ഐപിഎല്‍ 2024: സിഎസ്‌കെയില്‍ ധോണിയ്ക്ക് പുതിയ റോള്‍; വെളിപ്പെടുത്തി ടീം സിഇഒ

ഐപിഎലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ നായകസ്ഥാനം എംഎസ് ധോണി ഒഴിഞ്ഞത് ആരാധകര്‍ക്ക തികച്ചും അപ്രതീക്ഷിതമായ വാര്‍ത്തയായിരുന്നു. ടൂര്‍ണമെന്റിന്റെ 17ാം സീസണ്‍ ആരംഭിക്കാന്‍ ഒരു മാത്രം ബാക്കി നില്‍ക്കെയാണ് ആരാധകരെ ഞെട്ടിച്ച് ഈ വാര്‍ത്ത പുറത്തുവന്നത്. യുവതാരവും ടീമിന്റെ ഓപ്പണറുമായ ഋതുരാജ് ഗെയ്ക്വാദാണ് ചെന്നൈയുടെ പുതിയ നായകന്‍. ഇപ്പോഴിതാ ധോണിയുടെ സിഎസ്‌കെയിലെ പുതിയ റോളിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് സിഎസ്‌കെ സിഇഒ കാശി വിശ്വനാഥന്‍.

എംഎസ് ധോണിയും പരിശീലകന്‍ സ്റ്റീഫന്‍ ഫ്ളമിംഗും ഋതുരാജ് ഗെയ്ക്‌വാദും തമ്മില്‍ സംസാരിച്ചിരുന്നു. ധോണി നായകസ്ഥാനം ഒഴിയുന്ന വിവരം ക്യാപ്റ്റന്റെ മീറ്റിംഗിലാണ് ഞാന്‍ അറിയുന്നത്. ഇക്കാര്യങ്ങള്‍ ഞങ്ങള്‍ അവര്‍ക്ക് വിട്ടിരിക്കുന്നതാണ്. അനാവശ്യമായി ഇക്കാര്യത്തില്‍ ഇടപെടാറില്ല. ഇത്തരമൊരു തീരുമാനം പെട്ടെന്ന് എടുത്തത് എന്തുകൊണ്ടാണെന്ന് അദ്ദേഹത്തിന് മാത്രം പറയാന്‍ സാധിക്കുന്നതാണ്.

ധോണി ഋതുവും ഫ്ളമിംഗുമായി ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു. ഇത്തവണത്തെ ധോണിയുടെ പുതിയ റോള്‍ ഋതുരാജിന് വെളിച്ചം കാട്ടുകയെന്നതാണ്. വിക്കറ്റ് കീപ്പര്‍ ബാറ്ററായി ഇത്തവണയും അദ്ദേഹം ടീമിനൊപ്പം തുടരും. ടീമിന്റെ ഏറ്റവും പ്രധാനപ്പെട്ട താല്‍പര്യവും ഇതാണ്. ധോണി നെറ്റ്സില്‍ മികച്ച രീതിയിലാണ് പരിശീലനം നടത്തുന്നത്- കാശി വിശ്വനാഥ് പറഞ്ഞു.

ഈ സീസണില്‍ കൂടി ധോണി നായകസ്ഥാനത്തു തുടരുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടത്. ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച നായകരിലൊരാളായ എംഎസ് ധോണി സിഎസ്‌കെയെ അഞ്ച് തവണ കിരീടത്തിലേക്ക് നയിച്ച നായകനാണ്. ചെന്നൈ സൂപ്പര്‍ കിങ്സ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ മഞ്ഞക്കുപ്പായത്തില്‍ കളത്തിലിറങ്ങുന്ന ധോണിയുടെ രൂപമാകും ഐപിഎല്‍ ആരാധകരുടെ മനസിലെത്തുക. ചെന്നൈ എന്നാല്‍ ധോണി തന്നെയാണ് എന്നും പറയാം.

Latest Stories

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവ്; അസോസിയേറ്റ് പ്രൊഫസര്‍ക്കെതിരെ പൊലീസ് കേസെടുത്തു

രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഇടിമിന്നലേറ്റ് 11 മരണം; രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍

അമീബിക് മസ്തിഷ്‌ക ജ്വരം; നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടികളുടെ പരിശോധനഫലം നെഗറ്റീവ്

വിരലിന് പകരം നാവില്‍ ശസ്ത്രക്രിയ; മെഡിക്കല്‍ കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ക്ക് സസ്‌പെന്‍ഷന്‍

രാമക്ഷേത്രത്തിന് പിന്നാലെ സീതാ ക്ഷേത്രം; സീതാമഢില്‍ പുതിയ പ്രഖ്യാപനവുമായി അമിത്ഷാ

സീതാമഡിയില്‍ സീതാ ക്ഷേത്രം, ബിഹാര്‍ ജനതയ്ക്ക് ഷായുടെ 'വന്‍ വാഗ്ദാനം'; രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

എറണാകുളത്ത് മഞ്ഞപ്പിത്തം വ്യാപിക്കുന്നു; മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ച് കളക്ടര്‍

ഇന്നത്തെ പിള്ളേർക്ക് ചില ഗ്രൂപ്പുകളുണ്ട്, ആ ഗ്രൂപ്പിൽ മാത്രമേ അവർ സിനിമ ചെയ്യൂ: മണിയൻപിള്ള രാജു

ഗ്യാങ്‌സ്റ്റര്‍ സ്‌ക്വാഡിന് ഒപ്പം..; തലൈവര്‍ക്കൊപ്പം 'കൂലി' തുടങ്ങും മുമ്പ് ശബരിമലയില്‍ ദര്‍ശനം നടത്തി ലോകേഷ് കനകരാജ്