IPL 2025: എന്നെ ചെണ്ടയെന്ന് വിളിച്ചവന്മാരെല്ലാം വന്ന് കാണ്; ആദ്യ ഓവറിൽ തന്നെ പഞ്ചാബിന്റെ അടിത്തറ ഇളക്കി ജോഫ്രാ ആർച്ചർ

ഇപ്പോൾ നടക്കുന്ന ഐപിഎലിൽ രാജസ്ഥാൻ റോയൽസിനെതിരെ പഞ്ചാബ് കിങ്‌സ് വിയർക്കുന്നു. ആദ്യ ഓവറിൽ തന്നെ പഞ്ചാബ് കിങ്സിന്റെ പ്രധാന താരങ്ങളായ പ്രിയാൻഷ് ആര്യയെയും, ക്യാപ്റ്റൻ ശ്രേയസ് അയ്യരെയും മടക്കിയിരിക്കുകയാണ് ജോഫ്രാ ആർച്ചർ. രണ്ടാം ഇന്നിങ്സിലെ ആദ്യ ബോളിൽ തന്നെ ആർച്ചർ പ്രിയാൻഷിനെ പുറത്താക്കിയിരുന്നു. തുടർന്ന് വന്ന ശ്രേയസ്സ് അയ്യർ രണ്ട് ബൗണ്ടറി നേടിയെങ്കിലും ഫലം ഉണ്ടായില്ല.

ഈ സീസൺ കൊണ്ട് ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതൽ റൺസ് വഴങ്ങിയ താരമായിരുന്നു ജോഫ്രാ ആർച്ചർ. സൺ റൈസേഴ്സിനെതിരെ നടന്ന മത്സരത്തിൽ താരം നാല് ഓവറിൽ നിന്നായി 76 റൺസാണ് കൊടുത്തത്. എന്നാൽ അതിനുള്ള മറുപടി ആർച്ചർ ഇപ്പോൾ മികച്ച പ്രകടനത്തിലൂടെ കൊടുക്കുകയാണ്.

ടോസ് നേടി നേടി രാജസ്ഥാനെ ബാറ്റിംഗിന് അയച്ച പഞ്ചാബിന് വിജയ ലക്‌ഷ്യം 206 റൺസായിയുന്നു. രാജസ്ഥാന് വേണ്ടി ഓപ്പണർമാരായ യശസ്‌വി ജയ്‌സ്വാൾ (67) സഞ്ജു സാംസൺ (38) എന്നിവർ റൺസും, റിയാൻ പരാഗ് (43) റൺസും, ഷിംറോൺ ഹെറ്റ്മയർ (20) റൺസും, നിതീഷ് റാണ (12) റൺസും, ദ്രുവ് ജുറൽ (13) റൺസും നേടി. പഞ്ചാബ് കിങ്സിനായി ലോക്കി ഫെർഗൂസൻ രണ്ട് വിക്കറ്റുകളും, മാർക്കോ ജാൻസെൻ, അർശ്ദീപ് സിങ് എന്നിവർ ഓരോ വിക്കറ്റുകളും നേടി.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ