IPL 2024: ചെന്നൈയോ മുംബൈയോ അല്ല, ഐപിഎല്ലില്‍ ഏറ്റവും വിശ്വസ്തരായ ആരാധകരുള്ള ഫ്രാഞ്ചൈസിയെ തിരഞ്ഞെടുത്ത് ഇന്ത്യന്‍ താരങ്ങള്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2024-ല്‍ ആരാധകര്‍ സ്റ്റേഡിയങ്ങളില്‍ നിറയുകയാണ്. തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളെ കാണാനുള്ള ആവേശം കാണികളെ വന്‍തോതില്‍ വേദികളിലേക്ക് എത്തിക്കുന്നു. ഏറ്റവും കൂടുതല്‍ ആരാധകരുള്ള ക്രിക്കറ്റ് താരം എംഎസ് ധോണിയാണ്. താരം പോകുന്നിടത്തെല്ലാം വേദികള്‍ മഞ്ഞക്കടലായി മാറുകയാണ്.

ഒരിക്കല്‍ പോലും കിരീടം നേടിയില്ലെങ്കിലും ലീഗില്‍ മികച്ച പിന്തുണ ലഭിക്കുന്ന ടീമാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. 17-ാം സീസണില്‍ അവര്‍ ആറ് കളികള്‍ തോറ്റപ്പോള്‍ ഒരെണ്ണം മാത്രമാണ് ജയിച്ചത്. അപ്പോഴും എം ചിന്നസ്വാമി സ്റ്റേഡിയം നിറഞ്ഞു. ആര്‍സിബി അവരുടെ ആരാധകര്‍ക്ക് ഒരു വികാരമാണ്, അവസാന ശ്വാസം വരെ ഫ്രാഞ്ചൈസിയെ പിന്തുണയ്ക്കുന്നത് തുടരുമെന്ന് അവര്‍ വാഗ്ദാനം ചെയ്യുന്നു. ഇന്ത്യന്‍ മുന്‍ താരങ്ങളായ ഇര്‍ഫാന്‍ പത്താനും അമ്പാട്ടി റായിഡുവും ആര്‍സിബി ആരാധകരുടെ വിശ്വസ്തതയെ സല്യൂട്ട് ചെയ്തു.

റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ആരാധകര്‍ അത്ഭുതകരമാണ്. ഫ്രാഞ്ചൈസി ഇതുവരെ ട്രോഫി ഉയര്‍ത്തിയിട്ടില്ല. പക്ഷേ അവര്‍ കളിക്കാരെ പിന്തുണയ്ക്കുന്നത് തുടരുന്നു. അവര്‍ അവരുടെ കളിക്കാരെ ഉപേക്ഷിക്കുന്നില്ല. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഏറ്റവും വിശ്വസ്തരായ ആരാധകര്‍ ആര്‍സിബിക്കുണ്ടെന്ന് ഞാന്‍ കരുതുന്നു. ആരാധകര്‍ സ്റ്റേഡിയത്തില്‍ വന്ന് നിറയുന്നത് കാണാന്‍ നല്ല രസമാണ്- അമ്പാട്ടി റായിഡു പറഞ്ഞു.

എസ്ആര്‍എച്ചിനെതിരെ അവരുടെ ഫ്രാഞ്ചൈസി 288 റണ്‍സ് പിന്തുടരാന്‍ പോകുന്നില്ലെന്ന് അവര്‍ക്ക് അറിയാമായിരുന്നു, പക്ഷേ അവര്‍ അവരുടെ ടീമിന്റെ ബാറ്റിംഗ് ആസ്വദിച്ചു. തങ്ങളുടെ ടീം മത്സരത്തില്‍ നിന്ന് പുറത്തായത് അറിഞ്ഞിട്ടും ആരാധകര്‍ നൃത്തം ചെയ്യുകയായിരുന്നു. ഇത് ഈ വര്‍ഷമല്ല, ഇത് എല്ലാ സീസണുകളുടെയും കഥയാണ്. ടീമിനും താരങ്ങള്‍ക്കും പിന്നില്‍ ആരാധകര്‍ തടിച്ചുകൂടി. ഒരു ദിവസം ഐപിഎല്‍ ട്രോഫി നേടുമെന്ന പ്രതീക്ഷയോടെ അവര്‍ തങ്ങളുടെ കളിക്കാരെ വിശ്വസിക്കുന്നു- ഇര്‍ഫാന്‍ പറഞ്ഞു.

ബംഗളൂരു ആസ്ഥാനമായുള്ള ഫ്രാഞ്ചൈസി പോയിന്റ് പട്ടികയില്‍ പത്താം സ്ഥാനത്താണ്. കൂടാതെ പ്ലേ ഓഫ് മത്സരത്തില്‍ നിന്ന് ഏതാണ്ട് പുറത്തുമാണ്. കാരണം അവര്‍ക്ക് ഇനി വരുന്ന ഏഴ് ഗെയിമുകള്‍ ജയിക്കുക അസാധ്യമാണ്.

Latest Stories

മൗലികാവകാശങ്ങളെ മാനിക്കാത്ത ഭരണകൂടം വലിയ വിപത്തായി മാറും

വരുന്നു അതിതീവ്രമഴ! വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും ഓറഞ്ച് അലര്‍ട്ടും; അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ മുന്നറിയിപ്പ് ഇങ്ങനെ

മൊബൈല്‍ ഫോണില്‍ കാണാന്‍ പാടില്ലാത്തത് കണ്ടു;യുവതിയെ മര്‍ദ്ദിച്ചിരുന്നു, ആക്രമണം കാറിനുവേണ്ടി ആയിരുന്നില്ല; ഒടുവില്‍ കുറ്റസമ്മതം നടത്തി രാഹുല്‍

'സിഎഎ ഇല്ലാതാക്കാൻ ധൈര്യമുള്ള ആരെങ്കിലും ഈ നാട്ടിൽ ജനിച്ചിട്ടുണ്ടോ'; വെല്ലുവിളിച്ച് പ്രധാനമന്ത്രി

മോഹന്‍ലാല്‍ സിനിമയിലെ ഐറ്റം ഡാന്‍സിന് വിമര്‍ശനങ്ങള്‍ ഏറെ കേട്ടു, ആ ഒറ്റ കാരണം കൊണ്ടാണ് അതില്‍ അഭിനയിച്ചത്; വെളിപ്പെടുത്തി കാജല്‍

'തെക്ക് വടക്കു'മായി വിനായകനും സുരാജും; നൻപകലിന് ശേഷം വീണ്ടും എസ്. ഹരീഷ്; ക്യാരക്ടർ ടീസർ പുറത്ത്

കേന്ദ്ര സര്‍ക്കാരിന്റെ ധാര്‍ഷ്ട്യത്തിന് നിയമത്തിലൂടെ പ്രബീര്‍ പുര്‍ക്കയസ്ത തിരിച്ചടി നല്‍കി; മാധ്യമപ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം നല്‍കുന്ന വിധിയെന്ന് മന്ത്രി പി രാജീവ്

ചരിത്രത്തിന് തൊട്ടരികെ ഭുവനേശ്വർ കുമാർ, മറികടക്കാൻ ഒരുങ്ങുന്നത് ഐപിഎൽ ഇതിഹാസത്തെ; ഭുവിക്കായി കൈയടിച്ച് ക്രിക്കറ്റ് ലോകം

ഓവറാക്കി ചളമാക്കിയോ? 'ഗുരുവായൂര്‍ അമ്പലനടയില്‍' എങ്ങനെ? പ്രേക്ഷക പ്രതികരണം

അവരുടെ കഥകളെല്ലാം അവരുടെ തന്നെയാണ്, അത് സംസ്‌കാരവുമായി വേരൂന്നി നില്‍ക്കുന്നു; തെന്നിന്ത്യൻ സിനിമകളെ പ്രശംസിച്ച് മനോജ് ബാജ്പേയി