IPL 2024: അന്ന് തിലക് ഇന്ന് രോഹിത്, തോല്‍വിയില്‍ പതിവ് ശൈലി തുടര്‍ന്ന് ഹാര്‍ദ്ദിക്; വിമര്‍ശനം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍) സീസണിലെ ഏഴാം തോല്‍വി അടയാളപ്പെടുത്തിയിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ്. ഈ തോല്‍വിയോടെ കണക്കുകളില്‍ അത്ഭുതം സംഭവിച്ചില്ലെങ്കില്‍ കിരീട പോരാട്ടത്തില്‍നിന്ന് എംഐ പുറത്തായേക്കും. 10 മത്സരങ്ങളില്‍ നിന്ന് ആറ് പോയിന്റ് മാത്രമുള്ള ഹാര്‍ദിക് പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള ടീം നിലവില്‍ പട്ടികയില്‍ 9-ാം സ്ഥാനത്താണ്.

ഓരോ തോല്‍വിക്ക് ശേഷവും ഹാര്‍ദിക് പാണ്ഡ്യ തങ്ങളുടെ തോല്‍വിക്ക് മറ്റ് കളിക്കാരെ കുറ്റപ്പെടുത്തുന്നത് കാണാം. കഴിഞ്ഞ മത്സരത്തില്‍, തിലക് വര്‍മ്മയുടെ ക്രിക്കറ്റ് അറിവില്ലായ്മയെ അദ്ദേഹം കുറ്റപ്പെടുത്തി. ഏറ്റവും പുതിയ തോല്‍വിയില്‍ പാണ്ഡ്യ രോഹിത് ശര്‍മ്മയെ കുറ്റപ്പെടുത്തുന്നത് കാണാനായി.

മത്സരശേഷം സംസാരിക്കവെയാണ് രോഹിത്തിനെ പരോക്ഷമായി ഹാര്‍ദിക് വിമര്‍ശിച്ചത്. നേരത്തെ വിക്കറ്റുകള്‍ വീണതാണ് മുംബൈ ഇന്ത്യന്‍സിന്റെ തോല്‍വിക്ക് കാരണമെന്ന് ഹാര്‍ദ്ദിക് പറഞ്ഞു. രോഹിത് ശര്‍മ്മയുടെ പേര് എടുത്ത് പറയാതെയായിരുന്നു ഹാര്‍ദ്ദിക്കിന്റെ പരോഷ വിമര്‍ശനം.

തുടക്കത്തിലേ വിക്കറ്റുകള്‍ നഷ്ടമായാല്‍ തിരിച്ചുവരവ് പ്രയാസമാണ്. അടിക്കാന്‍ ലഭിക്കുന്ന പന്തുകളെ അടിക്കണം. എന്നാല്‍ അത്തരം പന്തുകളിലാണ് പലരും വിക്കറ്റ് നഷ്ടപ്പെടുത്തിയത്. ഇതുവരെ വളരെ മോശം സീസണായാണ് മുന്നോട്ട് പോകുന്നത്. അവസരത്തിനൊത്ത് ഉയരേണ്ടതായുണ്ട്- ഹാര്‍ദിക് പറഞ്ഞത്.

ലഖ്‌നൗവിനെതിരെ നാല് വിക്കറ്റിന്റെ തോല്‍വിയാണ് മുംബൈ വഴങ്ങിയത്. മത്സരത്തില്‍ 5 ബോള്‍ നേരിട്ട് നാല് റണ്‍സ് മാത്രമാണ് രോഹിത്തിന് നേടാനായത്. ഹാര്‍ദ്ദിക് ആകട്ടെ നേരിട്ട ആദ്യ ബോളില്‍ തന്നെ പുറത്തായിരുന്നു.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ