ഐപിഎല്‍ 2024: കിരീട ജേതാക്കളെ പ്രവചിച്ച് പ്രവീണ്‍ കുമാര്‍, അത് സിഎസ്‌കെയോ മുംബൈയോ അല്ല

ഐപിഎല്ലിന്റെ 17ാമത് സീസണ്‍ അടുത്തയാഴ്ച ആരംഭിക്കാനിരിക്കെ വിജയികളെ പ്രവചിച്ച് ഇന്ത്യയുടെ മുന്‍ ഫാസ്റ്റ് ബോളര്‍ പ്രവീണ്‍ കുമാര്‍. ഇതു വരെ ഐപിഎല്ലില്‍ ചാമ്പ്യന്മാരാവാത്ത ആര്‍സിബിയാണ് ഇത്തവണ ജേതാക്കളാവുകയെന്നാണ് പ്രവീണിന്റെ പ്രവചനം.

ഇത്തവണ ആര്‍സിബി കിരീടമണിയും. എന്തുകൊണ്ടാണ് ആര്‍സിബിയെ ഞാന്‍ തിരഞ്ഞെടുത്തതെന്നു മാത്രം ചോദിക്കരുത്. അതു പിന്നീടൊരിക്കല്‍ പറയാം. ആര്‍സിബിയെ സംബന്ധിച്ച് ഇത്തവണ നല്ല കാര്യങ്ങളായിരിക്കും സംഭവിക്കുക. ഇപ്പോള്‍ വൈകുന്നേരമാണ്, സമയം ഏഴു മണിയോട് അടുക്കുന്നു. എന്റെ വായില്‍ നിന്നും ആര്‍സിബിയുടെ പേര് പെട്ടെന്നു വരികയും ചെയ്തു.

എന്തു സംഭവിക്കുമെന്നു നമുക്കു നോക്കാം. ഈ സീസണില്‍ ആര്‍സിബി കിരീടം നേടുമെന്നു എന്റെ വായില്‍ നിന്നും അവിചാരിതമായി വന്നു പോയതാണ്. ഞാന്‍ ഈ തരത്തില്‍ പറയുന്ന കാര്യങ്ങള്‍ ചിലപ്പോള്‍ സംഭവിക്കാറുമുണ്ട്- അദ്ദേഹം വ്യക്തമാക്കി.

2024 ഐപിഎല്‍ സീസണ്‍ മാര്‍ച്ച് 22 ന് ആരംഭിക്കും. നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലാണ് ഉദ്ഘാടന മത്സരം. എം ചിദംബരം സ്റ്റേഡിയമാണ് മത്സരത്തിന് വേദിയാകുന്നത്.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ