IPL 2024: ധോണിയുടെ പ്രഖ്യാപനത്തില്‍ ഞെട്ടി ടീമംഗങ്ങള്‍, ഡ്രസ്സിംഗ് റൂമില്‍ സംഭവിച്ചത് വെളിപ്പെടുത്തി ഫ്‌ളെമിംഗ്

ചെന്നൈ സൂപ്പര്‍ കിംഗ്സ് കളിക്കാര്‍ക്കും ആരാധകര്‍ക്കും ഏറെ ഞെട്ടലുണ്ടാക്കിയ തീരുമാനമായിരുന്നു എംഎസ് ധോണി ടീമിന്റെ നായകസ്ഥാനം ഒഴിയുന്നു എന്നുള്ളത്. 2024 സീസണിന് തൊട്ടുമുമ്പാണ് പ്രഖ്യാപനം വന്നത്. ഇത് ലീഗിലെ അദ്ദേഹത്തിന്റെ അവസാന സീസണായിരിക്കും. ധോണി നായകസ്ഥാനത്തുനിന്ന് പടിയിറങ്ങുന്നെന്ന തീരുമാനം അറിയിച്ചപ്പോള്‍ ഡ്രസ്സിംഗ് റൂം മുഴുവന്‍ വികാരനിര്‍ഭരമായിരുന്നെന്ന് വെളിപ്പെടുത്തിയുിരിക്കുകയാണ് ടീം ഹെഡ് കോച്ച് സ്റ്റീഫന്‍ ഫ്‌ളെമിംഗ്.

ധോണി ഈ വാര്‍ത്ത പുറത്ത് വിട്ടപ്പോള്‍ ഡ്രസ്സിംഗ് റൂം മുഴുവന്‍ വികാരനിര്‍ഭരമായിരുന്നു. ഡ്രസ്സിംഗ് റൂമില്‍ വരണ്ടുണങ്ങിയ ഒരു കണ്ണ് പോലും ഉണ്ടായിരുന്നില്ല. എല്ലാരും ഞെട്ടി, എല്ലാ കണ്ണുകളും നിരഞ്ഞിരുന്നു- ഫ്‌ളെമിംഗ് പറഞ്ഞു.

ഇത്തവണ ഐപിഎലിന് മുമ്പ് ക്യാപ്റ്റന്‍സി റുതുരാജ് ഗായക്വാഡിന് നല്‍കുമ്പോള്‍ നേരത്തേതിലും മികച്ച തയ്യാറെടുപ്പുകള്‍ ഫ്രാഞ്ചൈസി നടത്തിയിട്ടുണ്ടെന്ന് ഫ്‌ലെമിംഗ് പറഞ്ഞു. ധോണിയ്ക്ക് ശേഷമുള്ള കാലത്തെ എങ്ങനെ നോക്കിക്കാണമെന്ന് അന്ന് നമുക്ക് കൂറേ അധികം കാര്യങ്ങള്‍ പഠിക്കുവാന്‍ അവസരം ലഭിച്ചുവെന്നും ഫ്‌ളെമിംഗ് കൂട്ടിചേര്‍ത്തു.

രണ്ട് വര്‍ഷം മുമ്പ് എംഎസ് ധോണിയില്‍ നിന്ന് ക്യാപ്റ്റന്‍സി രവീന്ദ്ര ജഡേജയ്ക്ക് നല്‍കിയെങ്കിലും പിന്നീട് എട്ട് മത്സരങ്ങള്‍ക്ക് ശേഷം ധോണിയിക്ക് തന്നെ ക്യാപ്റ്റന്‍സി തിരികെ നല്‍കുന്നതാണ് കണ്ടത്. എന്നാല്‍ ഇത്തവണ അത്തരത്തിലൊന്ന് സംഭവിക്കില്ലെന്ന ഉറപ്പാണ് പരിശീലകന്റെ വാക്കുകളില്‍നിന്ന് വ്യക്തമാകുന്നത്.

Latest Stories

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്