IPL 2024: ബ്യൂട്ടി ഓഫ് അഡ്വഞ്ചര്‍ കൊണ്ട് ഒരു ഇരുപത്തിയഞ്ചുകാരന്‍ സൂര്യകുമാര്‍ യാദവിനെ അപ്രസക്തനാക്കിയ രാത്രി

സ്‌കൂപ്പും, റാമ്പും, സ്വിച്ച് ഹിറ്റും, റിവേഴ്സ് സ്വീപ്പുമൊക്കെ അടങ്ങുന്ന അണ്‍-ഓര്‍ത്തോടൊക്‌സ് ഷോട്ടുകള്‍ കളിക്കുന്ന ബാറ്റര്‍മാരിലേക്ക് നമ്മള്‍ പെട്ടന്ന് ആകര്‍ഷിക്കപ്പെട്ടുപോകുന്നത്, അവരില്‍ ഒരു സാഹസികതയുടെ എലമെന്റ് ഉള്ളതുകൊണ്ടാണ്. സൂര്യകുമാര്‍ യാദവ് ഫോമിലേക്ക് ഉയരുന്ന ഒരു ടി ട്വന്റി മാച്ചില്‍ മറ്റെന്ത് കാഴ്ചയും അപ്രസ്‌കതമാകുന്നത് ഈ ബ്യൂട്ടി ഓഫ് അഡ്വവെന്ച്ചര്‍ കാരണമാണ്.
എന്നാല്‍ ഇതേ ബ്യൂട്ടി ഓഫ് അഡ്വഞ്ചര്‍ കൊണ്ട് ഒരു ഇരുപത്തിയഞ്ചുകാരന്‍, സൂര്യകുമാര്‍ യാദവിനെ അപ്രസ്‌കതനാക്കിയ രാത്രിയാണ് കടന്ന് പോയത്.

പഞ്ചാബ്, 77/6 എന്ന പ്രതീക്ഷകള്‍ നഷ്ടപ്പെട്ട അവസ്ഥയില്‍ നില്‍ക്കുമ്പോഴാണ് അയാള്‍ ക്രീസില്‍ എത്തുന്നത്. മുന്‍ മത്സരങ്ങളില്‍ കളിച്ചത് പോലെ 15 പന്തില്‍ മുപ്പത്തുകള്‍ സ്‌കോര്‍ ചെയ്യുന്ന ഒരു ബ്രിസ്‌ക് കാമിയോയ്ക്കപ്പുറം അയാളില്‍ നിന്ന് വലിയ പ്രതീക്ഷകളുമില്ല.

എന്നാല്‍ പ്രതീക്ഷകളെ പോലും ആശ്ചര്യപ്പെടുത്തുന്ന ചിലതാണ് പിന്നീട് സംഭവിച്ചത്. ആകാശ് മദ്വലിനെ ഡിപ് ഫൈന്‍ ലെഗിന് മുകളിലൂടെ പറത്തിക്കൊണ്ട് തുടങ്ങുന്ന അയാള്‍, സൂര്യകുമാര്‍ യാദാവിന്റെ ഫേവറേറ്റ് ഹിറ്റിങ് ഏരിയകളെയെല്ലാം അനായാസം എക്‌സ്‌പ്ലോര്‍ ചെയ്യുകയായിരുന്നു.
റോമാറിയോ ഷെപ്പെഡിനെതിരെയും, ഹാര്‍ദിക് പാണ്ട്യക്കെതിരെയും ബിഹൈന്റ് ദ സ്‌ക്വയറിലേക്ക് എക്‌സിക്യൂട്ട് ചെയ്ത ആ ഹെലികോപ്റ്റര്‍ ഹാഫ് പുള്ളുകളുടെ രോമഹര്‍ഷങ്ങളൊടുങ്ങും മുന്‍പേ, സാക്ഷാല്‍ ജസ്പ്രിത് ബുമ്രയുടെ യോര്‍ക്കര്‍ ശ്രമത്തിനെ ഡീപ് സ്‌ക്വയര്‍ ലെഗ്ഗിന് മുകളിലൂടെ സ്വീപ്പ് ചെയ്ത് നമ്മുടെ ഹൃദ്യയ സ്പന്ദനങ്ങളെ ദ്രുതഗതിയിലാക്കുകയാണ് അയാള്‍.

മദ്വലിനെ ലോങ്ങ് ഓഫിനു മുകളിലൂടെ പറത്തിക്കൊണ്ട്, ഓഫ് സൈഡും ഈസോടെ അസ്സസ് ചെയ്യുന്ന അയാള്‍, തൊട്ടടുത്ത നിമിഷം, അതേ മദ്വലിനെ തേര്‍ഡ് മാന് മുകളിലൂടെ റിവേഴ്സ് സ്‌കൂപ് ചെയ്ത് സാഹസികതയുടെ മുനമ്പുകളേറുകയാണ്. എപ്പഴോ ജീവന്‍ നഷ്ടപ്പെട്ടുപോയൊരു മല്‍സരത്തിനെ, എഡ്ജ് ഓഫ് ദി സീറ്റ് ത്രില്ലറാക്കിമാറ്റി വിജയത്തിനടുത്തു വീണുപോകുമ്പോഴും, അയാള്‍ നമ്മുടെ ഹൃദയങ്ങളെ കീഴ്‌പ്പെടുത്തുകയാണ്.

ചന്ദ്രകാന്ത് പണ്ഡിറ്റ് എന്ന ഡോമസ്റ്റിക്ക് കോച്ചിംഗ് ജയന്റിന്റെ അപ്രീതിയ്ക്ക് പാത്രമായി അവസരങ്ങള്‍ നഷ്ടപെട്ട് ഡിപ്രഷനിലേക്ക് വീണുപോയ ഇന്നലകളില്‍ നിന്നും ഉയര്‍ത്തെഴുന്നേറ്റ്, ടാലെന്റും, ഹാര്‍ഡ് വര്‍ക്കും, ഡെഡിക്കേഷനും കൊണ്ട് സ്വന്തം ഐഡന്റിറ്റി ക്രിക്കറ്റ് പ്രേമികളുടെ മനസ്സില്‍ സ്റ്റാമ്പ് ചെയ്യുകയാണ് അയാള്‍.

അഷുതോഷ് ശര്‍മ്മ…. കീപ്പ് ആന്‍ ഐ ഓണ്‍ ഹിം… നിങ്ങളുടെ പ്രീയപ്പെട്ട IPL ഫ്രാഞ്ചൈസുകള്‍ക്ക്, നിദ്രാവിഹീന രാവുകള്‍ സമ്മാനിക്കുവാന്‍ തക്ക ഫയര്‍ പവര്‍ അയാളുടെ പേശികള്‍ക്ക് ആവോളമുണ്ട്.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

ചാത്തൻപാറ വെള്ളച്ചാട്ടത്തിൽ ഇറങ്ങുന്നതിനിടെ അപകടം; 200 അടി താഴ്ചയുള്ള കൊക്കയിൽ വീണ് വിനോദസഞ്ചാരിക്ക് ദാരുണാന്ത്യം

ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ട്; രണ്ട് ജില്ലകളിലും മൂന്ന് താലൂക്കുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ഇലോണ്‍ മസ്‌കിന്റെ കമ്പനികള്‍ അഭിവൃദ്ധിപ്പെടേണ്ടത് യുഎസിന്റെ ആവശ്യം; സബ്സിഡികള്‍ നിര്‍ത്തലാക്കുമെന്ന റിപ്പോര്‍ട്ടുകളില്‍ പ്രതികരിച്ച് ട്രംപ്

കേരളത്തിലെ അഞ്ച് സര്‍വകലാശാല വിസിമാര്‍ ആര്‍എസ്എസിന്റെ വിദ്യാഭ്യാസ സമ്മേളനത്തില്‍; വിവരങ്ങള്‍ പുറത്തുവിട്ട് സംഘാടകര്‍

സ്‌കൂള്‍ സമയമാറ്റം സംബന്ധിച്ച് ചര്‍ച്ചയ്ക്ക് തയ്യാറായി സംസ്ഥാന സര്‍ക്കാര്‍; നടപടി മതസംഘടനകളുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന്

IND vs ENG: പോരാടി വീണ് പന്ത്, ഇന്ത്യ ഒന്നാം ഇന്നിം​ഗ്സിൽ ഓൾഔട്ട്

എയര്‍ ഇന്ത്യ പൈലറ്റുമാര്‍ കൂട്ടത്തോടെ അവധിയില്‍ പ്രവേശിച്ചു; അവധി അഹമ്മദാബാദ് വിമാന ദുരന്തത്തിന് പിന്നാലെയെന്ന് വ്യോമയാന മന്ത്രി

IND VS ENG: 'ആ പരിക്കിന് കാരണക്കാരൻ അവൻ തന്നെ'; പന്തിനെ രൂക്ഷമായി വിമർശിച്ച് ഇം​ഗ്ലീഷ് താരം

എന്ത് മനുഷ്യനാണ്, ഇയാൾക്കുമില്ലേ പങ്കാളിയെന്ന് ‍ഞാൻ ഓർത്തു, ഇന്റിമേറ്റ് സീൻ ചെയ്യേണ്ടി വന്നതിനെ കുറിച്ച് നടി വിദ്യ ബാലൻ

ഫേസ്ബുക്കിലൂടെ വിഎസ് അച്യുതാനന്ദനെ അധിക്ഷേപിച്ചു; നടൻ വിനായകനെതിരെ ഡിജിപിക്ക് പരാതി, നടപടി വേണമെന്നാവശ്യം