ഐപിഎല്‍ 2024: ആ സിഎസ്‌കെ താരത്തിന് ചില മത്സരങ്ങള്‍ നഷ്ടമാകും; പ്രവചിച്ച് ക്രിസ് ഗെയ്ല്‍

2024 ഐപിഎല്ലില്‍ എംഎസ് ധോണി എല്ലാ മത്സരങ്ങളും കളിക്കില്ലെന്ന് പ്രവചിച്ച് വിന്‍ഡീസ് ഇതിഹാസ ബാറ്റര്‍ ക്രിസ് ഗെയ്ല്‍. ടൂര്‍ണമെന്റിന്റെ മധ്യത്തില്‍ ധോണി വിശ്രമിക്കുമെന്ന് താരം പറഞ്ഞു. അതുകൊണ്ടാണ് സീസണ്‍ ആരംഭിക്കുന്നതിന് മുമ്പ് അദ്ദേഹം ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ക്യാപ്റ്റന്‍സി റുതുരാജ് ഗെയ്ക്വാദിന് കൈമാറിയതെന്നും ഗെയ്ല്‍ പറഞ്ഞു.

ധോനി ഈ സീസണില്‍ കുറച്ച് മത്സരങ്ങളില്‍ പുറത്തിരുന്നേക്കാം, പക്ഷേ അദ്ദേഹം ഫിറ്റാണെന്ന് തോന്നുന്നു. പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നും ജിയോ സിനിമയില്‍ ഗെയ്ല്‍ പറഞ്ഞു.

2023-ല്‍ ധോണിയ്ക്ക് കാല്‍മുട്ടിന് പരിക്കേറ്റിരുന്നു. തുടര്‍ന്ന് താരം ശസ്ത്രക്രിയയ്ക്ക് വിധേയനായി. കഴിഞ്ഞ വര്‍ഷം വിരമിക്കുമെന്ന ഊഹാപോഹങ്ങള്‍ ഉണ്ടായിരുന്നിട്ടും, അഞ്ച് തവണ ഐപിഎല്‍ ജേതാവായ ക്യാപ്റ്റന്‍ 17-ാം സീസണില്‍ ടീമിനായി തിരിച്ചെത്തി.

ഫ്രാഞ്ചൈസിയുടെ ഭാവി ദിശയുടെ ചുമതല അദ്ദേഹം ഗെയ്ക്വാദിനെ ഏല്‍പ്പിച്ചു. ഒരു ബുദ്ധിമുട്ടും നേരിടാതെ വിക്കറ്റിന് പിന്നില്‍ അനായാസമായി നീങ്ങിയ ധോണിയുടെ ഫിറ്റ്നസ് സംബന്ധിച്ച സംശയങ്ങള്‍ കഴിഞ്ഞ വെള്ളിയാഴ്ച ഇല്ലാതാക്കി.

ഐപിഎല്‍ 2024-ന്റെ ഉദ്ഘാടന മത്സരത്തില്‍ ആര്‍സിബിയുടെ ഇന്നിംഗ്സിന്റെ അവസാന പന്തില്‍ അനൂജ് റാവത്തിനെ റണ്ണൗട്ടാക്കിയ നിമിഷം അദ്ദേഹത്തിന്റെ പഴയ മികവ് വിളിച്ചോതുന്നതായിരുന്നു.

Latest Stories

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി