IPL 2024: മുംബൈയും ഗുജറാത്തുമല്ല, സാറയുടെ ഇഷ്ട ഐപിഎല്‍ ടീം ഇതാണ്

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകള്‍ സാറയുടെ ഇഷ്ട ഐപിഎല്‍ ടീം ഏതാണ് എന്ന് ചോദിക്കുമ്പോള്‍ മുംബൈ ഇന്ത്യന്‍സ് അല്ലെങ്കില്‍ ഗുജറാത്ത് ടൈറ്റന്‍സ് എന്നീ രണ്ട് ടീമുകളാകും ആരാധകരുടെ മനസില്‍ വരുക. കാരണം, പിതാവ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പരിശീലക സംഘത്തിന്റെ ഭാഗമായതും അനിയന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ കളിക്കുകയും ചെയ്യുന്ന ടീമാണ് മുംബൈ ഇന്ത്യന്‍സ്. അതേ സമയം സാറയോടൊപ്പം പ്രണയ ഗോസിപ്പ് കോളത്തിലെത്തുന്ന ശുഭ്മാന്‍ ഗില്‍ നയിക്കുന്ന ടീമാണ് ഗുജറാത്ത് ടൈറ്റന്‍സ്.

എന്നാല്‍ സാറയുടെ ഇഷ്ട ഐപിഎല്‍ ടീം ഇതുരണ്ടുമല്ല. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരാണ് സാറയുടെ ഇഷ്ട ടീം. ഐപിഎല്‍ 2023നിടെയാണ് സാറ ഇക്കാര്യം പങ്കുവെച്ചത്. സാറ തന്റെ ഇഷ്ട ടീമിനെ കൃത്യമായി പറഞ്ഞിട്ടില്ലെങ്കിലും സാറയുടെ പഴയ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ നിന്നാണ് ആര്‍സിബിയാണ് സാറയുടെ പ്രിയപ്പെട്ട ടീമെന്ന അനുമാനത്തിലേക്കെത്തിയിരിക്കുന്നത്.

നോട്ടെഴുതുന്നതിനിടെ ആര്‍ബിസി എന്ന് എഴുതുന്നതിന് പകരം നോട്ട് ബുക്കില്‍ ആവര്‍ത്തിച്ച് ആര്‍സിബി എന്നാണ് എഴുതിയിരിക്കുന്നത്. ഇതിന്റെ ചിത്രം ഉള്‍പ്പെടെ സാറാ ടെണ്ടുല്‍ക്കര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഇതോടെയാണ് ആര്‍സിബിയാണ് സാറയുടെ ഇഷ്ട ടീമെന്ന സംസാരം തുടങ്ങിയത്.

ഐപിഎലില്‍ ഇതുവരെ ഒരു കിരീടം പോലും നേടാന്‍ കഴിയാത്ത ടീമാണ് ആര്‍സിബി. എന്നാല്‍ വലിയ ആരാധക സംഘമാണ് ഫ്രാഞ്ചൈസിയ്ക്കുള്ളത്. എന്നാല്‍ ആര്‍സിബിയുടെ മത്സരങ്ങള്‍ കാണാന്‍ സാറാ എത്തിയിട്ടേയില്ല. അതേ സമയം മുംബൈ ഇന്ത്യന്‍സിനെ പ്രോത്സാഹിപ്പിക്കാന്‍ പല തവണ സാറയെത്തിയിട്ടുണ്ട്.

Latest Stories

'മധുര-എണ്ണ പലഹാരങ്ങൾ ആരോഗ്യത്തിന് ഹാനികരം'; പുകയില ഉൽപ്പന്നങ്ങൾക്ക് സമാനമായി മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കും

IND vs ENG: "സാചര്യങ്ങൾ അനുകൂലം, ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യക്ക് 3-2 ന് നേടാനാകും, അൽപ്പം ഭാഗ്യം മാത്രമേ ആവശ്യമുള്ളൂ"

പവൻ കല്യാണിനായി ആ ത്യാ​ഗം ചെയ്ത് ബാലയ്യ, ആരാധകർക്ക് നൽകിയ ഉറപ്പ് പാലിക്കാനാവാതെ സൂപ്പർതാരം

'മിഷൻ സക്സസ്'; പതിനെട്ട് ദിവസത്തെ ദൗത്യം പൂർത്തിയാക്കി ശുഭാംശു ശുക്ലയും സംഘവും തിരിച്ചെത്തി, ആക്സിയം 4 ഡ്രാഗണ്‍ പേടകം സുരക്ഷിതമായി ഭൂമിയിലിറങ്ങി

IND vs ENG: : ആൻഡേഴ്‌സൺ-ടെണ്ടുൽക്കർ ട്രോഫിയുടെ ശേഷിക്കുന്ന മത്സരങ്ങളിൽ നിന്ന് ഇം​ഗ്ലീഷ് സൂപ്പർ താരം പുറത്ത്

ഷൂട്ടിങ്ങിനിടെ സ്റ്റണ്ട്മാൻ മരിച്ച സംഭവം; സംവിധായകൻ പാ രഞ്ജിത്ത് ഉൾ‌പ്പെടെ നാല് പേർക്കെതിരെ കേസെടുത്ത് പൊലീസ്

IND vs ENG: “ബുംറ ഭായിയും ജഡ്ഡു ഭായിയും ബാറ്റ് ചെയ്തപ്പോൾ അവരുടെ മേൽ സമ്മർദ്ദം വരുന്നത് ഞങ്ങൾക്ക് കാണാൻ കഴിഞ്ഞു”; അവസാന നിമിഷം വരെ ജയിക്കാനുള്ള സാധ്യത ഉണ്ടായിരുന്നെന്ന് ഗിൽ

ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന് ‘കോമ്രേഡ് പിണറായി വിജയൻ’ എന്ന ഇ-മെയിലിൽ നിന്ന് വ്യാജ ബോംബ് ഭീഷണി; അന്വേഷണം ആരംഭിച്ച് പൊലീസ്

IND vs ENG: “നിങ്ങളുടെ വിക്കറ്റിന് വില കൽപ്പിക്കണമെന്ന് ആ രണ്ട് കളിക്കാർ കാണിച്ചുതന്നു”: യുവ ഇന്ത്യൻ ബാറ്റർമാർ അവരെ കണ്ടു പഠിക്കണമെന്ന് ഇതിഹാസം

നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവച്ചു; സ്ഥിരീകരിച്ച് കേന്ദ്ര സർക്കാർ, അറിയിച്ചത് ആക്ഷൻ കൗൺസിൽ