IPL 2024: 'ബോളര്‍മാരെ ആരെങ്കിലും രക്ഷിക്കൂ.. പ്ലീസ്': കൊല്‍ക്കത്തയ്ക്കെതിരായ പഞ്ചാബിന്റെ റെക്കോഡ് റണ്‍ചേസില്‍ അശ്വിന്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2024 ല്‍ ബാറ്റര്‍മാര്‍ ബോളര്‍മാരെ കശാപ്പു ചെയ്യുന്ന കാഴ്ചയാണ് കാണാനാകുന്നത്. 17-ാം സീസണ്‍ പൂര്‍ത്തിയാകുമ്പോഴേക്കും ക്രൂരമായ ഹിറ്റിംഗ് ചിലരുടെ കരിയര്‍ തന്നെ അവസാനിപ്പിക്കും. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ പഞ്ചാബ് കിംഗ്‌സ് 262 റണ്‍സിന്റെ ലോക റെക്കോര്‍ഡ് ചേസ് പൂര്‍ത്തിയാക്കി. ദക്ഷിണാഫ്രിക്കയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ടി20 മത്സരത്തിനിടെ നേടിയ 259 റണ്‍സിന്റെ ചേസിംഗായിരുന്നു മുന്‍ റെക്കോര്‍ഡ്.

രാജസ്ഥാന്‍ റോയല്‍സിനായി കളിക്കുന്ന രവിചന്ദ്രന്‍ അശ്വിന്‍ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന കൂട്ടക്കൊലയ്ക്ക് ശേഷം ബോളര്‍മാര്‍ക്കായി സഹായം അഭ്യര്‍ത്ഥിച്ചു. ബോളര്‍മാരോട് സഹതാപം തോന്നിയ അശ്വിന്‍ ‘ബോളര്‍മാരെ ആരെങ്കിലുംരക്ഷിക്കൂ.. പ്ലീസ്’ അദ്ദേഹം എക്‌സില്‍ കുറിച്ചു.

20 ഓവറില്‍ 261/6 എന്ന സ്‌കോറായതോടെ കൊല്‍ക്കത്തയുടെ മുഴുവന്‍ ക്യാമ്പിനും വിജയം ഉറപ്പായിരുന്നു. കെകെആറിന്റെ ഓപ്പണര്‍മാരായ സുനില്‍ നരെയ്നും ഫില്‍ സാള്‍ട്ടും ചേര്‍ന്ന് 10.2 ഓവറില്‍ 138 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 37 പന്തില്‍ 6 ഫോറും സിക്സും സഹിതം 75 റണ്‍സാണ് സാള്‍ട്ട് നേടിയത്.

32 പന്തില്‍ 9 ഫോറും 4 സിക്സും സഹിതം 71 റണ്‍സാണ് നരെയ്ന് നേടിയത്. വെങ്കിടേഷ് അയ്യര്‍ (39), ശ്രേയസ് അയ്യര്‍ (28), ആന്ദ്രെ റസല്‍ (24) എന്നിവരും മികച്ച ഇന്നിങ്സുകള്‍ കളിച്ചു. പഞ്ചാബിനായി അര്‍ഷ്ദീപ് സിംഗ് രണ്ട് വിക്കറ്റ് വീഴ്ത്തി.

പഞ്ചാബ് ബാറ്റര്‍മാര്‍ ഇന്നിംഗ്‌സിന്റെ തുടക്കം മുതല്‍ വേട്ടയിലായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായ ജോണി ബെയര്‍‌സ്റ്റോ മികച്ച തിരിച്ചുവരവ് നടത്തി. 48 പന്തില്‍ 9 സിക്സറും 8 ഫോറും സഹിതം 108 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ഓപ്പണിംഗ് പങ്കാളിയായ പ്രഭ്സിമ്രാന്‍ സിംഗ് 20 പന്തില്‍ 54 റണ്‍സെടുത്തു. വെറും 6 ഓവറില്‍ 5 സിക്സും 4 ബൗണ്ടറിയും സഹിതം 93 റണ്‍സാണ് അദ്ദേഹം ഇംഗ്ലീഷ് ബാറ്റിംഗിനൊപ്പം ചേര്‍ത്തത്. 28 പന്തില്‍ 8 സിക്സും 2 ഫോറും സഹിതം 68 റണ്‍സെടുത്ത ശശാങ്ക് സിംഗാണ് വന്‍ നാശം വിതച്ചത്.

Latest Stories

സച്ചിൻ ദൈവമാണ്, വൈഭവ് ദൈവപുത്രനും; താരത്തെ വാനോളം പുകഴ്ത്തി കെ ശ്രീകാന്ത്

പരിക്കിനെ തോൽപ്പിച്ച് വിരാട് കോഹ്‌ലി തിരികെ ക്രിക്കറ്റ് പിച്ചിലേക്ക്; റിപ്പോർട്ടുകൾ പുറത്ത്

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ