്പോൾ, ആർസിബി 16 മത്സരങ്ങളിൽ വിജയം നേടിയിട്ടുണ്ട്. ആർസിബിയുടെ ഹോം ഗ്രൗണ്ടായ എം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ ടീമുകൾ 12 തവണ ഏറ്റുമുട്ടിയിട്ടുണ്ട്, ആതിഥേയർ ഏഴ് തവണയും പിബികെഎസ് അഞ്ച് തവണയും വിജയിച്ചു.

ഈ വേദിയിൽ അവർ ഏറ്റവും ഒടുവിൽ ഏറ്റുമുട്ടിയത് 2024 സീസണിലായിരുന്നു, അന്ന് ആർസിബി നാല് വിക്കറ്റിന് വിജയിച്ചു.

Latest Stories

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും