IPL 2024 : ലൂയിസ് വിട്ടണിൽ ഷോപ്പിങ്ങിന് 20000 രൂപയുമായി പോയിട്ട് എന്ത് കാര്യം, അതുപോലെ തന്നെ ബാംഗ്ലൂരിൽ...; സഞ്ജയ് മഞ്ജരേക്കർ പറഞ്ഞത് ഇങ്ങനെ; ഉദാഹരണം ഏറ്റെടുത്ത് ആരാധകർ

കെകെആറിനെതിരെ ആർസിബിക്ക് വേണ്ടി വിരാട് കോഹ്‌ലി ഇന്നലെയും മികച്ച ഒരു ഇന്നിങ്‌സാണ് കളിച്ചത് പക്ഷേ അദ്ദേഹത്തിൻ്റെ സ്‌ട്രൈക്ക് റേറ്റ് വീണ്ടും ടീമിൻ്റെ തോൽവിയിൽ ഒരു പങ്കുവഹിച്ചു എന്നാണ് പറയുന്നത്. 83 റൺസെടുക്കാൻ അദ്ദേഹം 59 പന്തുകൾ എടുത്തു, ബംഗളൂരു ടീമിന് 200 റൺസ് കടക്കാനായില്. എം ചിന്നസ്വാമി സ്റ്റേഡിയത്തിലെ ഫ്ലാറ്റ് ട്രാക്കുകളിൽ മത്സരങ്ങൾ ജയിക്കാനുള്ള ഏറ്റവും കുറഞ്ഞ സ്കോർ എന്ന് പറയുന്നത് തന്നെ 200 ആണ് . ഡെത്ത് ഓവറുകളിൽ കോഹ്‌ലി ഒരുപാട് ഡോട്ട് ബോളുകൾ കളിച്ചതും ആളുകൾ വിമർശിക്കാൻ കാരണമായി. റൺ റേറ്റ് വേഗത്തിലാക്കാൻ ശ്രമിക്കാത്തതിന് മറ്റ് ബാറ്റർമാരും വിമർശനങ്ങൾ . ടി20 ഫോർമാറ്റിൽ ബാറ്റ് ചെയ്തത് ദിനേശ് കാർത്തിക് മാത്രമാണ്. അദ്ദേഹത്തിന് ആകട്ടെ നേരിടാൻ സാധിച്ചത് 8 പന്തുകൾ മാത്രമായിരുന്നു.

ആർസിബി ആകെ ഉയർത്തിയ 182 റൺസ് പിന്തുടരുക കൊൽക്കത്തയെ സംബന്ധിച്ച് യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കിയില്ല. ഐപിഎൽ 2024 ലെ ടീമിന്റെ രണ്ടാം തോൽവിക്ക് ശേഷം മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ ആർസിബിയുടെ ബാറ്റിംഗ് യൂണിറ്റിലേക്ക് വിരൽ ചൂണ്ടി. നേരത്തെ, പവർപ്ലേ ഓവറുകളിൽ വേണ്ടത്ര റൺസ് നേടാത്തതിന് വിരാടിനെയും കാമറൂൺ ഗ്രീനിനെയും സുനിൽ ഗവാസ്‌കർ കുറ്റപ്പെടുത്തിയിരുന്നു.

ആർസിബിയുടെ തോൽവിയെക്കുറിച്ച് സഞ്ജയ് പറഞ്ഞത് ഇങ്ങനെയാണ് “ബാംഗ്ലൂരിൽ ആദ്യം ബാറ്റ് ചെയ്യുന്ന 182 റൺസ് നേടുന്നത്, പോക്കറ്റിൽ 20000 രൂപയുമായി ലൂയിസ് വിട്ടണിൽ ഷോപ്പിംഗിന് പോകുന്നതുപോലെയാണ്. അത് ഒരിക്കലും മതിയാകില്ല, ”അദ്ദേഹം എഴുതി. ലോകോത്തര ബ്രാൻഡായ ലൂയിസ് വിട്ടണിൽ ഷോപ്പിങ്ങിന് പോകണം എങ്കിൽ കൈനിറയെ പണം ആവശ്യമാണ്. എന്നും പറഞ്ഞത് പോലെയാണ് ബാംഗ്ലൂർ ട്രാക്കും, ഈ ഉദാഹരണം എന്തായാലും ആരാധകർക്ക് ഇഷ്ടപ്പെട്ടു.

തങ്ങളുടെ ഈ സീസണിളെയും ദയനീയ ബോളിംഗുമായി എങ്ങും എത്താൻ പോകില്ല എന്നാണ് അവരും പറയുന്നത്.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം