IPL 2024: ഈ ബാറ്റിംഗ് യാഥാര്‍ത്ഥ്യമല്ല, അവര്‍ക്ക് ഈ പ്രഹരശേഷി എവിടുന്ന് ലഭിച്ചു?; ചോദ്യവുമായി കെഎല്‍ രാഹുല്‍

ഐപിഎലില്‍ സണ്‍റൈസേഴ്‌സിനെതിരായ കൂറ്റന്‍ തോല്‍വിയില്‍ ഞെട്ടി ലഖ്‌നൗ നായകന്‍ കെഎല്‍ രാഹുല്‍. ഇത്തരം ബാറ്റിംഗ് യാഥാര്‍ത്ഥ്യമല്ലെന്നും ഇതിന് അപമാരമായ പ്രഹരശേഷി വേണമെന്നും രാഹുല്‍ മത്സരശേഷം പറഞ്ഞു.

എന്ത് പറയണമെന്ന് എനിക്ക് അറിയില്ല. ഇതുപോലുള്ള ബാറ്റിംഗ് ടി വിയില്‍ മാത്രമെ കണ്ടിട്ടുള്ളു. ഇത്തരം ബാറ്റിംഗ് യാഥാര്‍ത്ഥ്യത്തില്‍ നിന്ന് ഏറെ വ്യത്യാസമുണ്ട്. എല്ലാ പന്തുകളും ബാറ്റിന്റെ മിഡിലിലേക്ക് പോകുന്നു. സണ്‍റൈസേഴ്‌സ് ബാറ്റര്‍മാര്‍ക്ക് ഇത്തരം പ്രഹരശേഷി എവിടുന്ന് ലഭിച്ചു?- രാഹുല്‍ ചോദിച്ചു.

ആദ്യം ബാറ്റ് ചെയ്യാനുള്ള രാഹുലിന്റെ തീരുമാനം ചോദ്യം ചെയ്യപ്പെട്ടിരുന്നു. ടോസ് തീരുമാനത്തോട് പ്രതികരിച്ച രാഹുല്‍ തന്റെ തീരുമാനത്തെ പിന്തുണച്ചെങ്കിലും 50 റണ്‍സിന്റെ കുറവുണ്ടെന്ന് സമ്മതിച്ചു.

ലഖ്‌നൗ 40 മുതല്‍ 50 റണ്‍സ് വരെ കുറവാണ് നേടിയത്. പവര്‍പ്ലേയില്‍ തന്നെ വിക്കറ്റുകള്‍ നഷ്ടമായി. ആയുഷ് ബദോനിയും നിക്കോളാസ് പുരാനും നന്നായി ബാറ്റ് ചെയ്തു. അതുകൊണ്ട് സ്‌കോര്‍ 165ലെത്തി. പക്ഷേ 240 റണ്‍സ് അടിച്ചിരുന്നെങ്കിലും തങ്ങള്‍ മത്സരം പരാജയപ്പെടുമായിരുന്നു- രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി