IPL 2024: 'ഞങ്ങള്‍ കഴിവിന്റെ പരമാവധി ശ്രമിച്ചു'; ഹാര്‍ദ്ദിക് ഗുജറാത്ത് വിടാനുള്ള കാരണം വെളിപ്പെടുത്തി നെഹ്‌റ

ഐപിഎല്‍ 17ാം സീസണിന് മുന്നോടിയായി ഗുജറാത്ത് ടൈറ്റന്‍സിന്റെ നായകനായിരുന്ന ഹാര്‍ദ്ദിക് പാണ്ഡ്യ ടീം വിട്ട് മുംബൈ ഇന്ത്യന്‍സിലേക്ക് ചേക്കറിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ടീം പരിശീലകന്‍ ആശിഷ് നെഹ്‌റ. തങ്ങളുടെ ടീം മാനേജ്മെന്റ് താരങ്ങള്‍ക്കൊപ്പമാണെന്നും അവര്‍ക്ക് ഇഷ്ടമുള്ളിടത്തേക്ക് പോകാനുള്ള അവസരമുണ്ടെന്നും നെഹ്‌റ പറഞ്ഞു.

‘ഹാര്‍ദിക് പാണ്ഡ്യ മുംബൈയിലേക്ക് തിരിച്ചുപോയത് വലിയ അത്ഭുതമായി കാണാനാവില്ല. കാരണം അവന്‍ ഏറെ നാളുകളായി ഈ ടീമിനായാണ് കളിച്ചത്. കാരണം അവന് മുംബൈയിലേക്ക് തിരിച്ചുപോകാന്‍ അതിയായ ആഗ്രഹമുണ്ടായിരുന്നു.

ഞങ്ങളുടെ ടീം മാനേജ്മെന്റ് താരങ്ങള്‍ക്കൊപ്പമാണ്. അവര്‍ക്ക് ഇഷ്ടമുള്ളിടത്തേക്ക് പോകാനുള്ള അവസരമുണ്ട്. അവന് എവിടെയാണോ സന്തോഷം ലഭിക്കുന്നത് അങ്ങോട്ടാണ് പോയിരിക്കുന്നത്.

ഹാര്‍ദിക്കിനെപ്പോലൊരു താരത്തിന് പകരക്കാരനെ കണ്ടെത്തുകയെന്നത് വളരെ പ്രയാസമാണ്. എന്നാല്‍ ഞങ്ങള്‍ കഴിവിന്റെ പരമാവധി ശ്രമിച്ചു- ആശിഷ് നെഹ്റ പറഞ്ഞു.

Latest Stories

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്