'വേറെ ഒരു ടീമിന് പോലും ഞങ്ങള്‍ ലക്ഷ്യത്തിന്റെ അത്ര അടുത്ത് എത്തിയത് പോലെ തിരിച്ചടിക്കാന്‍ ആവില്ല'; തോറ്റിട്ടും തളരാതെ ഹാര്‍ദ്ദിക്

ഹൈദരബാദിനെതിരായ തോല്‍വിക്ക് ശേഷം നടന്ന ഡ്രസിംഗ് റൂമിലെ സ്പീച്ചില്‍ മുംബൈ ക്യാപ്റ്റന്‍ ഹാര്‍ദിക് വളരെ മികച്ച രീതിയില്‍ തന്നെ തന്റെ നിലപാടുകള്‍ അവതരിപ്പിച്ചു.

‘ഏറ്റവും ശക്തരായ പോരാളികള്‍ക്ക് ആണ് ഏറ്റവും കഠിനമായ പരീക്ഷണങ്ങള്‍ നേരിടേണ്ടി വരുന്നത് എന്ന് ക്യാപ്റ്റന്‍ എടുത്തു പറഞ്ഞു. വേറെ ഒരു ടീമിന് പോലും നമ്മള്‍ ലക്ഷ്യത്തിന്റെ അത്ര അടുത്ത് എത്തിയത് പോലെ തിരിച്ചടിക്കാന്‍ ആവില്ല, അതാണ് നമ്മുടെ ശക്തി.

ബോളര്‍മാര്‍ എല്ലാവരും നന്നായി തന്നെ സാഹചര്യങ്ങളെ ഡീല്‍ ചെയ്തു, അത്ര ടഫ് സിറ്റുവേഷന്‍ ആയിട്ടു പോലും ആരും ബോള്‍ ചെയ്യണം എന്നുള്ള ഉത്തരവാദിത്വത്തില്‍ നിന്ന് പിന്‍തിരിഞ്ഞില്ല . എല്ലാവരും അവൈലബിള്‍ ആയിരുന്നു എന്ന് ഊന്നി പറഞ്ഞ് ക്യാപ്റ്റന്‍ തന്റെ ബോളര്‍മാരെ ബാക്ക് ചെയ്തു.

ഇനി എന്തൊക്കെ സംഭവിച്ചാലും അതിപ്പോള്‍ ജയം ആയാലും പരാജയമായാലും നാം എല്ലാവരും പരസ്പരം സഹായിച്ചു തന്നെ മുന്നോട്ട് പോകും. ഒരു ടീം ആയിട്ട് തന്നെ നാം എല്ലാത്തിനെയും നേരിടും എന്ന് ഉറക്കെ പ്രഖ്യാപിച്ച് ‘ നായകന്‍ തന്റെ സ്പീച്ച് അവസാനിപ്പിച്ചു.

നായകന്‍ ഹാര്‍ദിക് ഇപ്പോളും ഫുള്‍ കോണ്‍ഫിഡന്‍സില്‍ തന്നെ ആണ്, ആദ്യ രണ്ട് മാച്ചിലും തോല്‍വി ഏറ്റുവാങ്ങിയിട്ടും ആ മുഖത്തു നിരാശയുടെ ഒരു നിഴല്‍ പോലുമില്ല. പക്ഷേ ഈ പറഞ്ഞ കാര്യങ്ങള്‍ എങ്ങനെ ടീമില്‍ ഇമ്പാക്ട് ഉണ്ടാക്കും എന്ന് കണ്ട് തന്നെ അറിയണം. ഒരേ മനസോടെ ഒരേ ലക്ഷ്യത്തിലേക്ക് ദൈവത്തിന്റെ പോരാളികള്‍ പോരാടി ഉയര്‍ത്തെഴുന്നെറ്റു വന്ന ഒരു കഴിഞ്ഞ കാലം ഉണ്ടായിരുന്നു.ആ കഴിഞ്ഞ കാലത്തിലേക്ക് ഈ നായകന്റെ കീഴില്‍ ഈ ടീം വരുമോ എന്ന് കണ്ട് തന്നെ അറിയണം.

എഴുത്ത്: ജോ മാത്യു 

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ